Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldPeaceRally

Pravasi India – Delhi

ചാ​ന്ദാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​സ​മാ​ധാ​ന റാ​ലി; നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു

ച​ന്ദ്ര​പു​ർ: ചാ​ന്ദാ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹ​ത്താ​യ ലോ​ക​സ​മാ​ധാ​ന റാ​ലി ശ​നി​യാ​ഴ്ച ച​ന്ദ്ര​പു​ർ ജി​ല്ല​യി​ലെ ബ​ല്ലാ​ർ​പു​രി​ൽ സം​ഘ​ടി​പ്പി​ച്ചു.

ച​ന്ദ്ര​പു​ർ, ഗ​ഡ്ചി​രോ​ളി, വ​ർ​ധാ ജി​ല്ല​ക​ളി​ലെ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. വൈ​ദി​ക​ർ, യു​വ​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​ർ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ലൂ​ടെ സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി നീ​ങ്ങി​യ റാ​ലി ദി​ലാ​സാ​ഗ്രാം സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

സ​മാ​ധാ​നം എ​ന്ന​ത് സാ​മൂ​ഹി​ക​വും മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ഭി​ന്ന​ത​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ പ​ണി​യാ​നു​ള്ള സ​ജീ​വ​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ചാ​ന്ദാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​ഫ്രേം ന​രി​ക്കു​ളം പ​റ​ഞ്ഞു.

ബ​ല്ലാ​ർ​പു​ർ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഇം​ഗ​ളെ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക​ല്യാ​ൺ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ചാ​ന്ദാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​ഫ്രേം ന​രി​ക്കു​ളം, ബെ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജെ​യിം​സ് പാ​റ്റേ​റി​ൽ സി​എം​എ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

Latest News

Corehub Up