Fri, 6 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : World Peace Council

America

ട്രം​പി​ന്‍റെ ന​യ​ങ്ങ​ൾ ലോ​ക സ​മാ​ധാ​ന​ത്തെ ത​ക​ർ​ത്തു: വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ

ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ജ​ന​വി​രു​ദ്ധ​മാ​യ ആ​ഭ്യ​ന്ത​ര വി​ദേ​ശ ന​യ​ങ്ങ​ൾ ലോ​ക സ​മാ​ധാ​ന​ത്തെ ത​കി​ടം മ​റി​ച്ചു എ​ന്ന് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി കാ​ന​ഡ മോ​ൺ​ട്രി​യ​ലി​ൽ ന​ട​ന്ന വേ​ൾ​ഡ് പീ​സ്കൗ​ൺ​സി​ൽ യോ​ഗം പു​റ​ത്തി​റ​ക്കി​യ ക​മ്മ്യൂ​ണി​ക്ക​യി​ൽ പ​റ​ഞ്ഞു.

ലോ​ക​ത്താ​കെ പ്ര​തി​രോ​ധ​ത്തി​ന്‍റെ പേ​രി​ൽ ആ​യു​ധ​പ്പു​ര​ക​ൾ നി​റ​ക്കാ​ൻ പ്ര​തി​വ​ർ​ഷം ര​ണ്ട് ട്രി​ല്ല്യ​ൻ യു ​എ​സ് ഡോ​ള​ർ ചി​ല​വാ​ക്കു​ന്നു​വെ​ന്നും അ​തി​ൽ ഒ​രു ചെ​റു​ഭാ​ഗ​മെ​ങ്കി​ലും മാ​റ്റി​വെ​ച്ചാ​ൽ ഇ​ന്ന് ലോ​ക​ത്താ​ക​മാ​ന​മു​ള്ള ദാ​രി​ദ്ര്യ​വും പ​ട്ടി​ണി​യും ഒ​ഴി​വാ​ക്കാ​ൻ ക​ഴി​യു​മെ​ന്നും യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

മൊ​ത്തം ചി​ല​വാ​ക്കു​ന്ന തു​ക​യു​ടെ അ​റു​പ​തു ശ​ത​മാ​ന​വും നാ​റ്റോ അം​ഗ​രാ​ജ്യ​ങ്ങ​ളാ​ണ് ആ​യു​ധ​ങ്ങ​ൾ​ക്കാ​യി ചി​ല​വ​ഴി​ക്കു​ന്ന​ത്. അ​മേ​രി​ക്ക​ത​ന്നെ എ​താ​ണ്ട് അ​ൻ​പ​തു​ശ​ത​മാ​ന​ത്തോ​ളം സ​മ്പ​ത്ത് ആ​യു​ധ​പു​ര​ക​ൾ​ക്കാ​യി ചി​ല​വ​ഴി​ക്കു​ന്നു. സാ​മ്രാ​ജ്യ​ത്വ രാ​ഷ്ട്ര​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പ്പി​ച്ച യു​ദ്ധ​ങ്ങ​ളി​ൽ വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ ക​ടു​ത്ത ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു.

റ​ഷ്യ-​ഉ​ക്രൈ​ൻ യു​ദ്ധം ആ​രം​ഭി​ച്ചി​ട്ട് അ​ഞ്ചു വ​ർ​ഷം ആ​യി​രി​ക്കു​ന്നു. ഇ​റാ​നി​ൽ അ​ണു​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു എ​ന്ന​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ണി​ൽ ഇ​റാ​നി​ൽ ക​ട​ന്നു​ക​യ​റി അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും ആ​രം​ഭി​ച്ച ക​ട​ന്നു​ക​യ​റ്റം നി​ര​പ​രാ​ധി​ക​ളാ​യ ആ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ദാ​രു​ണ​മാ​യ അ​ന്ത്യ​ത്തി​നും വ​ലി​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​യി.

സ്കൂ​ൾ​കു​ട്ടി​ക​ളെ​പോ​ലും കൊ​ന്നൊ​ടു​ക്കാ​ൻ ഒ​രു മ​ടി​യു​മി​ല്ല എ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് അ​മേ​രി​ക്ക ഇ​റാ​നി​ൽ ന​ട​ത്തി​യ 160 പെ​ൺ​കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ബോം​ബിം​ഗ്. ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ എ​ണ്ണ കൈ​ക്ക​ലാ​ക്കാ​നു​ള്ള ഗൂ​ഢ​ശ്ര​മ​വും ഇ​തി​നു പി​ന്നി​ൽ ഉ​ണ്ട്. ​ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ അ​മേ​രി​ക്ക​ൻ ആ​യു​ധ കേ​ന്ദ്ര​ങ്ങ​ൾ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ​രാ​ഷ്ട്ര​ങ്ങ​ളി​ലെ നേ​താ​ക്ക​ൾ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ ആ​ശ​ങ്ക​രേ​ഖ​പ്പെ​ടു​ത്തി.

