പ്രതീകാത്മക ചിത്രം
കുവൈറ്റ് സിറ്റി: കേരള കൗൺസിൽ ഓഫ് ചർച്ചസ് (കെസിസി) കുവൈറ്റ് റീജിയണിന്റെ ആഭിമുഖ്യത്തിൽ നേതൃസംഗമവും ഐക്യൂമിനിക്കൽ സെമിനാറും (ലീഡേഴ്സ് കോൺഫറൻസ് ആൻഡ് യൂണിറ്റി സെമിനാർ) സംഘടിപ്പിച്ചു.
കെസിസി പ്രസിഡന്റ് ഡോ. ഫാ. ബിജു പാറയ്ക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വിവിധ വിഷയങ്ങളിൽ പ്രബന്ധ അവതരണങ്ങൾ നടന്നു. റവ. അനീഷ് സ്കറിയ: "രാഷ്ട്രീയ പ്രതിസന്ധികളുടെ നടുവിൽ സുവിശേഷ ജീവിതവും പ്രവർത്തനവും - പ്രശ്നങ്ങളും പരിഹാരവും' എന്ന വിഷയത്തിൽ സംസാരിച്ചു.

റവ. ജെഫിൻ വർഗീസ്: "സാമ്പത്തിക പ്രതിസന്ധികളുടെ നടുവിൽ ദേവാലയങ്ങളുടെ പ്രവർത്തനങ്ങൾ - പ്രശ്നങ്ങളും പരിഹാരവും' എന്ന വിഷയത്തിൽ വിഷയാവതരണം നടത്തി.
റവ. ബിബിൻ ജോർജ്: "വിശ്വാസികളുടെ ജീവിത പ്രശ്നങ്ങളും വിശ്വാസ മരവിപ്പും - പ്രശ്നങ്ങളും പരിഹാരവും' എന്ന വിഷയം അവതരിപ്പിച്ചു.
റവ. പി.ജെ. സിബി: "സാമൂഹിക മാധ്യമങ്ങൾ ആത്മീയ ജീവിതത്തിൽ - നന്മകളും തിന്മകളും' എന്ന വിഷയത്തിൽ സംസാരിച്ചു. എൻഇസികെ കോമൺ കൗൺസിൽ അംഗം സജു വി. തോമസ് ആശംസാ പ്രസംഗം നടത്തി.
ചടങ്ങിൽ പുതിയ വികാരിമാർക്കുള്ള സ്വീകരണത്തിന് ഷിജോ തോമസ്, ലിനു സാമുവൽ എന്നിവർ നേതൃത്വം നൽകി. ഡിക്കൻ സന്തോഷ് മാത്യു, സെക്രട്ടറി അജോഷ് മാത്യു, ട്രഷറർ സിബു അലക്സ് ചാക്കോ എന്നിവർ സെമിനാറിന്റെ കൺവീനറായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Tags : KCC KuwaitRegion Organizes LeadershipMeet UnitySeminar