വ്രഞ്ചാക്ക ബഞ്ച (സെര്‍ബിയ): ഫിഡെ അണ്ടര്‍ 12 പെണ്‍കുട്ടികളുടെ ലോക റാപ്പിഡ് കിരീടം ഇന്ത്യയുടെ എ.എസ്. ശര്വാണികയ്ക്ക്. രണ്ട് റൗണ്ട് ബാക്കിനില്‍ക്കേയാണ് അണ്ടര്‍ 12 റാപ്പിഡ് കിരീടം ശര്വാണിക ഉറപ്പിച്ചത്.
11 റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 10 ജയവും ഒരു സമനിലയും ഉള്‍പ്പെടെ 10.5 പോയിന്റ് നേടി 11കാരിയായ ശര്വാണിക ചാമ്പ്യന്‍പട്ടം ഉറപ്പിച്ചു.
ഒമ്പതാം വയസിൽ അണ്ടര്‍ 10 വിഭാഗത്തില്‍ ശര്വാണിക ലോക ചാമ്പ്യനായി. 2024 ലോക റാപ്പിഡ് ആന്‍ഡ് ബ്ലിറ്റ്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും ശര്വാണികയ്ക്കു സ്വന്തം.