Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Honors

America

പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​യെ ഫ്ലോ​റി​ഡ​യി​ല്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം അ​നു​മോ​ദി​ച്ചു

ഫ്ലോ​റി​ഡ: ഇ​ന്ത്യ​ന്‍ പൈ​ല​റ്റ് സ്മി​ത് മ​ച്ചാ​റിനെ ഫ്ലോ​റി​ഡ​യി​ല്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം അ​നു​മോ​ദി​ച്ചു. സേ​ക്ര​ഡ് ഹാ​ര്‍​ട്ട് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്ക ഫോ​റാ​ന പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ്പി​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാണ് അ​നു​മോ​ദ​ന യോ​ഗം ചേ​ര്‍​ന്ന​ത്.

സ്വ​ന്തം ജീ​വ​ന്‍ പ​ണ​യ​പ്പെ​ടു​ത്തി ധീ​ര​മാ​യി കോ​ക്ക്പി​റ്റ് വാ​തി​ല്‍ തു​റ​ക്കു​ക​യും അ​തു​വ​ഴി 170 പേ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കു​ക​യും ചെ​യ്ത സ്മി​ത്ത് മ​ച്ചാ​റിന്‍റെ ധൈ​ര്യ​ത്തെ​ക്കു​റി​ച്ചും മാ​ന​വി​ക​ സ്‌​നേ​ഹ​ത്തെ​ക്കു​റി​ച്ചും പ​ല​രും വി​കാ​ര​ഭ​രി​ത​രാ​യി സം​സാ​രി​ച്ചു.

പൈ​ല​റ്റ് സ്മി​ത്തി​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി ജെ​സി കു​ള​ങ്ങ​ര ഗാ​നം ആ​ല​പി​ച്ചു​കൊ​ണ്ട് ത​ങ്ങ​ളു​ടെ ന​ന്ദി​യും സ്‌​നേ​ഹ​വും അ​ഭി​ന​ന്ദ​ന​ങ്ങ​ളും രേ​ഖ​പ്പ​ടു​ത്തി.

International

ഒരു നൂറ്റാണ്ടിനുശേഷം അർഹിച്ച നീതി; വിസ്മരിക്കപ്പെട്ട ഇന്ത്യൻ സൈനികർക്ക് ഒടുവിൽ ബ്രിട്ടന്‍റെ ആദരം

ല​ണ്ട​ൻ: ഒ​ന്നാം ലോ​ക​ യു​ദ്ധം അ​വ​സാ​നി​ച്ച് ഒ​രു നൂ​റ്റാ​ണ്ടി​ലേ​റേ പി​ന്നി​ടു​മ്പോ​ൾ യു​ദ്ധ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞി​ട്ടും ഔ​ദ്യോ​ഗി​ക​രേ​ഖ​ക​ളി​ൽ ഇ​ടം​പി​ടി​ക്കാ​തെ പോ​യ 9909 ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ പേ​രു​ക​ൾ ഒ​ടു​വി​ൽ കോ​മ​ൺ​വെ​ൽ​ത്ത് വാ​ർ ഗ്രേ​വ്‌​സ് ക​മ്മീ​ഷ​ൻ ത​ങ്ങ​ളു​ടെ രേ​ഖ​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ 80-ല​ധി​കം വ​ർ​ഷ​ത്തി​നി​ടെ ക​മ്മീ​ഷ​ന്‍റെ വി​വ​ര​ശേ​ഖ​ര​ത്തി​ൽ വ​രു​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ കൂ​ട്ടി​ച്ചേ​ർ​ക്ക​ലാ​ണി​ത്.

അ​വി​ഭ​ക്ത ഇ​ന്ത്യ​യി​ൽ​നി​ന്ന് ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ ആ​ർ​മി​ക്ക് വേ​ണ്ടി പോ​രാ​ടി​യ സൈ​നി​ക​രാ​ണ് ഇ​വ​ർ. യു​ദ്ധ​ത്തി​ൽ മ​ര​ണ​പ്പെ​ട്ട ഈ ​സൈ​നി​ക​ർ​ക്ക് അ​ന്ന​ത്തെ ബ്രി​ട്ടീ​ഷ് ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​ന്‍റെ ചി​ല ഭ​ര​ണ​പ​ര​മാ​യ നി​യ​മ​ങ്ങ​ൾ കാ​ര​ണം വാ​ർ ഗ്രേ​വ്സ് (വീ​ര​മൃ​ത്യു) പ​ദ​വി നി​ഷേ​ധി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തി​നാ​ൽ ഇ​വ​രു​ടെ പേ​രു​ക​ൾ കോ​മ​ൺ​വെ​ൽ​ത്ത് വാ​ർ ഗ്രേ​വ്‌​സ് ക​മ്മീ​ഷ​നി​ൽ ന​ൽ​കി​യി​രു​ന്നി​ല്ല. ഈ ​തീ​രു​മാ​ന​മാ​ണ് നൂ​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം തി​രു​ത്ത​പ്പെ​ട്ട​ത്.

