തിരുവമ്പാടി :അഖിലലോക പ്രാര്‍ഥനാ വാരത്തിന്റെ ഭാഗമായി തിരുവമ്പാടി വൈഎംസിഎയുടെ നേതൃത്വത്തിൽ പ്രാര്‍ത്ഥനാ വാരാചരണത്തിന് തുടക്കമായി. 14 വരെ ലോകമെമ്പാടുമുള്ള വൈഎംസിഎ യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പ്രാർത്ഥനാ യജ്ഞം സംഘടിപ്പിക്കുന്നത്.
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോന പള്ളി അസി. വികാരി ഫാ. ജോസഫ് മലമ്പേൽ പ്രാർഥനാ വാരാചരണം ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് സണ്ണി തോമസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സാലസ് മാത്യു, ജോസ് ഫ്രാൻസിസ്, പാരീസ് ബേസിൽ എം.സി. തോമസ്
ബൈബിൾ വായന നടത്തി. ട്രഷറർ ബാജി ജോസഫ്, ഷാജി കണ്ടത്തിൽ എന്നിവർ പ്രാർഥകൾക്ക് നേതൃത്വം നൽകി.