Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Bicycle Day

ഇ​ന്ന് ലോ​ക സൈ​ക്കി​ൾ ദി​നം; സൈക്കിൾ ബെല്ലിൽ ഉണരും ഉദിനൂർ ഗ്രാമം

തൃ​​​​​ക്ക​​​​​രി​​​​​പ്പൂ​​​​​ർ (കാ​​​​​സ​​​​​ർ​​​​​ഗോ​​​​​ഡ്): കൂ​​​ട്ട​​​ത്തോ​​​ടെ​​​യു​​​ള്ള മ​​​ണി​​​യ​​​ടി കേ​​​ട്ടാ​​​ണ് ഉ​​​ദി​​​നൂ​​​ർ ഗ്രാ​​​മം ഉ​​​ണ​​​രു​​​ന്ന​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്കൂ​​​ളി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​യി​​​ലാ​​​ണ്.
ഉ​​​​​ദി​​​​​നൂ​​​​​ര്‍ ഗ​​​​​വ. ഹ​​​​​യ​​​​​ര്‍ സെ​​​​​ക്ക​​​​​ന്‍​ഡ​​​​​റി സ്‌​​​​​കൂ​​​​​ളി​​​ലെ വി​​​​​ദ്യാ​​​​​ര്‍​ഥി​​​​​ക​​​​​ളു​​​​​ടെ ഈ ​​​​​സൈ​​​​​ക്കി​​​​​ള്‍​യാ​​​​​ത്ര​​​​​യ്ക്ക് മൂ​​​​​ന്ന​​​​​ര പ​​​​​തി​​​​​റ്റാ​​​​​

ണ്ടി​​​​​ന്‍റെ പ​​​​​ഴ​​​​​ക്ക​​​​​മു​​​​​ണ്ട്. കേ​​​ട്ടു ഞെ​​​ട്ട​​​ണ്ട! ചൈ​​​​​ന​​​യി​​​ലെ സ്കൂ​​​ളു​​​ക​​​ൾ ക​​​​​ഴി​​​​​ഞ്ഞാ​​​​​ല്‍, ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ ഏ​​​​​ഷ്യ​​​​​യി​​​​​ല്‍ത്ത​​​ന്നെ ര​​​ണ്ടാം സ്ഥാ​​​ന​​​മാ​​​ണ് ഉ​​​ദി​​​നൂ​​​രി​​​ന്. ഹൈ​​​​​സ്കൂ​​​​​ൾ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 950ൽ​​​​​പ​​​​​രം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളും ഹ​​​​​യ​​​​​ർ സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ 250ൽ​​​​​പ​​​​​രം വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളു​​​​​മാ​​​​​ണ് വി​​​​​വി​​​​​ധ ഗ്രാ​​​​​മ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​​​ന്ന് സൈ​​​​​ക്കി​​​​​ളി​​​​​ലെ​​​​​ത്തു​​​​​ന്ന​​​​​ത്.

1500 കു​​​​​ട്ടി​​​​​ക​​​​​ള്‍ പ​​​​​ഠി​​​​​ക്കു​​​​​ന്ന വി​​​​​ദ്യാ​​​​​ല​​​​​യ​​​​​ത്തി​​​​​ല്‍ 98 ശ​​​​​ത​​​​​മാ​​​​​നം പേ​​​​​ര്‍​ക്കും സൈ​​​​​ക്കി​​​​​ളു​​​​​ണ്ട്. എ​​​​​ന്നും രാ​​​​​വി​​​​​ലെ ഒ​​​​​ന്‍​പ​​​​​തോ​​​​​ടെ യൂ​​​​​ണി​​​​​ഫോ​​​​​മ​​​​​ണി​​​​​ഞ്ഞ കു​​​​​ട്ടി​​​​​ക​​​​​ള്‍ നി​​​​​ര​​​​​യാ​​​​​യി സൈ​​​​​ക്കി​​​​​ളി​​​​​ല്‍ പോ​​​​​കു​​​​​ന്ന കാ​​​​​ഴ്ച​​​യു​​​ടെ പു​​​റം​​​നാ​​​ട്ടു​​​കാ​​​രു​​​ടെ കൗ​​​തു​​​കം ഉ​​​​​ദി​​​​​നൂ​​​​​രു​​​​​കാ​​​​​ർ​​​ക്ക് നി​​​​​ത്യ​​​​​ജീ​​​​​വി​​​​​ത​​​​​ത്തി​​​​​ന്‍റെ ആ​​​ന​​​ന്ദ​​​നി​​​മി​​​ഷ​​​ങ്ങ​​​ളാ​​​ണ്.

