Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldMentalHealthDay

ഇന്ന് ലോക മാനസികാരോഗ്യദിനം: അ​​​​വ​​​​ഗ​​​​ണി​​​​ക്കേ​​​​ണ്ട​​​​ത​​​​ല്ല, അ​​​​റി​​​​ഞ്ഞി​​​​രി​​​​ക്കേ​​​​ണ്ട​​​​താ​​​​ണ്

ലോ​​​​​​​​ക ഫെ​​​​​​​​ഡ​​​​​​​​റേ​​​​​​​​ഷ​​​​​​​​ൻ ഓ​​​​​​​​ഫ് മെ​​​​​​​​ന്‍റ​​​​​​​​ൽ ഹെ​​​​​​​​ൽ​​​​​​​​ത്ത് 2026ലെ, ​​​​​​​​ലോ​​​​​​​​ക മാ​​​​​​​​ന​​​​​​​​സി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​ദി​​​​​​​​ന​​​​​​​​ത്തി​​​​​​​​ന്‍റെ കേ​​​​​​​​ന്ദ്ര​​​​​​​​വി​​​​​​​​ഷ​​​​​​​​യം ‘അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​ടെ ശ​​​​​​​​ബ്ദം കേ​​​​​​​​ൾ​​​​​​​​ക്കാം: യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ ശ​​​​​​​​ബ്ദ​​​​​​​​ങ്ങ​​​​​​​​ൾ, യ​​​​​​​​ഥാ​​​​​​​​ർ​​​​​​​​ഥ മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ൾ’ (‘Lived Experiences Heard: Real Voices, Real Change’) എ​​​​​​​​ന്ന​​​​​​​​താ​​​​​​​​ണ്. ഈ ​​​​​​​​ആ​​​​​​​​ശ​​​​​​​​യം മാ​​​​​​​​ന​​​​​​​​സി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ചു​​​​​​​​ള്ള ന​​​​​​​​മ്മു​​​​​​​​ടെ സ​​​​​​​​മീ​​​​​​​​പ​​​​​​​​ന​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ള​​​​​​​​രെ പ്ര​​​​​​​​ധാ​​​​​​​​ന​​​​​​​​പ്പെ​​​​​​​​ട്ട ഒ​​​​​​​​രു മാ​​​​​​​​റ്റ​​​​​​​​ത്തെ ഓ​​​​​​​​ർ​​​​​​​​മി​​​​പ്പി​​​​​​​​ക്കു​​​​​​​​ന്നു. മാ​​​​​​​​ന​​​​​​​​സി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് സം​​​​​​​​സാ​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്പോ​​​​​​​​ൾ, അ​​​​​​​​വ അ​​​​​​​​നു​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച മ​​​​​​​​നു​​​​​​​​ഷ്യ​​​​​​​​രു​​​​​​​​ടെ ശ​​​​​​​​ബ്‌​​​​ദ​​​​​​​​ത്തി​​​​​​​​നും അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ജ്ഞാ​​​​​​​​ന​​​​​​​​ത്തി​​​​​​​​നും കേ​​​​​​​​ന്ദ്ര​​​​​​​​സ്ഥാ​​​​​​​​നം ന​​​​​​​​ൽ​​​​​​​​ക​​​​​​​​ണ​​​​​​​​മെ​​​​​​​​ന്നാ​​​​​​​​ണ​​​​ത്.