പ​ഞ്ചാ​ബ് ര​ജി​സ്റ്റ​ർ പ​ദ്ധ​തി

യു​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ഞ്ചാ​ബ് ഹൈ​റി​റ്റേ​ജ് അ​സോ​സി​യേ​ഷ​ൻ, കോ​മ​ൺ​വെ​ൽ​ത്ത് വാ​ർ ഗ്രേ​വ്‌​സ് ക​മ്മീ​ഷ​ൻ, യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് ഗ്രീ​ൻ​വി​ച്ച് എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​ഞ്ചു​വ​ർ​ഷ​ത്തി​ലേ​റെ സ​മ​യ​മെ​ടു​ത്ത് ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ലാ​ണ് വി​സ്മ​രി​ക്ക​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പ​ഞ്ചാ​ബ് ര​ജി​സ്റ്റേ​ഴ്‌​സ് പ്രൊ​ജ​ക്ട് എ​ന്നാ​യി​രു​ന്നു ഗ​വേ​ഷ​ഷ​ണ​ത്തി​ന് ഇ​വ​ർ ന​ൽ​കി​യ പേ​ര്. ലാ​ഹോ​റി​ലെ മ്യൂ​സ​യ​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള അ​ന്ന​ത്തെ പ​ഞ്ചാ​ബി​ലെ വി​വി​ധ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 32,0000 ഓ​ളം സൈ​നി​ക​രു​ടെ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ചാ​ണ് സം​ഘം ഈ ​നേ​ട്ടം കൈ​വ​രി​ച്ച​ത്.

പു​തി​യ​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ സൈ​നി​ക​രി​ൽ 40 ശ​ത​മാ​ന​ത്തോ​ളം മു​സ്‌​ലിം​ക​ളും 25 ശ​ത​മാ​നം വീ​തം സി​ക്ക്-​ഹി​ന്ദു മ​ത​വി​ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രു​മാ​ണ്.

ഒ​ന്നാം ലോ​ക മ​ഹാ​യു​ദ്ധ​ത്തി​ൽ യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളു​ടെ പ​ങ്കി​നു​മാ​ത്രം പ്രാ​ധാ​ന്യം ന​ൽ​കു​ന്ന രീ​തി മാ​റ്റി അ​ന്ന് ബ്രി​ട്ട​നു​വേ​ണ്ടി പോ​രാ​ടി​യ മു​ഴു​വ​ൻ സൈ​നി​ക​രു​ടെ​യും ത്യാ​ഗം ലോ​ക​ത്തെ​യ​റി​യി​ക്കു​ക എ​ന്ന് ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു പ​ഞ്ചാ​ബ് ര​ജി​സ്റ്റേ​ഴ്‌​സ് പ്രൊ​ജ​ക്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം.

സൈ​നി​ക​രു​ടെ പേ​രു​ക​ൾ ചേ​ർ​ക്ക​പ്പെ​ട്ട​തി​ന് ച​രി​ത്ര​പ​ര​മാ​യ നി​മി​ഷ​മെ​ന്ന് വി​ശേ​ഷി​പ്പ കോ​മ​ൺ​വെ​ൽ​ത്ത് വാ​ർ ഗ്രേ​വ്‌​സ് ക​മ്മീ​ഷ​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക്ലെ​യ​ർ ഹോ​ർ​ട്ട​ർ, പു​തി​യ​താ​യി പേ​രു​ചേ​ർ​ക്ക​പ്പെ​ട്ട സൈ​നി​ക​ർ​ക്ക് അ​ർ​ഹ​മാ​യ സ്മാ​ര​കം നി​ർ​മി​ക്കാ​നു​ള്ള ആ​ലോ​ച​ന​ക​ൾ തു​ട​ങ്ങി​യെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇക്കാ​ര്യ​ത്തി​ൽ കോ​മ​ൺ​വെ​ൽ​ത്ത് സ​ർ​ക്കാ​രു​ക​ളു​മാ​യി ചേ​ർ​ന്ന് വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടി​യാ​ലോ​ച​ന​ക​ൾ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Kerala

ഡി​ജോ കാ​പ്പ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ ന​ട​ത്തും

തി​രു​വ​ന​ന്ത​പു​രം: പൗ​രാ​വ​കാ​ശ​ത്തി​നാ​യി നി​ര​ന്ത​രം പോ​രാ​ടി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ക​ള​ക്ട​ർ, കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭ്യ​മാ​യി. സ​ർ​ക്കാ​രി​ന് വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ർ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ റീ​ത്ത് സ​മ​ർ​പ്പി​ക്കും.

