x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ന്ദാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക​സ​മാ​ധാ​ന റാ​ലി; നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു

വെബ്ഡെസ്ക്
Published: October 26, 2026 03:54 PM IST | Updated: October 26, 2026 03:54 PM IST

ച​ന്ദ്ര​പു​ർ: ചാ​ന്ദാ ക​ത്തോ​ലി​ക്കാ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ഹ​ത്താ​യ ലോ​ക​സ​മാ​ധാ​ന റാ​ലി ശ​നി​യാ​ഴ്ച ച​ന്ദ്ര​പു​ർ ജി​ല്ല​യി​ലെ ബ​ല്ലാ​ർ​പു​രി​ൽ സം​ഘ​ടി​പ്പി​ച്ചു.

ച​ന്ദ്ര​പു​ർ, ഗ​ഡ്ചി​രോ​ളി, വ​ർ​ധാ ജി​ല്ല​ക​ളി​ലെ ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ൽ​പ്പെ​ട്ട നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. വൈ​ദി​ക​ർ, യു​വ​ജ​ന​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി നി​ര​വ​ധി പേ​ർ റാ​ലി​യി​ൽ അ​ണി​നി​ര​ന്നു.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വീ​ഥി​ക​ളി​ലൂ​ടെ സ​മാ​ധാ​ന സ​ന്ദേ​ശ​ങ്ങ​ളു​മാ​യി നീ​ങ്ങി​യ റാ​ലി ദി​ലാ​സാ​ഗ്രാം സ്കൂ​ളി​ൽ സ​മാ​പി​ച്ചു.

സ​മാ​ധാ​നം എ​ന്ന​ത് സാ​മൂ​ഹി​ക​വും മ​ത​പ​ര​വും സാം​സ്കാ​രി​ക​വു​മാ​യ ഭി​ന്ന​ത​ക​ൾ​ക്കി​ട​യി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ പാ​ല​ങ്ങ​ൾ പ​ണി​യാ​നു​ള്ള സ​ജീ​വ​മാ​യ പ്ര​തി​ബ​ദ്ധ​ത​യാ​ണെ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത ചാ​ന്ദാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​ഫ്രേം ന​രി​ക്കു​ളം പ​റ​ഞ്ഞു.

ബ​ല്ലാ​ർ​പു​ർ പൊ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ ഇം​ഗ​ളെ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ക​ല്യാ​ൺ അ​തി​രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വാ​ണി​യ​പ്പു​ര​യ്ക്ക​ൽ, ചാ​ന്ദാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ എ​ഫ്രേം ന​രി​ക്കു​ളം, ബെ​ൽ​ത്ത​ങ്ങാ​ടി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജെ​യിം​സ് പാ​റ്റേ​റി​ൽ സി​എം​എ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

 

K-Rail Survey K-Rail Survey

ഐ​ക്യ​ത്തി​നും ആ​ഗോ​ള സ​മാ​ധാ​ന​ത്തി​നു​മാ​യി ന​ട​ത്തി​യ പ്രാ​ർ​ഥ​ന​യോ​ടെ റാ​ലി സ​മാ​പി​ച്ചു. തു​ട​ർ​ന്ന് വെ​ള്ള​രി​പ്രാ​വു​ക​ളെ പ​റ​ത്തി​വി​ട്ടു. അ​ഹിം​സ, പ​രി​സ്ഥി​തി സം​ര​ക്ഷ​ണം, പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ർ​ക്കു​ള്ള സേ​വ​നം എ​ന്നി​വ​യ്ക്കാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്തു​കൊ​ണ്ട് പ​ങ്കെ​ടു​ത്ത​വ​ർ സ​മാ​ധാ​ന​ത്തോ​ടു​ള്ള ത​ങ്ങ​ളു​ടെ പ്ര​തി​ബ​ദ്ധ​ത പു​തു​ക്കി.

ചാ​ന്ദാ പ്ര​വി​ശ്യ​യി​ലെ സി​എം​ഐ സ​ഭ​യു​ടെ പ്രൊ​വി​ൻ​ഷ്യ​ൽ ഫാ. ​ബി​നോ​യ് ചെ​ക്കോ​ന്ത​യി​ൽ സി​എം​ഐ, ചാ​ന്ദാ രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ൾ ഫാ. ​ബി​ന്നി തോ​മ​സ് മു​ള​യ്ക്ക​ൽ എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​ന് സം​ഭാ​വ​ന ന​ൽ​കി.

ക​ല്യാ​ൺ അ​തി​രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റാ​ളും ചാ​ൻ​സ​ല​റു​മാ​യ ഫാ. ​ഗി​ജോ കു​ര്യ​ൻ കു​മ്പാ​ട്ട്, ഫാ. ​ഷി​ന്‍റോ മൈ​ക്ക​ൽ എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

സ​മാ​ധാ​ന റാ​ലി​യു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ടാ​ബ്ലോ മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. മ​ത്സ​ര​ത്തി​ൽ ചാ​ന്ദാ മാ​ർ തോ​മാ പ്ര​വി​ശ്യ​യി​ലെ സി​എം​ഐ ആ​ശ്ര​മാ​ർ​ഥി​ക​ൾ ഒ​ന്നാം സ്ഥാ​നം നേ​ടി.

Tags : WorldPeaceRally ChandaRupatha NRINews

Recent News

Corehub Up