വി​​​​​​​​ഷാ​​​​​​​​ദ​​​​​​​​രോ​​​​​​​​ഗം, ബൈ​​​​​​​​പോ​​​​​​​​ളാ​​​​​​​​ർ ഡി​​​​​​​​സോ​​​​​​​​ർ​​​​​​​​ഡ​​​​​​​​ർ, സ്കി​​​​​​​​സോ​​​​​​​​ഫ്രീ​​​​​​​​നി​​​​​​​​യ, ഒ​​​​​​​​ബ്​​​​​​​​സ​​​​​​​​സീ​​​​​​​​വ് കം​​​​​​​​പ​​​​​​​​ൽ​​​​​​​​സീ​​​​​​​​വ് ഡി​​​​​​​​സോ​​​​​​​​ർ​​​​​​​​ഡ​​​​​​​​ർ തു​​​​​​​​ട​​​​​​​​ങ്ങി​​​​​​​​യ മാ​​​​​​​​ന​​​​​​​​സി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​യ വ്യ​​​​​​​​ക്തി​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് ത​​​​​​​​ന്‍റെ അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ത്തെ​​​​​​​​ക്കു​​​​​​​​റി​​​​​​​​ച്ച് ഒ​​​​​​​​രു പ്ര​​​​​​​​ത്യേ​​​​​​​​ക അ​​​​​​​​റി​​​​​​​​വു​​​​​​​​ണ്ട്. എ​​​​​​​​നി​​​​​​​​ക്ക് എ​​​​​​​​ന്താ​​​​​​​​ണ് സം​​​​​​​​ഭ​​​​​​​​വി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്, എ​​​​​​​​ന്നെ മ​​​​​​​​റ്റു​​​​​​​​ള​​​​​​​​ള​​​​​​​​വ​​​​​​​​ർ മ​​​​​​​​ന​​​​​​​​​​​​സി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​മോ, ഞാ​​​​​​​​ൻ പ​​​​​​​​ഴ​​​​​​​​യ ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ലേ​​​​​​​​ക്കു തി​​​​​​​​രി​​​​​​​​ച്ചു​​​​​​​​വ​​​​​​​​രു​​​​​​​​മോ, എ​​​​​​​​ന്‍റെ രോ​​​​​​​​ഗ​​​​​​​​ത്തെ കു​​​​​​​​റി​​​​​​​​ച്ച് ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ എ​​​​​​​​ന്ത് ചി​​​​​​​​ന്തി​​​​​​​​ക്കും എ​​​​​​​​ന്നി​​​​​​​​ങ്ങ​​​​​​​​നെ നി​​​​​​​​ര​​​​​​​​വ​​​​​​​​ധി ചോ​​​​​​​​ദ്യ​​​​​​​​ങ്ങ​​​​​​​​ൾ മാ​​​​​​​​ന​​​​​​​​സി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ​​​​​​​​പ്ര​​​​​​​​ശ്ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലൂ​​​​​​​​ടെ ക​​​​​​​​ട​​​​​​​​ന്നു​​​​​​​​പോ​​​​​​​​കു​​​​​​​​ന്ന വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ മ​​​​​​​​ന​​​​​​​​​​​​സി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​കാം. അ​​​​​​​​തി​​​​​​​​നാ​​​​​​​​ൽ അ​​​​​​​​വ​​​​​​​​രു​​​​​​​​ടെ അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​ങ്ങ​​​​​​​​ൾ കേ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ക എ​​​​​​​​ന്ന​​​​​​​​ത് ഒ​​​​​​​​രു ക​​​​​​​​രു​​​​​​​​ണാ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ​​​​​​​​മാ​​​​​​​​യ സ​​​​​​​​മീ​​​​​​​​പ​​​​​​​​നം ആ​​​​​​​​ണ്.
വി​​​​​​​​ഷാ​​​​​​​​ദ​​​​​​​​രോ​​​​​​​​ഗം

