തൃക്കരിപ്പൂർ (കാസർഗോഡ്): കൂട്ടത്തോടെയുള്ള മണിയടി കേട്ടാണ് ഉദിനൂർ ഗ്രാമം ഉണരുന്നത്. വിദ്യാർഥികൾ സ്കൂളിലേക്കുള്ള യാത്രയിലാണ്.
ഉദിനൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥികളുടെ ഈ സൈക്കിള്‍യാത്രയ്ക്ക് മൂന്നര പതിറ്റാ
ണ്ടിന്റെ പഴക്കമുണ്ട്. കേട്ടു ഞെട്ടണ്ട! ചൈനയിലെ സ്കൂളുകൾ കഴിഞ്ഞാല്‍, ഇക്കാര്യത്തിൽ ഏഷ്യയില്‍ത്തന്നെ രണ്ടാം സ്ഥാനമാണ് ഉദിനൂരിന്. ഹൈസ്കൂൾ വിഭാഗത്തിൽ 950ൽപരം വിദ്യാർഥികളും ഹയർ സെക്കൻഡറി വിഭാഗത്തിൽ 250ൽപരം വിദ്യാർഥികളുമാണ് വിവിധ ഗ്രാമങ്ങളിൽനിന്ന് സൈക്കിളിലെത്തുന്നത്.
1500 കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ 98 ശതമാനം പേര്‍ക്കും സൈക്കിളുണ്ട്. എന്നും രാവിലെ ഒന്‍പതോടെ യൂണിഫോമണിഞ്ഞ കുട്ടികള്‍ നിരയായി സൈക്കിളില്‍ പോകുന്ന കാഴ്ചയുടെ പുറംനാട്ടുകാരുടെ കൗതുകം ഉദിനൂരുകാർക്ക് നിത്യജീവിതത്തിന്റെ ആനന്ദനിമിഷങ്ങളാണ്.
യാത്രാസൗകര്യം മാത്രമല്ല, കായികക്ഷമതയും ഉറപ്പാക്കുന്നു ഈ സൈക്കിൾ സവാരി. അതുകൊണ്ടുതന്നെയാണ് രക്ഷിതാക്കളും നാട്ടുകാരും അധ്യാപകരും പിന്തുണയ്ക്കുന്നതെന്ന് അധ്യാപകനായ മനോജ് പീലിക്കോട് പറയുന്നു.
കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളുടെ അതിര്‍ത്തിയിൽ പടന്ന പഞ്ചായത്തിലെ തീരദേശ ഗ്രാമമാണ് ഉദിനൂര്‍. കയറ്റിറക്കങ്ങളോ കൊടുംവളവുകളോ ഇല്ലാത്ത ഇവിടുത്തെ നിരപ്പായ ഭൂമിയിൽ സൈക്കിള്‍യാത്ര സവാരിഗിരിഗിരിയാണ്. ചെറുവത്തൂര്‍, പടന്ന, തൃക്കരിപ്പൂര്‍, ഇടയിലെക്കാട് തുടങ്ങിയ പ്രദേശങ്ങളില്‍നിന്നാണ് കുട്ടികള്‍ എത്തുന്നത്.
1981 ലാണ് സ്കൂളില്‍ സൈക്കിള്‍ യാത്ര ആരംഭിക്കുന്നത്. ഒരു കുട്ടി ക്ലാസില്‍ ചേരാനെത്തുമ്പോള് സാധനങ്ങളുടെ ലിസ്റ്റില്‍ സൈക്കിളും ഇടംപിടിക്കും. വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്ക് പ്രത്യേക ഫണ്ടും പിടിഎ നല്‍കും.
സൈക്കിൾ പാർക്ക് ചെയ്യാൻ സ്കൂൾ പരിസരത്ത് സൗകര്യമുണ്ട്. സ്കൂള്‍ സൈക്കിള്‍ ജാഗ്രതാസമിതിയുടെ മേല്‍നോട്ടത്തില്‍ ചന്തേര പോലീസിന്റെ സഹകരണത്തോടെ സൈക്കിളിന് പെര്‍മിറ്റും രജിസ്ട്രേഷന് നമ്പരും നൽകിയിട്ടുണ്ട്.
Tags : World Bicycle Day Udinur village bicycle bells wake up