Sat, 21 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Workplace

ക്ലാസ് മുറിയിൽനിന്നു തൊഴിലിടത്തിലേക്ക്

ശാ​സ്ത്ര​സാ​ങ്കേ​തി​ക രം​ഗം അ​ഭൂ​ത​പൂ​ർ​വ​മാ​യ മാ​റ്റ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ക​യാ​ണ്. ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ക്വാ​ണ്ടം കം​പ്യൂ​ട്ടിം​ഗ്, സെ​മി​ക​ണ്ട​ക്ട​ർ സാ​ങ്കേ​തി​ക​വി​ദ്യ, നാ​നോ സ​യ​ൻ​സ്, ഫോ​ട്ടോ​ണി​ക്സ്, ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണം, പു​ന​രു​പ​യോ​ഗ ഊ​ർ​ജം, മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ൾ ലോ​ക​ത്തി​ന്‍റെ ഭാ​വി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​ വ​ഹി​ക്കു​ന്നു. ഈ ​മു​ന്നേ​റ്റ​ങ്ങ​ളു​ടെ​യെ​ല്ലാം അ​ടി​സ്ഥാ​നം ഭൗ​തി​ക​ശാ​സ്ത്ര​മാ​ണ്. എ​ന്നാ​ൽ, ആ​ഗോ​ള​ത​ല​ത്തി​ൽ ഭൗ​തി​ക​ശാ​സ്ത്രം പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ളു​മാ​യി സം​യോ​ജി​ച്ച് വ​ള​രു​മ്പോ​ൾ ന​മ്മു​ടെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ​ഠ​ന​പ​ദ്ധ​തി​ക​ളും പ​ഠ​ന​രീ​തി​ക​ളും അ​തി​ന​നു​സ​രി​ച്ച് മാ​റു​ന്നു​ണ്ടോ എ​ന്ന​ത് ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്.

മെ​ക്കാ​നി​ക്സ്, താ​പ​ഗ​തി​കം, വൈ​ദ്യു​ത​കാ​ന്തി​ക​ത, പ്ര​കാ​ശ​ശാ​സ്ത്രം, ക്വാ​ണ്ടം മെ​ക്കാ​നി​ക്സ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഫി​സി​ക്സ് തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​ഷ​യ​ങ്ങ​ളാ​ണ് പ​ര​മ്പ​രാ​ഗ​ത​മാ​യി ഭൗ​തി​ക​ശാ​സ്ത്ര ബി​രു​ദ​പ​ഠ​ന​ത്തി​ന്‍റെ അ​ടി​ത്ത​റ. ഇ​വ​യു​ടെ പ്രാ​ധാ​ന്യം ഒ​രി​ക്ക​ലും കു​റ​ച്ചു​കാ​ണാ​നാ​വി​ല്ല. എ​ന്നാ​ൽ, ഈ ​അ​റി​വു​ക​ളെ ആ​ധു​നി​ക ഗ​വേ​ഷ​ണ ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത​പ​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പു​തി​യ കാ​ല​ത്തെ തൊ​ഴി​ൽ ഗ​വേ​ഷ​ണ സാ​ധ്യ​ത​ക​ൾ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​വി​ല്ല. അ​തി​നാ​ൽ അ​ടി​സ്ഥാ​ന ഭൗ​തി​ക​ശാ​സ്ത്ര​ത്തെ ശ​ക്തി​പ്പെ​ടു​ത്തി​ക്കൊ​ണ്ടു​ത​ന്നെ അ​തി​ന്‍റെ പ്ര​യോ​ഗ​സാ​ധ്യ​ത​ക​ൾ​ക്കു കൂ​ടു​ത​ൽ പ്രാ​ധാ​ന്യം ന​ൽ​കു​ന്ന പ​ഠ​ന​രീ​തി​യാ​ണ് ആ​വ​ശ്യ​മാ​യി​രി​ക്കു​ന്ന​ത്. അ​തൊ​രു കാ​ല​ഘ​ട്ട അ​നി​വാ​ര്യ​ത​യാ​ണ്. പ​രി​ണാ​മ പ്ര​ക്രി​യ​യു​ടെ കാ​ലിക ചു​വ​രെ​ഴു​ത്തു​ക​ൾ വാ​യി​ക്കാ​തെ ന​മു​ക്ക് മു​ന്നേ​റാ​ൻ സാ​ധി​ക്കി​ല്ല