വെ​​​​​​​​ല്ലു​​​​​​​​വി​​​​​​​​ളി​​​​​​​​യാ​​​​​​​​കു​​​​​​​​മ്പോ​​​​​​​​ൾ

ആ​​​​​​​​ഗോ​​​​​​​​ള​​​​​​​​ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ 280 ദ​​​​​​​​ശ​​​​​​​​ല​​​​​​​​ക്ഷ​​​​​​​​ത്തി​​​​​​​​ല​​​​​​​​ധി​​​​​​​​കം ആ​​​​​​​​ളു​​​​​​​​ക​​​​​​​​ളെ ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന വി​​​​ഷാ​​​​ദ​​​​രോ​​​​ഗം, കേ​​​​​​​​വ​​​​​​​​ലം ഒ​​​​​​​​രു താ​​​​​​​​ത്കാ​​​​​​​​ലി​​​​​​​​ക വി​​​​​​​​ഷ​​​​​​​​മ​​​​​​​​മ​​​​​​​​ല്ല; മ​​​​​​​​റി​​​​​​​​ച്ച് വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ ദൈ​​​​​​​​നം​​​​​​​​ദി​​​​​​​​ന ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തെ ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന മ​​​​​​​​സ്തി​​​​​​​​ഷ്ക സം​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യ വൈ​​​​​​​​ക​​​​​​​​ല്യ​​​​​​​​മാ​​​​​​​​ണ്. നാ​​​​​​​​ഡീ​​​​​​​​വ്യൂ​​​​​​​​ഹ​​​​​​​​ത്തി​​​​​​​​ലെ സെ​​​​​​​​റോ​​​​​​​​ടോ​​​​​​​​ണി​​​​​​​​ൻ, ഡോ​​​​​​​​പമിൻ, നോ​​​​​​​​റെ​​​​​​​​പി​​​​​​​​നെ​​​​​​​​ഫ്രി​​​​​​​​ൻ എ​​​​​​​​ന്നീ ന്യൂ​​​​​​​​റോ​​​​​​​​ട്രാ​​​​​​​​ൻ​​​​​​​​സ്മി​​​​​​​​റ്റ​​​​​​​​റു​​​​​​​​ക​​​​​​​​ളു​​​​​​​​ടെ സ​​​​​​​​ന്തു​​​​​​​​ലി​​​​​​​​താ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന വ്യ​​​​​​​​തി​​​​​​​​യാ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് വി​​​​​​​​ഷാ​​​​​​​​ദ​​​​​​​​രോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ന് കാ​​​​​​​​ര​​​​​​​​ണം.

ഉ​​​​​​​​ത്ക​​​​​​​​ണ്ഠാ​​​​​​​​രോ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ

സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ഭ​​​​​​​​യ​​​​​​​​ത്തി​​​​​​​​ൽ​​​നി​​​​​​​​ന്നു വ്യ​​​​​​​​ത്യ​​​​​​​​സ്ത​​​​​​​​മാ​​​​​​​​യി, അ​​​​​​​​നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​വും അ​​​​​​​​മി​​​​​​​​ത​​​​​​​​വു​​​​​​​​മാ​​​​​​​​യ ഭീ​​​​​​​​തി വ്യ​​​​​​​​ക്തി​​​​​​​​യി​​​​​​​​ൽ നി​​​​​​​​ല​​​​​​​​നി​​​​​​​​ൽ​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യാ​​​​​​​​ണ് ഉ​​​​​​​​ത്ക​​​​​​​​ണ്ഠാ​​​​​​​​രോ​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ. മ​​​​​​​​സ്തി​​​​​​​​ഷ്ക​​​​​​​​ത്തി​​​​​​​​ലെ ഭ​​​​​​​​യ​​​​​​​​ത്തി​​​​​​​​ന്‍റെ കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​യ അ​​​​​​​​മി​​​​​​​​ഗ്ഡ​​​​​​​​ല ആ​​​​​​​​ലോ​​​​​​​​ച​​​​​​​​ന​​​​​​​​ക​​​​​​​​ളെ നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ക്കു​​​​​​​​ന്ന പ്രീ​​​​​​​​ഫ്ര​​​​​​​​ണ്ട​​​​​​​​ൽ കോ​​​​​​​​ർ​​​​​​​​ട്ട​​​​​​​​ക്സ് എ​​​​​​​​ന്നി​​​​​​​​വ ത​​​​​​​​മ്മി​​​​​​​​ലു​​​​​​​​ള്ള ബ​​​​​​​​ന്ധ​​​​​​​​ത്തി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന ത​​​​​​​​ക​​​​​​​​രാ​​​​​​​​റു​​​​​​​​ക​​​​​​​​ളാ​​​​​​​​ണ് ഉ​​​​​​​​ത്ക​​​​​​​​ണ്ഠ​​​​​​​​യ്ക്ക് കാ​​​​​​​​ര​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ആ​​​​​​​​ധു​​​​​​​​നി​​​​​​​​ക ന്യൂ​​​​​​​​റോ ഇ​​​​​​​​മേ​​​​​​​​ജിംഗ് പ​​​​​​​​ഠ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ തെ​​​​​​​​ളി​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്നു

