ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന്റെ പ്രീക്വാർട്ടറിൽ കടന്ന് ആയുഷ് ഷെട്ടി. ഇന്ന് നടന്ന റൗണ്ട് ഓഫ് 32 മത്സരത്തിൽ ശ്രീലങ്കയുടെ ഡുമിണ്ടു അഭയ്വിക്രമയെ തോൽപ്പിച്ചാണ് ആയുഷ് പ്രീക്വാർട്ടറിൽ കടന്നത്.
മത്സരത്തിൽ നേരിട്ടുള്ള ഗെയിമുകൾക്കാണ് ആയുഷ് വിജയിച്ചത്. സ്കോർ: 21-8, 21-10.