പരിപാടിയിൽ നിന്ന്
ഫ്ലോറിഡ: ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ ഫ്ലോറിഡയില്‍ ഇന്ത്യന്‍ സമൂഹം അനുമോദിച്ചു. സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഫോറാന പള്ളി വികാരി ഫാ. ജോസ് ആദോപ്പിള്ളിലിന്റെ അധ്യക്ഷതയിലാണ് അനുമോദന യോഗം ചേര്‍ന്നത്.
സ്വന്തം ജീവന് പണയപ്പെടുത്തി ധീരമായി കോക്ക്പിറ്റ് വാതില്‍ തുറക്കുകയും അതുവഴി 170 പേരുടെ ജീവന് രക്ഷിക്കുകയും ചെയ്ത സ്മിത്ത് മച്ചാറിന്റെ ധൈര്യത്തെക്കുറിച്ചും മാനവിക സ്നേഹത്തെക്കുറിച്ചും പലരും വികാരഭരിതരായി സംസാരിച്ചു.
പൈലറ്റ് സ്മിത്തിനോടുള്ള ആദരസൂചകമായി ജെസി കുളങ്ങര ഗാനം ആലപിച്ചുകൊണ്ട് തങ്ങളുടെ നന്ദിയും സ്നേഹവും അഭിനന്ദനങ്ങളും രേഖപ്പടുത്തി.