തളിപ്പറമ്പ്: ലോക പാമ്പ് ദിനത്തോടനുബന്ധിച്ച് എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂ, എംവിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ്, എംവിആർ ആയുർവേദ മെഡിക്കൽ കോളജ് അഗദതന്ത്ര വിഭാഗവും സംയുക്തമായി "ഒഫിഡിയ 2കെ26' സംഘടിപ്പിച്ചു. കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ. സജി ഉദ്ഘാടനം ചെയ്തു. എംവിആർ സ്നേക്ക് പാർക്ക് ആൻഡ് സൂ ഡയറക്ടർ പ്രഫ. ഇ. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കലിംഗ ഫൗണ്ടേഷന്റെ ഗവേഷണ മേധാവിയായ ഡോ. എസ്.ആർ. ഗണേഷ് മുഖ്യപ്രഭാഷണം നടത്തി. തളിപ്പറമ്പ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.വി. സനൂപ് കൃഷ്ണൻ ലോക പാമ്പ് ദിന സന്ദേശം നൽകി. കണ്ണൂർ സർവകലാശാല പരിസ്ഥിതി ശാസ്ത്ര വിഭാഗം മേധാവി ഡോ. കെ. മനോജ് പ്രഭാഷണം നടത്തി. ഡോ. എസ്.ആർ. ഗണേഷ് ക്ലാസെടുത്തു.
എംവിആർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസ് ആൻഡ് റിസർച്ച് സ്റ്റഡീസ് പ്രിൻസിപ്പൽ ഡോ. കെ.പി. സംഗീത്, ഫോറസ്ട്രി വിഭാഗം മേധാവി എം.കെ. നന്ദകുമാർ, തളിപ്പറന്പ് സർ സയ്യിദ് കോളജ് സുവോളജി വിഭാഗം മേധാവി ഡോ. ടി.എം.വി മുംതാസ്, വെറ്ററിനറി ഓഫീസർ ഡോ. എസ്. അഞ്ജു മോഹൻ, ക്യൂറേറ്റർ എ.ടി. അമൽജിത് എന്നിവർ പ്രസംഗിച്ചു. സ്നേക്ക് പാർക്ക് നടത്തുന്ന ഹെർപറ്റോളജി സർട്ടിഫിക്കറ്റ് കോഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം, സൂ അംബാസഡോർഷിപ്പ് വിതരണം, ആന്തൂർ മുനിസിപ്പാലിറ്റിയിലെ സർപ്പവോളന്റിയർമാരെ ആദരിക്കൽ, സൂവിലെ കഴിഞ്ഞ വർഷത്തെ മികച്ച ജീവനക്കാർക്കുള്ള സമ്മാനദാനം, സ്നേക്ക് റെസ്ക്യൂ കിറ്റ് വിതരണം, മൺസൂൺ ഫോട്ടോഗ്രഫി കോണ്ടെസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം, സ്നേക്ക് പാർക്കിന്റെ ത്രൈമാസ ഇ-മാഗസിൻ സൂ ക്രോണിക്കിൾസ് പ്രകാശനം എന്നിവയും നടന്നു.