Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Works At The Maniyar Reservoir

Pathanamthitta

മ​ണി​യാ​ർ സം​ഭ​ര​ണി​യി​ൽ പ​ണി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ല

പ​ത്ത​നം​തി​ട്ട: മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ൾ മാ​റ്റി​വ​യ്ക്കു​ന്ന ജോ​ലി​ക​ൾ പൂ​ർ​ത്തി​യാ​യി​ല്ല. ഒ​രു​വ​ർ​ഷം മു​ന്പ് ആ​രം​ഭി​ച്ച ജോ​ലി​ക​ൾ അ​ന​ന്ത​മാ​യി തു​ട​രു​ന്ന​തോ​ടെ വേ​ന​ൽ​ക്കാ​ല​ത്ത് പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കും.

മ​ണി​യാ​ർ ജ​ല​സം​ഭ​ര​ണി​യു​ടെ അ​ഞ്ച് ഷ​ട്ട​റു​ക​ളും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ പേ​രി​ൽ തു​റ​ന്ന​തോ​ടെ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ സം​ഭ​ര​ണി​യി​ൽ വെ​ള്ളം സം​ഭ​രി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ വേ​ന​ലി​ൽ സം​ഭ​ര​ണി​യി​ൽ നി​ന്നു​ള്ള ജ​ല​സേ​ച​നം മു​ട​ങ്ങി​യി​രു​ന്നു. മ​ഴ ശ​ക്ത​മാ​യ​പ്പോ​ൾ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും കു​ട്ട​നാ​ട് മേ​ഖ​ല​യി​ലും പ്ര​ള​യ ന​ഷ്‌​ടം ഇ​ര​ട്ടി​പ്പി​ച്ച​തും ഷ​ട്ട​റി​ല്ലാ​ത്ത മ​ണി​യാ​ർ സം​ഭ​ര​ണി​യാ​യി​രു​ന്നു.
‌

സ്ലൂ​യി​സ് വാ​ൽ​വ് അ​ട​ക്കം തു​റ​ന്ന് സം​ഭ​ര​ണി പൂ​ർ​ണ​മാ​യി തു​റ​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. വേ​ന​ൽ​ക്കാ​ല​ത്തെ ഇ​ട​തു​ക​ര, വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലൂ​ടെ​യു​ള്ള ജ​ല​സേ​ച​ന​വും നി​ർ​ത്തി​വ​ച്ചി​രു​ന്നു. മ​ഴ വ​ന്ന​തോ​ടെ ജ​ല​സം​ഭ​ര​ണി​യി​ൽ വെ​ള്ളം ത​ട​യാ​നാ​യി​ല്ല. മ​ണി​യാ​റി​ലെ വൈ​ദ്യു​തി ഉ​ത്പാ​ദ​ന​വും മു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ത​ക​രാ​റി​ലാ​യ ഷ​ട്ട​റു​ക​ൾ പു​നഃ​സ്ഥാ​പി​ക്കാ​ൻ ആ​ർ​എം സി​ൻ​ഹ ആ​ൻ​ഡ് ക​ന്പ​നി​ക്ക് ക​രാ​ർ ന​ൽ​കി​യ​ത് ക​ഴി​ഞ്ഞ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണ​ജോ​ലി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ടി​യി​രു​ന്നു. എ​ന്നാ​ൽ‌, പ​ണി​ക​ൾ അ​ന​ന്ത​മാ​യി നീ​ളു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. ക​ഴി​ഞ്ഞ​യി​ടെ ജി​ല്ലാ​ത​ല​ത്തി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ പ​ണി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നാ​ണ് ക​രാ​റു​കാ​ര​ൻ ന​ല്‌​കി​യ ഉ​റ​പ്പ്. പ​ണി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ഇ​ന്ന് അ​വ​ലോ​ക​ന യോ​ഗം ചേ​രു​മെ​ന്ന് പി​ഐ​പി​എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഫേ​ബാ ലൂ​യി​സ് പ​റ​ഞ്ഞു.

