ജലസംഭരണിയില്‍ വീണ കൂട്ടുകാരനെ രക്ഷിച്ച റയാന് ഷാഹിദിനെ ആദരിച്ചപ്പോള്‍.
പാങ്ങ്: ചന്തപ്പറമ്പ് ജലസംഭരണിയില്‍ അബദ്ധത്തില്‍ വീണ കൂട്ടുകാരന്റെ ജീവന് രക്ഷിച്ച റയാന് ഷാഹിദിനെ എഫ്ആര്‍സി ക്ലബ്ബും ഒന്‍പതാം വാര്‍ഡ് ബാലസഭയും ചേര്‍ന്ന് ആദരിച്ചു. റയാന് ഷാഹിദിന് കുറുവ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലൈഖ മോയിക്കല്‍ ഉപഹാരം സമ്മാനിച്ചു. വാര്‍ഡ് അംഗം മുബഷിര്‍, ക്ലബ്ബ് ഭാരവാഹികള്‍, എഡിഎസ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വരിക്കോടന്‍ മുബാറക്കിന്റെ വീട്ടുറ്റത്തെ ജലസംഭരണിയിലാണ് കളിക്കുന്നതിനിടെ പി. അയാഷ് വീണത്. സംഭവം നടന്ന ഉടന്‍ തന്നെ കൂടെയുണ്ടായിരുന്ന കൂട്ടുകാരന് റയാന് ഷാഹിദ് ഓടിയെത്തി വീട്ടിലുള്ളവരെ വിവരം അറിയിച്ചു. തുടർന്ന് മുബാറക്കിന്റെ ഭാര്യ സൈഫുവും മകന് അബ്സറും ചേര്‍ന്ന് അയാഷിനെ പുറത്തെടുക്കുകയായിരുന്നു.