പു​തി​യ കാ​ലം ആ​വ​ശ്യ​പ്പെ​ടു​ന്ന കോ​ഴ്സു​ക​ൾ

ലോ​ക​ത്തി​ലെ പ്ര​മു​ഖ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഭൗ​തി​ക​ശാ​സ്ത്ര​ത്തെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഡാ​റ്റാ സ​യ​ൻ​സ്, എ​ൻ​ജി​നി​യ​റിം​ഗ്, മെ​ഡി​ക്ക​ൽ സ​യ​ൻ​സ്, പ​രി​സ്ഥി​തി പ​ഠ​നം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​മാ​യി സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പു​തി​യ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ൾ വി​ക​സി​പ്പി​ച്ചു​വ​രു​ന്നു. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ള​ത്തി​ലെ കോ​ള​ജു​ക​ളി​ലും പു​തി​യ ത​ല​മു​റ കോ​ഴ്സു​ക​ൾ​ക്കു സാ​ധ്യ​ത​യു​ണ്ട്.

ബി​എ​സ്‌​സി ക്വാ​ണ്ടം സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ക്വാ​ണ്ടം കം​പ‍്യൂ​ട്ടിം​ഗ് ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ ക്വാ​ണ്ടം മെ​ക്കാ​നി​ക്സി​നെ​യും ക്വാ​ണ്ടം ഉ​പ​ക​ര​ണ​ങ്ങ​ൾ, ക്വാ​ണ്ടം കം​പ്യൂ​ട്ടിം​ഗ്, ക്വാ​ണ്ടം ക​മ്യൂ​ണി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ ആ​ധു​നി​ക മേ​ഖ​ല​ക​ളെ​യും ബ​ന്ധി​പ്പി​ക്കു​ന്നു. ഭാ​വി​യി​ലെ കം​പ്യൂ​ട്ടിം​ഗ്, വി​വ​ര​സു​ര​ക്ഷ, അ​തി​സൂ​ക്ഷ്മ സെ​ൻ​സ​റു​ക​ൾ എ​ന്നി​വ​യു​ടെ വി​ക​സ​ന​ത്തി​ൽ ഈ ​പ​ഠ​ന​മേ​ഖ​ല​ക​ൾ​ക്കു വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്.

ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ വ​ള​ർ​ച്ച ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​ത്തി​ലും പു​തി​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു. ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ബി​എ​സ്‌​സി കം​പ‍്യൂ​ട്ടേ​ഷ​ണ​ൽ സ​യ​ൻ​സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ്, ബി​എ​സ്‌​സി ഫി​സി​ക്സ് ആ​ൻ​ഡ് മെ​ഷി​ൻ ലേ​ണിം​ഗ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ളി​ലൂ​ടെ കം​പ്യൂ​ട്ട​ർ സി​മു​ലേ​ഷ​ൻ, ശാ​സ്ത്രീ​യ ഡാ​റ്റാ വി​ശ​ക​ല​നം, ഗ​ണി​ത​ശാ​സ്ത്ര മാ​തൃ​കാ​നി​ർ​മാ​ണം, മെ​ഷീ​ൻ ലേ​ണിം​ഗ് എ​ന്നി​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ്രാ​വീ​ണ്യം നേ​ടാ​നാ​കും.

പ്ര​കാ​ശ​ത്തി​ന്‍റെ സാ​ങ്കേ​തി​ക പ്ര​യോ​ഗ​ങ്ങ​ൾ​ക്കു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ബി​എ​സ്‌​സി ഫോ​ട്ടോ​ണി​ക്സ് ആ​ൻ​ഡ് ലേ​സ​ർ ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ഒ​പ്റ്റി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ബി​എ​സ്‌​സി ക്വാ​ണ്ടം ഫോ​ട്ടോ​ണി​ക്സ് എ​ന്നി​വ​യും പ​രി​ഗ​ണി​ക്കേ​ണ്ട കോ​ഴ്സു​ക​ളാ​ണ്. അ​തി​വേ​ഗ ആ​ശ​യ​വി​നി​മ​യം, ലേ​സ​ർ സാ​ങ്കേ​തി​ക​വി​ദ്യ, ഒ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ, മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​വ​യ്ക്കു വ​ലി​യ പ്ര​യോ​ഗ​സാ​ധ്യ​ത​യു​ണ്ട്.
ഇ​ല​ക്‌​ട്രോ​ണി​ക്സ് വ്യ​വ​സാ​യ​ത്തി​ന്‍റെ​യും ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും അ​ടി​ത്ത​റ​യാ​യ സെ​മി​ക​ണ്ട​ക്ട​ർ ഗ​വേ​ഷ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യം പ​രി​ഗ​ണി​ക്കു​മ്പോ​ൾ ബി​എ​സ്‌​സി സെ​മി ക​ണ്ട​ക്ട​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി നാ​നോ സ​യ​ൻ​സ് നാ​നോ ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ ഫി​സി​ക്സ്, ബി​എ​സ്‌​സി മൈ​ക്രോ ​ഇ​ലക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് അ​പ്ലൈ​ഡ് സ​യ​ൻ​സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്കും പ്ര​സ​ക്തി​യേ​റെ​യാ​ണ്. ചി​പ്പ് നി​ർ​മാ​ണം, നാ​നോ മെ​റ്റീ​രി​യ​ലു​ക​ൾ, സൂ​പ്പ​ർ​ ക​ണ്ട​ക്ടി​വി​റ്റി, സെ​ൻ​സ​റു​ക​ൾ, നൂ​ത​ന ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള മ​നു​ഷ്യ​വി​ഭ​വ​ശേ​ഷി വ​ള​ർ​ത്താ​ൻ ഇ​വ സ​ഹാ​യി​ക്കും.