സൈ​​​​​​​​ക്കോ​​​​​​​​സി​​​​​​​​സും ല​​​​​​​​ഹ​​​​​​​​രി ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗ​​​​​​​​വും 

വാ​​​​​​​​സ്ത​​​​​​​​വി​​​​​​​​ക​​​​​​​​ത​​​​​​​​യു​​​​​​​​മാ​​​​​​​​യു​​​​​​​​ള്ള ബ​​​​​​​​ന്ധം ന​​​​​​​​ഷ്‌​​​​ട​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്ന ഗു​​​​​​​​രു​​​​​​​​ത​​​​​​​​ര​​​​​​​​മാ​​​​​​​​യ മാ​​​​​​​​ന​​​​​​​​സി​​​​​​​​കാ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യാ​​​​​​​​ണ് സൈ​​​​​​​​ക്കോ​​​​​​​​സി​​​​​​​​സ്. പ്ര​​​​​​​​ക​​​​​​​​ട​​​​​​​​ന​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ വി​​​​​​​​ഭ്രാ​​​​​​​​ന്തി​​​​​​​​ക​​​​​​​​ൾ, ഇ​​​​​​​​ല്ലാ​​​​​​​​ത്ത ശ​​​​ബ്‌​​​​ദ​​​​ങ്ങ​​​​​​​​ൾ കേ​​​​​​​​ൾ​​​​​​​​ക്കു​​​​​​​​ക, ഇ​​​​​​​​ല്ലാ​​​​​​​​ത്ത കാ​​​​​​​​ഴ്ച​​​​​​​​ക​​​​​​​​ൾ കാ​​​​​​​​ണു​​​​​​​​ക, മി​​​​​​​​ഥ്യാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ​​​​​​​​ക​​​​​​​​ൾ, അ​​​​​​​​നാ​​​​​​​​വ​​​​​​​​ശ്യ​​​​​​​​മാ​​​​​​​​യ സം​​​​​​​​ശ​​​​​​​​യ​​​​​​​​ങ്ങ​​​​​​​​ൾ, ചി​​​​​​​​ന്ത​​​​​​​​ക​​​​​​​​ളി​​​​​​​​ലെ ക്ര​​​​​​​​മ​​​​​​​​ര​​​​​​​​ഹി​​​​​​​​ത​​​​​​​​ത്വം എ​​​​​​​​ന്നി​​​​​​​​വ പ്ര​​​​​​​​ക​​​​​​​​ട​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു.

