Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldAthletics

അ​ണ്ട​ര്‍ 20: ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ജാ​വ​ലി​ന്‍​ത്രോ​യി​ല്‍ ആ​ശി​ഷ് യാ​ദ​വി​ന് വെ​ള്ളി

യൂ​ജി​ന്‍ (യു​എ​സ്എ): ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് ഭൂ​പ​ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി ആ​ശി​ഷ് യാ​ദ​വ്. അ​ണ്ട​ര്‍ 20 ലോ​ക അ​ത്‌​ല​റ്റി​ക്‌​സ് പു​രു​ഷ ജാ​വ​ലി​ന്‍​ത്രോ​യി​ല്‍ ആ​ശി​ഷ് യാ​ദ​വ് ഇ​ന്ത്യ​ക്കാ​യി വെ​ള്ളി സ്വ​ന്ത​മാ​ക്കി. ലോ​ക അ​ണ്ട​ര്‍ 20 ജാ​വ​ലിൻ‍ ത്രോ​യി​ല്‍ വെ​ള്ളി നേ​ടു​ന്ന ര​ണ്ടാ​മ​തു മാ​ത്രം ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് പ​ത്തൊ​മ്പ​തു​കാ​ര​നാ​യ ആ​ശി​ഷ്.

2016ല്‍ ​നീ​ര​ജ് ചോ​പ്ര​യാ​ണ് അ​ണ്ട​ര്‍ 20 ജാ​വ​ലി​നി​ല്‍ ആ​ദ്യ​മാ​യി മെ​ഡ​ല്‍ നേ​ടി​യ​ത്. അ​ന്ന് അ​ണ്ട​ര്‍ 20 ലോ​ക റി​ക്കാ​ര്‍​ഡോ​ടെ സ്വ​ര്‍​ണം നേ​ടി​യ നീ​ര​ജ്, പി​ന്നീ​ട് ഇ​ന്ത്യ​ക്കാ​യി 2020 ടോ​ക്കി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ സ്വ​ര്‍​ണ​വും 2024 പാ​രീ​സ് ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി.

നീ​ര​ജി​ന്‍റെ പി​ന്‍​ഗാ​മി​യാ​യി പ​ത്തു വ​ര്‍​ഷ​ത്തി​നു​ശേ​ഷം അ​ണ്ട​ര്‍ 20 ലോ​ക ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ മെ​ഡ​ല്‍ സ്വ​ന്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശു​കാ​ര​നാ​യ ആ​ശി​ഷ്; ഇ​ന്ത്യ​യു​ടെ ര​ണ്ടാം റോ​ക്ക​റ്റ്.

മൂ​ന്നാം ശ്ര​മ​ത്തി​ല്‍ മെ​ഡ​ല്‍

ആ​ശി​ഷ് യാ​ദ​വ്, ടി. ​ധ​ര​ണീ​ധ​ര​ന്‍ എ​ന്നി​ങ്ങ​നെ ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ളാ​ണ് ഫൈ​ന​ലി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 74.09 മീ​റ്റ​ര്‍ ജാ​വ​ലി​ന്‍ പാ​യി​ച്ച് ആ​ശി​ഷ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു ആ​ശി​ഷ് ഈ ​ദൂ​രം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യ ശ്ര​മ​ത്തി​ല്‍ 69.96 മീ​റ്റ​റാ​യി​രു​ന്നു. ര​ണ്ടാം ശ്ര​മം ഫൗ​ള്‍. 72.31, 70.62, 67.98 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ആ​ശി​ഷി​ന്‍റെ അ​വ​സാ​ന മൂ​ന്നു ശ്ര​മ​ങ്ങ​ളി​ലെ ദൂ​രം.

ധ​ര​ണീ​ധ​ര​ന്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍ 70.53 മീ​റ്റ​ര്‍ കു​റി​ച്ചു. ര​ണ്ടാം ശ്ര​മ​ത്തി​ല്‍ ദൂ​രം മെ​ച്ച​പ്പെ​ടു​ത്തി, 71.22. എ​ന്നാ​ല്‍, മൂ​ന്നും (63.13) നാ​ലും (68.80) ശ്ര​മ​ങ്ങ​ളി​ല്‍ താ​ഴേ​ക്കു പ​തി​ച്ചു. 72.35, 71.61 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു അ​വ​സാ​ന ര​ണ്ടു ശ്ര​മ​ങ്ങ​ള്‍. 72.35 മീ​റ്റ​റു​മാ​യി ആ​റാം സ്ഥാ​ന​ത്ത് ധ​ര​ണീ​ധ​ര​ന്‍ ഫി​നി​ഷ് ചെ​യ്തു.