കാ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഡി​ജോ കാ​പ്പ​ൻ ശ്ര​ദ്ധേ​യ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കാ​ര്‍ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മാ​ധ്യ​മ​ച​ര്‍​ച്ച​ക​ളി​ലെ നി​ര​ന്ത​ര സാ​ന്നി​ദ്ധ്യം കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ണ്‍​സ്യൂ​മ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പി​ച്ച​ത് ഡി​ജോ കാ​പ്പ​നാ​ണ്. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

കേ​ര​ള കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ കെ​എ​സ്‌‌‌‌​സി​യി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്കു ക​ട​ന്ന കാ​പ്പ​ൻ 1982ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. കെ​എ​സ്‌‌‌​സി​യു​ടെ​യും യൂ​ത്ത് ഫ്ര​ണ്ടി​ന്‍റി​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച ഡി​ജോ 1998ൽ ​സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും റോ​ഡ് സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യും നി​ര​വ​ധി നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി. ഗ​താ​ഗ​തം, വൈ​ദ്യ​തി മേ​ഖ​ല​യി​ലെ ക​ൺ​സ്യൂ​മ​ർ ഫോ​റ​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നാ​യും ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. ഭാ​ര്യ മി​നി കാ​പ്പ​ൻ കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല പ്ലാ​നിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യാ​ണ്. ഭ​ര​ണ​ങ്ങാ​നം ഇ​ട​മ​റ്റം സ്വ​ദേ​ശി​യാ​ണ് ഡി​ജോ കാ​പ്പ​ൻ.

District News

പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ച് മാ​തൃ​വേ​ദി

മു​ക്കം: അ​ന്താ​രാ​ഷ്ട്ര വ​നി​ത ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തോ​ട്ടു​മു​ക്കം സെ​ന്‍റ് തോ​മ​സ് ഫൊ​റോ​ന പ​ള്ളി മാ​തൃ​വേ​ദി വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ച​ട​ങ്ങി​ൽ ഫാ. ​ബെ​ന്നി കാ​ര​ക്കാ​ട് ആ​ദ​ര​വ് ന​ൽ​കി.

കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി സേ​വ​നം ചെ​യ്ത ദി​വ്യ ഷി​ബു, പ​ഞ്ചാ​യ​ത്ത് മെ​മ്പ​റാ​യി പ്ര​വ​ർ​ത്തി​ച്ച സി​ജി കു​റ്റി​ക്കൊ​മ്പി​ൽ, അ​ധ്യാ​പി​ക​യാ​യും മ​താ​ധ്യാ​പി​ക​യാ​യും സേ​വ​നം ചെ​യ്ത വ​ത്സ ജോ​ർ​ജ്, മി​ക​ച്ച വ​നി​താ ക​ർ​ഷ​ക​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ടെ​സി ഷ​മ്മി തു​ട​ങ്ങി​യ​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​മ​നു കു​രൂ​ർ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ആ​ലീ​സ്, സി​സ്റ്റ​ർ പ​വി​ത്ര റോ​സ്, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ദി​വ്യ ഷി​ബു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

NRI

മു​ൻ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ച്ച് അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി

അ​ബു​ദാ​ബി: റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി 31 മു​ൻ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​ദ​രി​ച്ച് അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി. ഇ​ന്ത്യ​ൻ എം​ബ​സി​യി​ൽ ന​ട​ന്ന സ​ലൂ​ട്ടിം​ഗ് ദ ​റി​യ​ൽ ഹീ​റോ​സ് എ​ന്ന പ​രി​പാ​ടി​യി​ൽ നാ​യ്ക് റാ​ങ്ക് മു​ത​ൽ ബ്രി​ഗേ​ഡി​യ​ർ റാ​ങ്ക് വ​രെ​യു​ള്ള മു​ൻ സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ച​ട​ങ്ങി​ൽ എം​ബ​സി ഡി​ഫ​ൻ​സ് അ​റ്റാ​ച്ചെ ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ വി.​എം. ഹ​ർ​പ്രീ​ത് സിം​ഗ് ലു​ത്ര മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. രാ​ജ്യ​സേ​വ​ന​ത്തി​നാ​യ് ജീ​വി​തം സ​മ​ർ​പ്പി​ച്ച സൈ​നി​ക​ർ ന​മ്മു​ടെ നാ​ടി​ന്‍റെ യ​ഥാ​ർ​ഥ നാ​യ​ക​രാ​ണെ​ന്ന് ഗ്രൂ​പ്പ് ക്യാ​പ്റ്റ​ൻ ഹ​ർ​പ്രീ​ത് സിം​ഗ് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