പാ​ല​സ്തീ​ൻ ജ​ന​ത​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന വം​ശ​ഹ​ത്യ ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു.​ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ ശ​ക്ത​മാ​യ താ​ക്കീ​തു​ക​ൾ മ​റി​ക​ട​ന്ന് എ​ല്ലാ വി​ധ​മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ലം​ഘി​ച്ച് അ​മേ​രി​ക്ക​ൻ പി​ന്തു​ണ​യോ​ടെ ഇ​സ്രാ​യേ​ലി​ന്‍റെ അ​ക്ര​മ​ണ​ങ്ങ​ൾ തു​ട​രു​ന്നു. ല​ബ​നോ​ണി​ൽ തു​ട​ർ​ച്ച​യാ​യി ഇ​സ്രാ​യേ​ൽ ന​ട​ത്തു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ യോ​ഗം ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ഷ്ട്ര​ങ്ങ​ൾ​ക്കു​നേ​രെ​യു​ള്ള അ​മേ​രി​ക്ക​ൻ ഇ​ട​പെ​ട​ലി​നെ യോ​ഗം ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. വെ​നി​സ്വേ​ല​യി​ൽ അ​തി​ക്ര​മി​ച്ചു ക​ട​ന്നു​ക​യ​റി പ്ര​സി​ഡ​ന്‍റ് നി​ക്കോ​ളാ​സ് മ​ഡു​റോ​യെ​യും ഭാ​ര്യ​യേ​യും അ​മേ​രി​ക്ക 2026 ജ​നു​വ​രി മൂ​ന്നി​ന് എ​ല്ലാ​വി​ധ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും ലം​ഘി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഇ​പ്പോ​ഴും ത​ട​വി​ൽ പാ​ർ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.

ക്യൂ​ബ​ൻ ജ​ന​ത​ക്കു​നേ​രെ അ​മേ​രി​ക്ക തു​ട​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഉ​പ​രോ​ധം എ​ല്ലാ വി​ധ മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും ലം​ഘി​ച്ച് തു​ട​ർ​ന്നു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ക്യൂ​ബ​യ്ക്കു​മേ​ലു​ള്ള ക​ടു​ത്ത ഉ​പ​രോ​ധം ജ​ന​ജീ​വി​ത​ത്തെ ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചു.​ആ​ശു​പ​ത്രി​ക​ളു​ടെ​യും സ്‌​കൂ​ളു​ക​ളു​ടേ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​ല​ച്ചു.

ഉ​പ​രോ​ധ​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി ഇ​ല്ലാ​താ​ക്കി​യ​തു​മൂ​ലം മാ​സ​ങ്ങ​ളാ​യി ജ​ന​ജീ​വി​തം പ്ര​തി​സ​ന്ധി​യി​ലാ​യി. അ​മേ​രി​ക്ക​യി​ൽ​നി​ന്നും 90 മൈ​ലു​ക​ൾ മാ​ത്രം ദൂ​ര​ത്തി​ലു​ള്ള ക്യൂ​ബ​ക്കു​നേ​രെ സൈ​നി​ക ആ​ക്ര​മ​ണം ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ എ​ഴു​തി​ത​ള്ളാ​ൻ ക​ഴി​യി​ല്ല എ​ന്ന് വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

കാ​ന​ഡ മോ​ൺ​ട്രി​യ​ലി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ പ​ല്ല​ബ് സെ​ൻ​ഗു​പ്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ്രീ​ക്ക് പാ​ർ​ല​മെ​ന്‍റ് അം​ഗം​കൂ​ടി​യാ​യ അ​ത്ത​ണോ​സി​സ് പ​ഫി​ലി​സ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും എ​ക്സി​ക്യൂ​ട്ടീ​വ് സെ​ക്ര​ട്ട​റി ഇ​റാ​ക്ലി​സ് റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.

ഇ​ന്ത്യ​യി​ൽ നി​ന്നും ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​ർ​ച​ന്ദ് സിം​ഗ് ദേ​ശീ​യ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​ബി. ബി​നു എ​ന്നി​വ​ർ ദേ​ശീ​യ വി​ഷ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു. ക്യൂ​ബ​ൻ പ്ര​തി​നി​ധി ലീ​മ മാ​ർ​ട്ടി​ന​സ്, വെ​നി​സ്വേ​ലി​യ​ൻ പ്ര​തി​നി​ധി പോ​ൾ ഡോ​ബ്സ​ൺ, ല​ബ​നോ​ൺ പ്ര​തി​നി​ധി മാ​സ​ൻ ഹൗ​ട്ടൈ​റ്റ്, വി​യ​റ്റ്നാം പ്ര​തി​നി​ധി ന​ഗാ ഡോ​ൻ​ക് എ​ന്നി​വ​ർ സ്വ​ന്തം രാ​ഷ്ട്ര​ങ്ങ​ൾ​ക്കു​നേ​രെ സാ​മ്രാ​ജ്യ​ത്വ രാ​ഷ്‌​ട്ര​ങ്ങ​ൾ ന​ട​ത്തു​ന്ന ക​ട​ന്നു​ക​യ​റ്റ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ലോ​ക​ത്തെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും 32 എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ സം​ഘ​ട​ന​ക​ൾ ച​ർ​ച്ച​യി​ൽ പ​ങ്കാ​ളി​ക​ളാ​യി. വേ​ൾ​ഡ് പീ​സ് കൗ​ൺ​സി​ൽ ജ​ന​റ​ൽ അ​സം​ബ്ലി 2027 ന​വം​ബ​റി​ൽ ട​ർ​ക്കി​യി​ൽ ന​ട​ത്താ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​നി​ച്ചു.

Latest News

Corehub Up