ഇ​ന്ത്യ​യു​ടെ ബ​ഹി​രാ​കാ​ശ ഗ​വേ​ഷ​ണ മു​ന്നേ​റ്റ​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ൾ ബി​എ​സ്‌​സി സ്പേ​സ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി അ​സ്ട്രോ​ഫി​സി​ക്സ് ആ​ൻ​ഡ് കം​പ‍്യൂട്ടേ​ഷ​ണ​ൽ അ​സ്‌​ട്രോ​ണ​മി, ബി​എ​സ്‌​സി സാ​റ്റ​ലൈ​റ്റ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് റി​മോ​ട്ട് സെ​ൻ​സിം​ഗ്, ബി​എ​സ്‌​സി എ​യ​റോ​സ്പേ​സ് ഫി​സി​ക്സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്കും സാ​ധ്യ​ത​യു​ണ്ട്. ഉ​പ​ഗ്ര​ഹ സാ​ങ്കേ​തി​ക​വി​ദ്യ, ബ​ഹി​രാ​കാ​ശ ഉ​പ​ക​ര​ണ​ങ്ങ​ൾ, റി​മോ​ട്ട് സെ​ൻ​സിം​ഗ് എ​ന്നി​വ​യി​ൽ പു​തി​യ അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​വ​യ്ക്കു ക​ഴി​യും.

ഊ​ർ​ജ​ പ്ര​തി​സ​ന്ധി​യും കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​ന​വും നേ​രി​ടു​ന്ന ഇ​ന്ന​ത്തെ ലോ​ക​ത്ത് ബി​എ​സ്‌​സി എ​ന​ർ​ജി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി റി​ന‍്യു​വ​ബി​ൾ എ​ന​ർ​ജി ഫി​സി​ക്സ്, ബി​എ​സ്‌​സി ബാ​റ്റ​റി സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി ബി​എ​സ്‌​സി ഹൈ​ഡ്ര​ജ​ൻ എ​ന​ർ​ജി ടെ​ക്നോ​ള​ജി, ബി​എ​സ്‌​സി ക്ലൈ​മ​റ്റ് ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് ഫി​സി​ക്സ് തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്കും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. സൗ​രോ​ർ​ജം, ഊ​ർ​ജ​സം​ഭ​ര​ണം, ബാ​റ്റ​റി സാ​ങ്കേ​തി​ക​വി​ദ്യ, ഹൈ​ഡ്ര​ജ​ൻ ഇ​ന്ധ​നം, കാ​ലാ​വ​സ്ഥാ മാ​തൃ​കാ​ നി​ർ​മാ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഇ​വ​യ്ക്കു പ്ര​യോ​ഗ​മു​ണ്ട്.