അ​ബു​ദാ​ബി സാം​സ്കാ​രി​ക വേ​ദി ന​ട​ത്തു​ന്ന ഈ ​ഒ​രു ച​ട​ങ്ങ് ന​മ്മു​ടെ ന​ന്ദി​യും ഉ​ത്ത​ര​വാ​ദി​ത്ത​ബോ​ധ​വും പു​തു​ക്കി​പ്പി​ടി​ക്കു​ന്ന ഒ​രു സ്മ​ര​ണ​യാ​ണ്. അ​വ​രു​ടെ സേ​വ​ന​വും ത്യാ​ഗ​വും ത​ല​മു​റ​ക​ളി​ലേ​ക്ക് കൈ​മാ​റ​പ്പെ​ടേ​ണ്ട പ്ര​ചോ​ദ​ന​മാ​ണ് എ​ന്നും അ​ദ്ദേ​ഹം പ​റ​യു​ക​യു​ണ്ടാ​യി. സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് സാ​ബു അ​ഗ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലിം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​വി. സു​രേ​ഷ്കു​മാ​ർ, ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് , സ​മാ​ജം കോ​ഓ​ർ​ഡി​നേ​ഷ​ൻ ചെ​യ​ർ​മാ​ൻ യേ​ശു​ശീ​ല​ൻ, ഇ​ന്ത്യ​ൻ ലേ​ഡീ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ര​ക്ഷി​ത യാ​ദ​വ്, ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​മി​ക് സെ​ന്‍റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ള്ള, അ​ഹ​ല്യ ഗ്രൂ​പ്പ് ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ സൂ​ര​ജ് പ്ര​ഭാ​ക​ര​ൻ, സാം​സ്കാ​രി​ക വേ​ദി ചീ​ഫ് പാ​ട്ര​ൻ അ​നൂ​പ് ന​മ്പ്യാ​ർ,വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ ക​വി​ത വി​നോ​ദ്, ജോ. ​സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത് കു​റ്റി​ക്കോ​ൾ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സെ​ക്ര​ട്ട​റി ബി​മ​ൽ​കു​മാ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ മു​ജീ​ബ് അ​ബ്ദു​ൾ സ​ലാം ന​ന്ദി​യും പ​റ​ഞ്ഞു. കേ​ണ​ൽ ഡോ. ​അ​ജ​യ് രാ​ജ് ഗു​പ്ത, മേ​ജ​ർ ഡോ​ക്‌​ട​ർ അ​മോ​ൾ പാ​ണ്ടു​രം​ഗ് മൂ​റെ, സ്കോ​ഡ്ര​ന്‍റ് ലീ​ഡ​ർ സം​ഗീ​ത നാ​യ​ർ എ​ന്നി​വ​ർ അ​വ​രു​ടെ സൈ​നി​ക അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വ​ച്ചു.

അ​ഗ്ര​ത സു​ജി​ത്ത് അ​വ​താ​ര​ക​യാ​യി​രു​ന്നു. പ്ര​തീ​കാ​ല്മ​ക​മാ​യി ഉ​ണ്ടാ​ക്കി​യ അ​മ​ർ ജ​വാ​ൻ ജ്യോ​തി​യി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി കൊ​ണ്ടാ​ണ് ച​ട​ങ്ങ് ആ​രം​ഭി​ച്ച​ത്. നാ​ല് വ​നി​ത സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ത്ത​വ​ണ​ത്തെ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

സാം​സ്കാ​രി​ക വേ​ദി ന​ട​ത്തി​യ ഹ​രോ​ൾ​ഡ് റോ​ബി​ൺ​സ​ൻ മെ​മ്മോ​റി​യ​ൽ ചി​ത്ര ര​ച​ന - ക​ള​റിം​ഗ് മ​ൽ​സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും സാം​സ്കാ​രി​ക വേ​ദി കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ​ക്കു​ള്ള മെ​രി​റ്റ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up