മ​ണി​യാ​ർ സം​ഭ​ര​ണി​യു​ടെ ഷ​ട്ട​റു​ക​ളും സ്ളൂ​യി​സ് വാ​ൽ​വു​ക​ളും മാ​റ്റു​ന്ന പ​ണി​ക​ൾ മി​ക്ക​വാ​റും പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്നത്. ശേ​ഷി​ക്കു​ന്ന ഇ​ല​ക്‌​ട്രി​ക് ജോ​ലി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം തു​ട​ങ്ങി.​ര​ണ്ടാ​ഴ്ച​ക്ക​കം ആ ​പ​ണി​ക​ളും പൂ​ര്‍​ത്തി​യാ​കും.

ക​നാ​ൽ വ​ഴി ഡി​സം​ബ​റി​ൽ വെ​ള്ളം എ​ത്തു​മെ​ന്ന് മ​ന്ത്രി

പ​മ്പാ ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ വ​ഴി ഡി​സം​ബ​ർ 15നു ​മു​മ്പ് വെ​ള്ളം തു​റ​ന്നു വി​ടു​മെ​ന്ന് മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി സാ​ബു ഓ​ലി​ക്ക​ലി​നെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന മ​ന്ത്രി​ത​ല ച​ര്‍​ച്ച​യി​ൽ ന​വം​ബ​ർ ആ​ദ്യം ക​നാ​ൽ തു​റ​ന്നു വെ​ള്ളം വി​ടു​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ യ്ക്ക് ​ന​ൽ​കി​യ ഉ​റ​പ്പും നാ​ട്ടി​ലെ ജ​ല ക്ഷാ​മ​വും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു നി​വേ​ദ​നം ന​ൽ​കി​യ​ത്. മെ​യി​ൻ ക​നാ​ൽ കാ​ട് തെ​ളി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന പ​ണി​ക​ൾ ആ​രം​ഭി​ച്ചു. പ്ര​ധാ​ന ക​നാ​ലി​ൽ നി​ന്നു​ള്ള വെ​ള്ളം ഇ​ടു​ത​ക​ര, വ​ല​തു​ക​ര ക​നാ​ലു​ക​ളി​ലൂ​ടെ​യാ​ണ് പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ൽ ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​ത്.

ജ​ല​ക്ഷാ​മം രൂ​ക്ഷം

റാ​ന്നി താ​ലൂ​ക്കി​ലെ മി​ക്ക പ്ര​ദേ​ശ​ങ്ങ​ളി​ലും ജ​ല​ക്ഷാ​മം ഇ​പ്പോ​ൾ ത​ന്നെ രൂ​ക്ഷ​മാ​ണ്. ക​നാ​ലി​ന്‍റെ ഇ​രു​വ​ശ​ത്തു​ള്ള വീ​ടു​ക​ളി​ലെ കി​ണ​റു​ക​ളി​ലും കൈ​ത്തോ​ടു​ക​ളി​ലും നി​രു​റ​വ​യാ​യി ക​നാ​ൽ വെ​ള്ളം ല​ഭി​ക്കു​ന്ന​താ​ണ് വേ​ന​ൽ​ക്കാ​ല​ത്ത് നാ​ട്ടു​കാ​ർ​ക്ക് വ​ലി​യ ആ​ശ്ര​യം. കു​ടി​വെ​ള്ള ടാ​ങ്ക​റു​ക​ളി​ലും വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത് ഇ​ത്ത​രം കി​ണ​റു​ക​ളി​ൽ നി​ന്നാ​ണ്. ക​നാ​ലി​ൽ വെ​ള്ളം എ​ത്തു​ന്പോ​ൾ സ​മീ​പ​ത്തെ കി​ണ​റു​ക​ളി​ലെ ജ​ല​നി​ര​പ്പും നി​ല​നി​ർ​ത്താ​നാ​കും. ക​നാ​ൽ‌ വെ​ള്ളം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ ക​ഴി​ഞ്ഞ​വ​ർ​ഷം കാ​ർ​ഷി​ക മേ​ഖ​ല​യി​ലും ന​ഷ്‌​ടം സം​ഭ​വി​ച്ചു. വേ​ന​ൽ ക​ന​ക്കും മു​മ്പ് ക​നാ​ൽ വെ​ള്ളം ല​ഭ്യ​മാ​ക്കു​ന്ന​ത് കൃ​ഷി​ക്കാ​രേ​ക്കാ​ൾ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ആ​ശ്വാ​സ​മാ​കും.

Latest News

Corehub Up