അ​തു​പോ​ലെ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ഫി​സി​ക്സ്, ബി​എ​സ്‌​സി ബ​യോ​മെ​ഡി​ക്ക​ൽ ഫി​സി​ക്സ്, ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ഇ​മേ​ജിം​ഗ് ടെ​ക്നോ​ള​ജി ആ​ൻ​ഡ് ഫി​സി​ക്സ്, ബി​എ​സ്‌​സി റേ​ഡി​യേ​ഷ​ൻ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ ഭൗ​തി​ക​ശാ​സ്ത്ര​ത്തെ ആ​രോ​ഗ്യ​രം​ഗ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു. എം​ആ​ർ​ഐ, സി​ടി, പി​ഇ​ടി, അ​ൾ​ട്രാ​സൗ​ണ്ട്, റേ​ഡി​യേ​ഷ​ൻ തെ​റാ​പ്പി തു​ട​ങ്ങി​യ ആ​ധു​നി​ക ചി​കി​ത്സാ-​നി​ർ​ണ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ ശാ​സ്ത്രീ​യ അ​ടി​ത്ത​റ​യും പ്ര​യോ​ഗ​ങ്ങ​ളും ഇ​തി​ൽ പ​ഠ​ന​വി​ഷ​യ​മാ​കു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​വും പാ​രി​സ്ഥി​തി​ക​വു​മാ​യ പ്ര​ത്യേ​ക​ത​ക​ൾ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ബി​എ​സ്‌​സി ഓ​ഷ‍്യ​ൻ ആ​ൻ​ഡ് അ​റ്റ്മോ​സ്ഫെ​റി​ക് ഫി​സി​ക്സ്, ബി​എ​സ്‌​സി ക്ലൈ​മ​റ്റ് ആ​ൻ​ഡ് എ​ൻ​വയൺ​മെ​ന്‍റ​ൽ ഫി​സി​ക്സ്, ബി​എ​സ്‌​സി അ​പ്ലൈ​ഡ് ജി​യോ​ഫി​സി​ക്സ്, ബി​എ​സ്‌​സി റി​മോ​ട്ട് സെ​ൻ​സിം​ഗ് ആ​ൻ​ഡ് ജി​യോ​സ്പേ​ഷ‍്യ​ൽ ഫി​സി​ക്സ്, ബി​എ​സ്‌​സി ഡി​സാ​സ്റ്റ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി തു​ട​ങ്ങി​യ കോ​ഴ്സു​ക​ൾ​ക്കും പ്ര​സ​ക്തി​യു​ണ്ട്. സു​നാ​മി, പ്ര​ള​യം, ഉ​രു​ൾ​പൊ​ട്ട​ൽ, തീ​ര​ദേ​ശ ശോ​ഷ​ണം, കാ​ലാ​വ​സ്ഥാ​ വ്യ​തി​യാ​നം, സ​മു​ദ്ര​ഗ​വേ​ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ശാ​സ്ത്രീ​യ പ​ഠ​ന​ത്തി​നും പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ഇ​വ സ​ഹാ​യ​ക​മാ​കും.

അ​ടി​സ്ഥാ​ന ഭൗ​തി​ക​ശാ​സ്ത്ര​വും ആ​ഗോ​ള നി​ല​വാ​ര​വും

പു​തി​യ കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം അ​ടി​സ്ഥാ​ന ഭൗ​തി​ക​ശാ​സ്ത്ര പ​ഠ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​റ​യ്ക്കു​ന്ന​താ​യി കാ​ണ​രു​ത്. മ​റി​ച്ച്, അ​തി​നെ കൂ​ടു​ത​ൽ ആ​ഴ​മു​ള്ള​തും പ്ര​യോ​ഗ​ക്ഷ​മ​വു​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​ടി​സ്ഥാ​ന സി​ദ്ധാ​ന്ത​ങ്ങ​ൾ​ക്കൊ​പ്പം കം​പ്യൂ​ട്ടേ​ഷ​ണ​ൽ ഫി​സി​ക്സ്, പ്രോ​ഗ്രാ​മിം​ഗ്, ഡാ​റ്റാ അ​ന​ലി​റ്റി​ക്സ്, ആ​ർ​ട്ടി​ഫി​ഷ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ്, ആ​ധു​നി​ക പ​രീ​ക്ഷ​ണ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ​യും പാ​ഠ്യ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക​ണം. സ​മ​വാ​ക്യ​ങ്ങ​ൾ മ​നഃ​പാ​ഠ​മാ​ക്കു​ന്ന​തി​ന​പ്പു​റം യ​ഥാ​ർ​ഥ ശാ​സ്ത്രീ​യ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​യാ​നും അ​വ​യ്ക്ക് ഗ​ണി​ത​ശാ​സ്ത്ര മാ​തൃ​ക​ക​ൾ വി​ക​സി​പ്പി​ക്കാ​നും പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ തെ​ളി​വു​ക​ൾ ക​ണ്ടെ​ത്താ​നും വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രാ​ക്ക​ണം.

 

Latest News

Corehub Up