Sat, 12 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldLeaders

ബ്രി​​​​ക്‌​​​​സ് ഉ​​​​ച്ച​​​​കോ​​​​ടി: 15 ലോ​ക​നേ​താ​ക്ക​ളു​മാ​യി മോ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഡ​​​​ൽ​​​​ഹി​​​​യി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ബ്രി​​​​ക്‌​​​​സ് ഉ​​​​ച്ച​​​​കോ​​​​ടി​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​യി 15ഓ​​​​ളം ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി ച​​​​ർ​​​​ച്ച​ ന​​​​ട​​​​ത്തും.

രാ​​​​ഷ്‌​​​​ട്ര​​​​പ​​​​തി ദ്രൗ​​​​പ​​​​ദി മു​​​​ർ​​​​മു​​​​വും വി​​​​വി​​​​ധ ലോ​​​​ക​​​​നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

ഇ​​​​ന്ന​​​​ലെ റ​​​​ഷ്യ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വ്ലാ​​​​ഡി​​​​മി​​​​ർ പു​​​​ടി​​​​ൻ, ഇ​​​​റാ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മ​​​​സൂ​​​​ദ് പെ​​​​സെ​​​​ഷ്കി​​​​യാ​​​​ൻ, യു​​​​എ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​​ണി​​​​യോ ഗു​​​​ട്ടെ​​​​റെ​​​​സ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യി മോ​​​​ദി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്നു.

ഏ​​​​ഴു വ​​​​ർ​​​​ഷ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ത​​​​ന്‍റെ ആ​​​​ദ്യ ഇ​​​​ന്ത്യാ​​​സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നാ​​​​യി ഇ​​​​ന്ന് ഉ​​​​ച്ച​​​​യ്ക്ക് ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ​​​​ത്തു​​​​ന്ന ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യി വൈ​​​​കു​​​​ന്നേ​​​​രം 5.45ന് ​​​​പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

​​​​തി​​​​നു​​​​പു​​​​റ​​​​മെ, എ​​​​ത്യോ​​​​പ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ബി അ​​​​ഹ​​​​മ്മ​​​​ദ് അ​​​​ലി, മ​​​​ലേ​​​​ഷ്യ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി അ​​​​ൻ​​​​വ​​​​ർ ഇ​​​​ബ്രാ​​​​ഹിം, യു​​​​എ​​​​ഇ കി​​​​രീ​​​​ടാ​​​​വ​​​​കാ​​​​ശി ഷെ​​​​യ്ഖ് ഖാ​​​​ലി​​​​ദ് ബി​​​​ൻ മു​​​​ഹ​​​​മ്മ​​​​ദ് ബി​​​​ൻ സാ​​​​യി​​​​ദ് അ​​​​ൽ ന​​​​ഹ്യാ​​​​ൻ, വി​​​​യ​​​​റ്റ്നാം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ലെ ​​​​മി​​​​ൻ ഹം​​​​ഗ് എ​​​​ന്നി​​​​വ​​​​രു​​​​മാ​​​​യും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ഇ​​​​ന്ന് ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തും.

ക​​​​സാ​​​​ക്കി​​​​സ്ഥാ​​​​ൻ, ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സ്, ഈ​​​​ജി​​​​പ്ത്, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക, ബു​​​​റു​​​​ണ്ടി, നൈ​​​​ജീ​​​​രി​​​​യ, ഉ​​​​ഗാ​​​​ണ്ട തു​​​​ട​​​​ങ്ങി​​​​യ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ നേ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി നാ​​​​ളെ ഉ​​​​ച്ച​​​​യ്ക്കു​​​​ശേ​​​​ഷം പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തു​​​​മെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up