ല​​​​​​​​ഹ​​​​​​​​രി​​​​​​​​വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ൾ മ​​​​​​​​സ്തി​​​​​​​​ഷ​​​​​​​​ക​​​​​​​​ത്തി​​​​​​​​ലെ സ​​​​​​​​ന്തോ​​​​​​​​ഷ​​​​​​​​വും സം​​​​​​​​തൃ​​​​​​​​പ്തി​​​​​​​​യും ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന റി​​​​​​​​വാ​​​​​​​​ർ​​​​​​​​ഡ് സി​​​​​​​​സ്റ്റ​​​​​​​​ത്തി​​​​​​​​ൽ വ​​​​​​​​ൻ​​​​​​​​തോ​​​​​​​​തി​​​​​​​​ൽ ഡോ​​​​​​​​പമി​​​​​​​​ൻ എത്താ​​​​​​​​ൻ കാ​​​​​​​​ര​​​​​​​​ണ​​​​​​​​മാ​​​​​​​​കു​​​​​​​​ന്നു. തു​​​​​​​​ട​​​​​​​​ർ​​​​​​​​ച്ച​​​​​​​​യാ​​​​​​​​യ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗം​​​​മൂ​​​​​​​​ലം ത​​​​​​​​ല​​​​​​​​ച്ചോ​​​​​​​​റി​​​​​​​​ലെ സ്വാ​​​​​​​​ഭാ​​​​​​​​വി​​​​​​​​ക ഡോ​​​​​​​​പമി​​​​​​​​ൻ ഉ​​​​​​​​ത്പാ​​​​​​​​ദ​​​​​​​​നം കു​​​​​​​​റ​​​​​​​​യു​​​​​​​​ക​​​​​​​​യും വ്യ​​​​​​​​ക്തി ല​​​​​​​​ഹ​​​​​​​​രി​​​​​​​​വ​​​​​​​​സ്തു​​​​​​​​വി​​​​​​​​നെ പൂ​​​​​​​​ർ​​​​ണ​​​​​​​​മാ​​​​​​​​യി ആ​​​​​​​​ശ്ര​​​​​​​​യി​​​​​​​​ക്കു​​​​​​​​ന്ന അ​​​​​​​​വ​​​​​​​​സ്ഥ​​​​​​​​യി​​​​​​​​ലാ​​​​​​​​വു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. കാ​​​​​​​​ല​​​​​​​​ക്ര​​​​​​​​മേ​​​​​​​​ണ, ആ​​​​​​​​ദ്യം അ​​​​​​​​നു​​​​​​​​ഭ​​​​​​​​വ​​​​​​​​പ്പെ​​​​​​​​ട്ട സ​​​​​​​​ന്തോ​​​​​​​​ഷം ല​​​​​​​​ഭി​​​​​​​​ക്കാ​​​​​​​​ൻ കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ൽ അ​​​​​​​​ള​​​​​​​​വി​​​​​​​​ൽ ല​​​​​​​​ഹ​​​​​​​​രി​​​​​​​​വ​​​​​​​​സ്തു ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കേ​​​​​​​​ണ്ടി​​​​​​​​വ​​​​​​​​രു​​​​​​​​ന്നു.

ബി​​​​​​​​ഹേ​​​​​​​​വി​​​​​​​​യ​​​​​​​​റ​​​​​​​​ൽ അ​​​​​​​​ഡി​​​​ക്‌​​​​ഷ​​​​​​​​നു​​​​​​​​ക​​​​​​​​ൾ

