Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honors

Kozhikode

പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ച് കാ​റ്റു​ള്ള​മ​ല നി​ര്‍​മ​ല യു​പി​എ​സ്

കാ​റ്റു​ള്ള​മ​ല: കാ​റ്റു​ള്ള​മ​ല നി​ര്‍​മ​ല യു.​പി. സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​ധ്യാ​പ​ക ദി​നാ​ഘോ​ഷ​ത്തി​ല്‍ പൂ​ര്‍​വ അ​ധ്യാ​പ​ക​രെ ആ​ദ​രി​ച്ചു.

സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ. ​ജോ​സ് പെ​ണ്ണാ​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​യ​ണ്ണ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ.​സി. സ​ന്തോ​ഷ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു ക​ട്ട​ക്ക​ല്‍, വാ​ര്‍​ഡ് അം​ഗം ഫെ​റി​ന്‍ സേ​വ്യ​ര്‍, അ​തു​ല്യ ഷി​ബു, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി വ​ട​ക്കേ​കു​ന്ന​ന്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ജെ.​ആ​ര്‍. അ​ലീ​ക്ഷ്യ​മി​ത്ര എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സ്‌​കൂ​ളി​ല്‍ ദീ​ര്‍​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച പൂ​ര്‍​വ്വ അ​ധ്യാ​പ​ക​രാ​യ ലീ​ലാ​മ്മ, അ​ന്ന​മ്മ, മേ​രി​ക്കു​ട്ടി, സെ​ലി​ന്‍, ജോ​ണി, ഏ​ലി​ക്കു​ട്ടി, ലാ​ലി, ത​ങ്ക​ച്ച​ന്‍, മു​ന്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് സി​ബി വ​ട​ക്കേ​ക്കു​ന്നേ​ല്‍, കാ​ര്‍​ത്യാ​യ​നി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

NRI

മു​ൻ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ച്ച് അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി

അ​ബു​ദാ​ബി: റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 31 മു​ൻ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ച്ച് അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന സ​ലൂ​ട്ടിം​ഗ് ദ ​റി​യ​ൽ ഹീ​റോ​സ് എ​ന്ന പ​രി​പാ​ടി​യി​ൽ നാ​യ്ക് റാ​ങ്ക് മു​ത​ൽ ബ്രി​ഗേ​ഡി​യ​ർ റാ​ങ്ക് വ​രെ​യു​ള്ള മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ച​ട​ങ്ങി​ൽ എം​ബ​സി ഡി​ഫ​ൻ​സ് അ​റ്റാ​ച്ചെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വി.​എം. ഹ​ർ​പ്രീ​ത് സിം​ഗ് ലു​ത്ര മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. രാ​ജ്യ​സേ​വ​ന​ത്തി​നാ​യ് ജീ​വി​തം സ​മ​ർ​പ്പി​ച്ച സൈ​നി​ക​ർ ന​മ്മു​ടെ നാ​ടി​ന്‍റെ യ​ഥാ​ർ​ഥ നാ​യ​ക​രാ​ണെ​ന്ന് ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ഹ​ർ​പ്രീ​ത് സിം​ഗ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി ന​ട​ത്തു​ന്ന ഈ ​ഒ​രു ച​ട​ങ്ങ് ന​മ്മു​ടെ ന​ന്ദി​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും പു​തു​ക്കി​പ്പി​ടി​ക്കു​ന്ന ഒ​രു സ്മ​ര​ണ​യാ​ണ്. അ​വ​രു​ടെ സേ​വ​ന​വും ത്യാ​ഗ​വും ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റ​പ്പെ​ടേ​ണ്ട പ്ര​ചോ​ദ​ന​മാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി. സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് സാ​ബു അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ്കു​മാ​ർ, ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് , സ​മാ​ജം കോ​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ യേ​ശു​ശീ​ല​ൻ, ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ര​ക്ഷി​ത യാ​ദ​വ്, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ള്ള, അ​ഹ​ല്യ ഗ്രൂ​പ്പ് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ര​ൻ, സാം​സ്കാ​രി​ക വേ​ദി ചീ​ഫ് പാ​ട്ര​ൻ അ​നൂ​പ് ന​മ്പ്യാ​ർ,വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ക​വി​ത വി​നോ​ദ്, ജോ. ​സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് കു​റ്റി​ക്കോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി ബി​മ​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് അ​ബ്ദു​ൾ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു. കേ​ണ​ൽ ഡോ. ​അ​ജ​യ് രാ​ജ് ഗു​പ്ത, മേ​ജ​ർ ഡോ​ക്‌​ട​ർ അ​മോ​ൾ പാ​ണ്ടു​രം​ഗ് മൂ​റെ, സ്കോ​ഡ്ര​ന്‍റ് ലീ​ഡ​ർ സം​ഗീ​ത നാ​യ​ർ എ​ന്നി​വ​ർ അ​വ​രു​ടെ സൈ​നി​ക അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

അ​ഗ്ര​ത സു​ജി​ത്ത് അ​വ​താ​ര​ക​യാ​യി​രു​ന്നു. പ്ര​തീ​കാ​ല്മ​ക​മാ​യി ഉ​ണ്ടാ​ക്കി​യ അ​മ​ർ ജ​വാ​ൻ ജ്യോ​തി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി കൊ​ണ്ടാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. നാ​ല് വ​നി​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​വ​ണ​ത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സാം​സ്കാ​രി​ക വേ​ദി ന​ട​ത്തി​യ ഹ​രോ​ൾ​ഡ് റോ​ബി​ൺ​സ​ൻ മെ​മ്മോ​റി​യ​ൽ ചി​ത്ര ര​ച​ന - ക​ള​റിം​ഗ് മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സാം​സ്കാ​രി​ക വേ​ദി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള മെ​രി​റ്റ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up