x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഡി​ജോ കാ​പ്പ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ ന​ട​ത്തും


Published: May 3, 2026 01:24 AM IST | Updated: May 3, 2026 01:24 AM IST

തി​രു​വ​ന​ന്ത​പു​രം: പൗ​രാ​വ​കാ​ശ​ത്തി​നാ​യി നി​ര​ന്ത​രം പോ​രാ​ടി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ന്‍റെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​യോ​ടെ ന​ട​ത്താ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​ർ തീ​രു​മാ​നം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ക​ള​ക്ട​ർ, കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ​ന്നി​വ​ർ​ക്ക് സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ല​ഭ്യ​മാ​യി. സ​ർ​ക്കാ​രി​ന് വേ​ണ്ടി ജി​ല്ലാ ക​ള​ക്ട​ർ ഭൗ​തി​ക ശ​രീ​ര​ത്തി​ൽ റീ​ത്ത് സ​മ​ർ​പ്പി​ക്കും.

കാ​ർ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന പൊ​തു​പ്ര​വ​ർ​ത്ത​ക​ൻ ഡി​ജോ കാ​പ്പ​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. പാ​ലാ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ള്‍​ക്കു​ള്ള പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഡി​ജോ കാ​പ്പ​ൻ ശ്ര​ദ്ധേ​യ​നാ​യ​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന് കാ​ര്‍ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​ത്. മാ​ധ്യ​മ​ച​ര്‍​ച്ച​ക​ളി​ലെ നി​ര​ന്ത​ര സാ​ന്നി​ദ്ധ്യം കൂ​ടി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​ന്‍റ​ര്‍ ഫോ​ര്‍ ക​ണ്‍​സ്യൂ​മ​ര്‍ എ​ഡ്യൂ​ക്കേ​ഷ​ൻ സ്ഥാ​പി​ച്ച​ത് ഡി​ജോ കാ​പ്പ​നാ​ണ്. കേ​ര​ള​ത്തി​ന്‍റെ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക മേ​ഖ​ല​ക​ളി​ലെ സ​ജീ​വ സാ​ന്നി​ദ്ധ്യ​മാ​യി​രു​ന്നു ഇ​ദ്ദേ​ഹം.

കേ​ര​ള കോ​ൺ​ഗ്ര​സ് വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​മാ​യ കെ​എ​സ്‌‌‌‌​സി​യി​ലൂ​ടെ പൊ​തു​രം​ഗ​ത്തേ​ക്കു ക​ട​ന്ന കാ​പ്പ​ൻ 1982ൽ ​കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി. കെ​എ​സ്‌‌‌​സി​യു​ടെ​യും യൂ​ത്ത് ഫ്ര​ണ്ടി​ന്‍റി​യും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച ഡി​ജോ 1998ൽ ​സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ച്ചു. ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യും റോ​ഡ് സു​ര​ക്ഷ​യ്ക്ക് വേ​ണ്ടി​യും നി​ര​വ​ധി നി​യ​മ പോ​രാ​ട്ട​ങ്ങ​ൾ ന​ട​ത്തി. ഗ​താ​ഗ​തം, വൈ​ദ്യ​തി മേ​ഖ​ല​യി​ലെ ക​ൺ​സ്യൂ​മ​ർ ഫോ​റ​ങ്ങ​ളു​ടെ അ​മ​ര​ക്കാ​ര​നാ​യും ഇ​ദ്ദേ​ഹം അ​റി​യ​പ്പെ​ടു​ന്നു. ഭാ​ര്യ മി​നി കാ​പ്പ​ൻ കേ​ര​ള സ​ർ​വ്വ​ക​ലാ​ശാ​ല പ്ലാ​നിം​ഗ് വി​ഭാ​ഗം മേ​ധാ​വി​യാ​ണ്. ഭ​ര​ണ​ങ്ങാ​നം ഇ​ട​മ​റ്റം സ്വ​ദേ​ശി​യാ​ണ് ഡി​ജോ കാ​പ്പ​ൻ.

Tags : Dijo Kappan funeral official honors

Recent News

Corehub Up