യാ​​​​​​​​തൊ​​​​​​​​രു​​​​​​​​വി​​​​​​​​ധ ല​​​​​​​​ഹ​​​​​​​​രി​​​​​​​​വ​​​​​​​​സ്തു​​​​​​​​ക്ക​​​​​​​​ളും ശ​​​​​​​​രീ​​​​​​​​ര​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ൽ ചെ​​​​​​​​ന്നി​​​​​​​​ല്ലെ​​​​​​​​ങ്കി​​​​​​​​ലും, ചി​​​​​​​​ല പ്ര​​​​​​​​ത്യേ​​​​​​​​ക പ്ര​​​​​​​വൃ​​​​​​​​ത്തി​​​​​​​​ക​​​​​​​​ളി​​​​​​​​ൽ ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്പോ​​​​​​​​ൾ ത​​​​​​​​ല​​​​​​​​ച്ചോ​​​​​​​​റി​​​​​​​​ലു​​​​​​​​ണ്ടാ​​​​​​​​കു​​​​​​​​ന്ന മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ളാ​​​​​​​​ണ് ബി​​​​​​​​ഹേ​​​​​​​​വി​​​​​​​​യ​​​​​​​​റ​​​​​​​​ൽ അ​​​​​​​​ഡി​​​​​​​​ക്‌​​​​ഷ​​​​നു​​​​​​​​ക​​​​​​​​ൾ​​​​​​​​ക്ക് കാ​​​​​​​​ര​​​​​​​​ണം. ഗാം​​​​​​​​ബ്ലിം​​​​ഗ് ഡി​​​​​​​​സോ​​​​​​​​ർ​​​​​​​​ഡ​​​​​​​​റി​​​​​​​​ൽ, പ​​​​​​​​ണം ന​​​​​​​​ഷ്‌​​​​ട​​​​പ്പെ​​​​​​​​ടു​​​​​​​​ന്പോ​​​​​​​​ഴും അ​​​​​​​​നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ത​​​​​​​​മാ​​​​​​​​യി ചൂ​​​​​​​​താ​​​​​​​​ട്ട​​​​​​​​ത്തി​​​​​​​​ലും ബെ​​​​​​​​റ്റിം​​​​​​​​ഗ് ആ​​​​​​​​പ്പു​​​​​​​​ക​​​​​​​​ളി​​​​​​​​ലും ഏ​​​​​​​​ർ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ക. ഓ​​​​​​​​ണ്‍ലൈ​​​​​​​​ൻ,വീ​​​​​​​​ഡി​​​​​​​​യോ ഗെ​​​​​​​​യി​​​​​​​​മു​​​​​​​​ക​​​​​​​​ളി​​​​​​​​ൽ മ​​​​​​​​ണി​​​​​​​​ക്കൂ​​​​​​​​റു​​​​​​​​ക​​​​​​​​ളോ​​​​​​​​ളം മു​​​​​​​​ഴു​​​​​​​​കി​​​​​​​​യി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും, സാ​​​​​​​​മൂ​​​​​​​​ഹി​​​​​​​​ക ജീ​​​​​​​​വി​​​​​​​​ത​​​​​​​​ത്തി​​​​​​​​ൽ നി​​​​​​​​ന്ന് പൂ​​​​​​​​ർ​​​​​​​​ണ​​​​​​​​മാ​​​​​​​​യി ഉ​​​​​​​​ൾ​​​​​​​​വ​​​​​​​​ലി​​​​​​​​യു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ക. ല​​​​​​​​ഹ​​​​​​​​രി അ​​​​​​​​ഡി​​​​​​​​ക്‌​​​​ഷ​​​​ന് സ​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യ സ്വ​​​​​​​​യം നി​​​​​​​​യ​​​​​​​​ന്ത്ര​​​​​​​​ണ​​​​​​​​മി​​​​​​​​ല്ലാ​​​​​​​​യ്മ​​​​​​​​യും വി​​​​​​​​ഷാ​​​​​​​​ദ​​​​​​​​വും ഇ​​​​​​​​ത്ത​​​​​​​​ര​​​​​​​​ക്കാ​​​​​​​​രി​​​​​​​​ലും കാ​​​​​​​​ണ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ന്നു.

ഡി​​​​​​​​ജി​​​​​​​​റ്റ​​​​​​​​ൽ ഡി​​​​​​​​പെ​​​​​​​​ൻ​​​​​​​​ഡ​​​​​​​​ൻ​​​​​​​​സ്

സോ​​​​​​​​ഷ്യ​​​​​​​​ൽ മീ​​​​​​​​ഡി​​​​​​​​യ​​​​​​​​യി​​​​​​​​ലെ ‘ലൈ​​​​​​​​ക്, ​​​​ഷെ​​​​​​​​യ​​​​​​​​ർ’ അ​​​​​​​​നു​​​​​​​​ഭ​​​​​​​​വം ത​​​​​​​​ല​​​​​​​​ച്ചോ​​​​​​​​റി​​​​​​​​ൽ ഡോ​​​​​​​​പമി​​​​​​​​ൻ ഉ​​​​​​​​ത്പാ​​​​​​​​ദി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ അ​​​​​​​​ഡി​​​​​​​​ക്‌​​​​ഷ​​​​നി​​​​​​​​ലേ​​​​​​​​ക്ക് വ്യ​​​​​​​​ക്തി​​​​​​​​യെ എ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ചെ​​​​​​​​യ്യു​​​​​​​​ന്നു. ഇ​​​​​​​​ത് ശ്ര​​​​​​​​ദ്ധ കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കാ​​​​​​​​നു​​​​​​​​ള്ള ക​​​​​​​​ഴി​​​​​​​​വി​​​​​​​​നെ ബാ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്നു.

