കാഞ്ഞങ്ങാട്: മെയ്ഡ് ഇൻ കാഞ്ഞങ്ങാടിന്റെ ആഭിമുഖ്യത്തിൽ ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ സ്റ്റോറീസ് ബിഹൈൻഡ് എന്ന പേരിൽ ഏകദിന സിനിമ ശില്പശാല സംഘടിപ്പിച്ചു. റോയൽ റസിഡൻസി ഹാളിൽ നടത്തിയ പരിപാടി നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. സി.കെ. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
മാധ്യമപ്രവർത്തകൻ എ.എം. ഫസലു റഹ്മാൻ, പ്രദീപൻ കോതോളി, അജയ് ചന്തേര എന്നിവർ പ്രസംഗിച്ചു. സംവിധായകൻ സെന്ന ഹെഗ്ഡെ ക്ലാസുകൾക്ക് നേതൃത്വം നൽകി.