80.50 മീ​റ്റ​ര്‍ ജാ​വ​ലി​ന്‍ പ​റ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ യാ​ന്‍ ഹെ​ന്‍​ഡ്രി​ക് ഹെ​യ്മാ​ന്‍​സി​നാ​ണ് സ്വ​ര്‍​ണം. ഡൊ​മി​നി​ക്ക് റി​പ്പ​ബ്ലി​ക്കി​ന്‍റെ അ​ഡി​സ​ണ്‍ ജ​യിം​സി​നാ​ണ് (73.89) വെ​ങ്ക​ലം.

മി​ര്‍​സ​പു​രി​ന്‍റെ പു​ത്ര​ന്‍

കോ​വി​ഡ് ലോ​ക്ഡൗ​ണി​നി​ടെ സൂ​പ്പ​ര്‍​ഹി​റ്റാ​യ വെ​ബ് സീ​രീ​സ് ആ​യി​രു​ന്നു മി​ര്‍​സ​പു​ര്‍. വെ​ബ് സീ​രീ​സു​മാ​യി ബ​ന്ധ​മൊ​ന്നു​മി​ല്ലെ​ങ്കി​ലും ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ മി​ര്‍​സ​പു​രി​ലു​ള്ള മ​വാ​യി​യ സ്വ​ദേ​ശി​യാ​ണ് ആ​ശി​ഷ് യാ​ദ​വ്.

ച​തു​പ്പു​നി​ല​ങ്ങ​ളു​ള്ള, പെ​ട്ടെ​ന്നു താ​ഴ്ന്നു​പോ​കു​ന്ന മ​ണ​ലു​ക​ളു​ള്ള പ്ര​ദേ​ശ​ത്ത് മ​ര​ക്ക​മ്പു​കൊ​ണ്ടു​ണ്ടാ​ക്കി​യ ജാ​വ​ലി​ന്‍ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ദ്യ​കാ​ല​ത്തെ പ​രി​ശീ​ല​നം. നീ​ര​ജ് ചോ​പ്ര​യാ​ണ് ആ​ശി​ഷി​ന്‍റെ സൂ​പ്പ​ര്‍ സ്റ്റാ​ര്‍.
അ​ഷ്ഫാ​ഖ് എ​ട്ടാ​മ​ത്

പു​രു​ഷ വി​ഭാ​ഗം 400 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം മു​ഹ​മ്മ​ദ് അ​ഷ്ഫാ​ഖ് എ​ട്ടാം സ്ഥാ​ന​ത്ത്. ഫൈ​ന​ലി​ല്‍ 46.20 സെ​ക്ക​ന്‍​ഡി​ല്‍ ഒ​രു ലാ​പ്പ് ഓ​ടി​ത്തീ​ര്‍​ത്താ​ണ് അ​ഷ്ഫാ​ഖ് എ​ട്ടാം സ്ഥാ​ന​ത്തു ഫി​നി​ഷ് ചെ​യ്ത​ത്. ഹീ​റ്റ്‌​സി​ല്‍ 45.81 സെ​ക്ക​ന്‍​ഡ് ക​ണ്ടെ​ത്തി ദേ​ശീ​യ റി​ക്കാ​ര്‍​ഡ് കു​റി​ച്ചാ​യി​രു​ന്നു ഈ ​തൃ​ശൂ​ര്‍ സ്വ​ദേ​ശി ഫൈ​ന​ലി​ലേ​ക്കു കു​തി​ച്ച​ത്.

അ​മേ​രി​ക്ക​യു​ടെ ജെ​യ്ഡ​ന്‍ ഡി​ലോ​ണ്‍ (44.47 സെ​ക്ക​ന്‍​ഡ്) സ്വ​ര്‍​ണ​വും ക്വി​ന്‍​സി വി​ല്‍​സ​ണ്‍ (44.62 സെ​ക്ക​ന്‍​ഡ്) വെ​ള്ളി​യും സ്വ​ന്ത​മാ​ക്കി. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ലീ​ന്‍​ഡ​ര്‍​ട്ട് കൂ​ക്കെ​മൂ​റി​നാ​ണ് (44.96 സെ​ക്ക​ന്‍​ഡ്) വെ​ങ്ക​ലം.

Latest News

Corehub Up