ചി​​​​​​​​കി​​​​​​​​ത്സാ​​​​​​​​രീ​​​​​​​​തി​​​​​​​​ക​​​​​​​​ൾ

ഇ​​​​​​​​ന്ന് മാ​​​​​​​​ന​​​​​​​​സി​​​​​​​​കാ​​​​​​​​രോ​​​​​​​​ഗ്യ ചി​​​​​​​​കി​​​​​​​​ത്സ കേ​​​​​​​​വ​​​​​​​​ലം ല​​​​​​​​ക്‌​​​​ഷ​​​​​​​​ണ​​​​​​​​ങ്ങ​​​​​​​​ൾ കു​​​​​​​​റ​​​​​​​​യ്ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ൽ മാ​​​​​​​​ത്ര​​​​​​​​മ​​​​​​​​ല്ല, വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ പൂ​​​​​​​​ർ​​​​​​​​ണ പു​​​​​​​​ന​​​​​​​​ര​​​​​​​​ധി​​​​​​​​വാ​​​​​​​​സ​​​​​​​​ത്തി​​​​​​​​ലാ​​​​​​​​ണ് ശ്ര​​​​​​​​ദ്ധ കേ​​​​​​​​ന്ദ്രീ​​​​​​​​ക​​​​​​​​രി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. വി​​​​​​​​ഷാ​​​​​​​​ദ​​​​​​​​ത്തി​​​​​​​​നും ഉ​​​​​​​​ത്ക​​​​​​​​ണ്ഠ​​​​​​​​യ്ക്കും ന​​​​​​​​ൽ​​​​​​​​കു​​​​​​​​ന്ന ഏ​​​​​​​​റ്റ​​​​​​​​വും സു​​​​​​​​ര​​​​​​​​ക്ഷി​​​​​​​​ത​​​​​​​​മാ​​​​​​​​യ ഔ​​​​​​​​ഷ​​​​​​​​ധ​​​​​​​​ങ്ങ​​​​​​​​ൾ ഇ​​​​​​​​ന്ന് നി​​​​​​​​ല​​​​​​​​വി​​​​​​​​ലു​​​​​​​​ണ്ട്. സൈ​​​​​​​​ക്കോ​​​​​​​​സി​​​​​​​​സ് ചി​​​​​​​​കി​​​​​​​​ത്സ​​​​​​​​യ്ക്കാ​​​​​​​​യി കു​​​​​​​​റ​​​​​​​​ഞ്ഞ പാ​​​​​​​​ർ​​​​​​​​ശ്വ​​​​​​​​ഫ​​​​​​​​ല​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന പു​​​​​​​​തി​​​​​​​​യ ത​​​​​​​​ല​​​​​​​​മു​​​​​​​​റ മ​​​​​​​​രു​​​​​​​​ന്നു​​​​​​​​ക​​​​​​​​ൾ ല​​​​​​​​ഭ്യ​​​​​​​​മാ​​​​​​​​ണ്.