യാ​​​​​ത്രാ​​​​​സൗ​​​​​ക​​​​​ര്യം മാ​​​ത്ര​​​മ​​​ല്ല, കാ​​​​​യി​​​​​ക​​​​​ക്ഷ​​​​​മ​​​​​ത​​​​​യും ഉ​​​​​റ​​​​​പ്പാ​​​​​ക്കു​​​​​ന്നു ഈ ​​​സൈ​​​ക്കി​​​ൾ സ​​​വാ​​​രി. അ​​​തു​​​കൊ​​​ണ്ടു​​​ത​​​ന്നെ​​​യാ​​​ണ് ര​​​​​ക്ഷി​​​​​താ​​​​​ക്ക​​​​​ളും നാ​​​​​ട്ടു​​​​​കാ​​​​​രും അ​​​​​ധ്യാ​​​​​പ​​​​​ക​​​​​രും പി​​​​​ന്തു​​​​​ണ​​​യ്ക്കു​​​ന്ന​​​തെ​​​ന്ന് അ​​​​​ധ്യാ​​​​​പ​​​​​ക​​​​​നാ​​​​​യ മ​​​​​നോ​​​​​ജ് പീലി​​​​​ക്കോ​​​​​ട് പ​​​​​റ​​​​​യു​​​​​ന്നു.

കാ​​​​​സ​​​​​ര്‍​ഗോ​​​​​ഡ്, ക​​​​​ണ്ണൂ​​​​​ര്‍ ജി​​​​​ല്ല​​​​​ക​​​ളു​​​​​ടെ അ​​​​​തി​​​​​ര്‍​ത്തി​​​​​യി​​​​​ൽ പ​​​​​ട​​​​​ന്ന പ​​​​​ഞ്ചാ​​​​​യ​​​​​ത്തി​​​​​ലെ തീ​​​​​ര​​​​​ദേ​​​​​ശ ഗ്രാ​​​​​മ​​​​​മാ​​​​​ണ് ഉ​​​​​ദി​​​​​നൂ​​​​​ര്‍. ക​​​​​യ​​​​​റ്റി​​​​​റ​​​​​ക്ക​​​​​ങ്ങ​​​​​ളോ കൊ​​​​​ടും​​​​​വ​​​​​ള​​​​​വു​​​​​ക​​​​​ളോ ഇ​​​​​ല്ലാ​​​​​ത്ത ഇ​​​​​വി​​​​​ടു​​​​​ത്തെ നി​​​​​ര​​​​​പ്പാ​​​​​യ ഭൂ​​​​​മി​​​യി​​​ൽ സൈ​​​​​ക്കി​​​​​ള്‍യാ​​​ത്ര സ​​​​​വാ​​​​​രി​​​​​ഗി​​​രി​​​ഗി​​​രി​​​യാ​​​ണ്. ചെ​​​​​റു​​​​​വ​​​​​ത്തൂ​​​​​ര്‍, പ​​​​​ട​​​​​ന്ന, തൃ​​​​​ക്ക​​​​​രി​​​​​പ്പൂ​​​​​ര്‍, ഇ​​​​​ട​​​​​യി​​​​​ലെ​​​​​ക്കാ​​​​​ട് തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ല്‍​നി​​​​​ന്നാ​​​​​ണ് കു​​​​​ട്ടി​​​​​ക​​​​​ള്‍ എ​​​​​ത്തു​​​​​ന്ന​​​​​ത്.

1981 ലാ​​​​​ണ് സ്‌​​​​​കൂ​​​​​ളി​​​​​ല്‍ സൈ​​​​​ക്കി​​​​​ള്‍ യാ​​​​​ത്ര ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന​​​​​ത്. ഒ​​​​​രു കു​​​​​ട്ടി ക്ലാ​​​​​സി​​​​​ല്‍ ചേ​​​​​രാ​​​​​നെ​​​​​ത്തു​​​​​മ്പോ​​​​​ള്‍ സാ​​​​​ധ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ ലി​​​​​സ്റ്റി​​​​​ല്‍ സൈ​​​​​ക്കി​​​​​ളും ഇ​​​​​ടം​​​​​പി​​​​​ടി​​​​​ക്കും. വാ​​​​​ങ്ങാ​​​​​ന്‍ ക​​​​​ഴി​​​​​വി​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​ര്‍​ക്ക് പ്ര​​​​​ത്യേ​​​​​ക ഫ​​​​​ണ്ടും പി​​​​​ടി​​​​​എ ന​​​​​ല്‍​കും.

സൈ​​​​​ക്കി​​​​​ൾ പാ​​​​​ർ​​​​​ക്ക് ചെ​​​​​യ്യാ​​​​​ൻ സ്കൂ​​​​​ൾ പ​​​​​രി​​​​​സ​​​​​ര​​​​​ത്ത് സൗ​​​​​ക​​​​​ര്യ​​​​​മു​​​​​ണ്ട്. സ്‌​​​​​കൂ​​​​​ള്‍ സൈ​​​​​ക്കി​​​​​ള്‍ ജാ​​​​​ഗ്ര​​​​​താ​​​​​സ​​​​​മി​​​​​തി​​​​​യു​​​​​ടെ മേ​​​​​ല്‍​നോ​​​​​ട്ട​​​​​ത്തി​​​​​ല്‍ ച​​​​​ന്തേ​​​​​ര പോ​​​​​ലീ​​​​​സി​​​​​ന്‍റെ സ​​​​​ഹ​​​​​ക​​​​​ര​​​​​ണ​​​​​ത്തോ​​​​​ടെ സൈ​​​​​ക്കി​​​​​ളി​​​​​ന് പെ​​​​​ര്‍​മി​​​​​റ്റും ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ന്‍ ന​​​​​മ്പ​​​​​രും ന​​​ൽകി​​​യി​​​ട്ടു​​​ണ്ട്.

Latest News

Corehub Up