വ്യ​​​​​​​​ക്തി​​​​​​​​യു​​​​​​​​ടെ നി​​​​​​​​ഷേ​​​​​​​​ധാ​​​​​​​​ത്മ​​​​​​​​ക​​​​​​​​മാ​​​​​​​​യ ചി​​​​​​​​ന്താ​​​​​​​​രീ​​​​​​​​തി​​​​​​​​ക​​​​​​​​ളെ തി​​​​​​​​രി​​​​​​​​ച്ച​​​​​​​​റി​​​​​​​​ഞ്ഞു തി​​​​​​​​രു​​​​​​​​ത്തു​​​​​​​​ന്ന രീ​​​​​​​​തി​​​​​​​​യാ​​​​​​​​ണ് കൊ​​​​​​​​ഗ്നി​​​​​​​​റ്റീ​​​​​​​​വ് ബി​​​​​​​​ഹേ​​​​​​​​വി​​​​​​​​യ​​​​​​​​ർ തെ​​​​​​​​റാ​​​​​​​​പ്പി.​​​​​​​​ വി​​​​​​​​കാ​​​​​​​​ര​​​​​​​​ങ്ങ​​​​​​​​ളെ അ​​​​​​​​തേ​​​​​​​​പ​​​​​​​​ടി സ്വീ​​​​​​​​ക​​​​​​​​രി​​​​​​​​ച്ച് പോ​​​​​​​​സി​​​​​​​​റ്റീ​​​​​​​​വാ​​​​​​​​യ മാ​​​​​​​​റ്റ​​​​​​​​ങ്ങ​​​​​​​​ൾ​​​​​​​​ക്ക് പ്രേ​​​​​​​​രി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ന്ന രീ​​​​​​​​തി​​​​​​​​യാ​​​​​​​​ണ് ആ​​​​​​​​ക്സ​​​​​​​​പ്റ്റ​​​​​​​​ൻ​​​​​​​​സ് ആ​​​​ൻ​​​​ഡ് ക​​​​​​​​മ്മി​​​​​​​​റ്റ്മെ​​​​​​​​ന്‍റ് തെ​​​​​​​​റാ​​​​​​​​പ്പി. ധ്യാ​​​​​​​​ന​​​​​​​​വും ബോ​​​​​​​​ധ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ​​​​മാ​​​​​​​​യ ശ്ര​​​​​​​​ദ്ധ​​​​​​​​യും വ​​​​​​​​ഴി ഉ​​​​​​​​ത്ക​​​​​​​​ണ്ഠ കു​​​​​​​​റ​​​​​​​​യ്ക്കു​​​​​​​​ന്ന സാ​​​​​​​​ങ്കേ​​​​​​​​തി​​​​​​​​ക​​​​​​​​വി​​​​​​​​ദ്യ​​​​​​​​യാ​​​​​​​​ണ് മൈ​​​​​​​​ൻ​​​​​​​​ഡ്ഫു​​​​​​​​ൾ​​​​​​​​ന​​​​​​​​സ് ബേ​​​​​​​​സ്ഡ് സ്ട്രെ​​​​​​​​സ്‌​​​​​​​​സ് റി​​​​​​​​ഡ​​​​​​​​ക്ഷ​​​​​​​​ൻ മെ​​​​​​​​ത്തേ​​​​​​​​ഡി​​​​​​​​ലൂ​​​​​​​​ടെ ഉ​​​​​​​​പ​​​​​​​​യോ​​​​​​​​ഗി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത്. ഇ​​​​തു​​​​കൂ​​​​ടാ​​​​തെ നി​​​​ര​​​​വ​​​​ധി ആ​​​​ധു​​​​നി​​​​ക ചി​​​​കി​​​​ത്സാ​​​​സ​​​​മ്പ്ര​​​​ദാ​​​​യ​​​​ങ്ങ​​​​ളും മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ ചി​​​​കി​​​​ത്സ​​​​യി​​​​ൽ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്നു​​​​ണ്ട്.

( ലേഖകൻ ക​​​​​​​​ണ്‍സ​​​​​​​​ൾ​​​​​​​​ട്ട​​​​​​​​ന്‍റ് സൈ​​​​​​​​ക്കോ​​​​​​​​ള​​​​​​​​ജി​​​​​​​​സ്റ്റ്, പ്ര​​​​​​​​ഫ. മേ​​​​​​​​രി മാ​​​​​​​​താ
മേ​​​​​​​​ജ​​​​​​​​ർ സെ​​​​​​​​മി​​​​​​​​നാ​​​​​​​​രി, തൃ​​​​​​​​ശൂ​​​​​​​​ർ)

Latest News

Corehub Up