x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ്രാ​ന്‍​സ് ക​ത്തി​യ​മ​രു​മ്പോ​ള്‍... യൂ​റോ​പ്പ് ഇ​നി സു​ര​ക്ഷി​ത​മോ? ഇ​ന്ത്യ​ക്കാ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​രു​മോ?

ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
Published: October 26, 2026 02:57 PM IST | Updated: October 26, 2026 02:58 PM IST

പ്രതീകാത്മക ചിത്രം

പാ​രീ​സ്: പാ​രീ​സി​ലെ തെ​രു​വു​ക​ള്‍ ക​ത്തി​യെ​രി​യു​ക​യാ​ണ്. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ന​ഗ​ര​ങ്ങ​ള്‍ ചാ​ര​മാ​യി മാ​റു​ന്നു, ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ള്‍ അ​റ​സ്റ്റിലാ​കു​ന്നു.

വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ത് കാ​ണു​മ്പോ​ള്‍ "ഇ​ത് ഫ്ര​ഞ്ചു​കാ​രു​ടെ കാ​ര്യ​മ​ല്ലേ, അ​വ​ര്‍ ത​മ്മി​ല​ടി​ക്കു​ന്ന​ത​ല്ലേ' എ​ന്ന് ക​രു​തി ചാ​ന​ല്‍ മാ​റ്റാ​ന്‍ യൂ​റോ​പ്പി​ല്‍ ജീ​വി​ക്കു​ന്ന ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും പ്ര​ത്യേ​കി​ച്ച് മ​ല​യാ​ളി​ക​ള്‍​ക്കും ഇ​നി സാ​ധി​ക്കു​മോ?

ഒ​രി​ക്ക​ലു​മി​ല്ല! കാ​ര​ണം, ഫ്രാ​ന്‍​സി​ന്‍റെ തെ​രു​വു​ക​ളി​ല്‍ ആ​ളി​ക്ക​ത്തു​ന്ന ഈ ​തീ യൂ​റോ​പ്പി​ലെ ഓ​രോ വി​ദേ​ശി​യു​ടെ​യും അ​തി​ലു​പ​രി സ​മാ​ധാ​ന​പ​ര​മാ​യി അ​ധ്വാ​നി​ച്ചു ജീ​വി​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​രു​ടെ​യും ച​ങ്കി​ടി​പ്പാ​ണ് ഇ​പ്പോ​ള്‍ കൂ​ട്ടു​ന്ന​ത്.

യൂ​റോ​പ്പി​ലേ​ക്ക് പ​ഠി​ക്കാ​ന്‍ പോയ കുട്ടികൾ, ജ​ര്‍​മ​നി​യി​ലെ​യും യു​കെ​യി​ലെ​യും അ​യ​ര്‍​ല​ന്‍​ഡി​ലെ​യും ആ​ശു​പ​ത്രി​ക​ളി​ല്‍ രാ​പ​ക​ലി​ല്ലാ​തെ അ​ധ്വാ​നി​ക്കു​ന്ന മ​ല​യാ​ളി ന​ഴ്സു​മാ​ര്‍, ഐടി മേ​ഖ​ല​യി​ലും വ്യാ​വ​സാ​യി​ക രം​ഗ​ങ്ങ​ളി​ലും വി​യ​ര്‍​പ്പൊ​ഴു​ക്കു​ന്ന യു​വാ​ക്ക​ള്‍... ന​മ്മ​ള്‍ സ്വ​പ്നം ക​ണ്ട ആ ​യൂ​റോ​പ്പ് ഇ​ന്നും പ​ഴ​യ​തു​പോ​ലെ സു​ര​ക്ഷി​ത​മാ​ണോ?

യൂ​റോ​പ്പി​ലാ​കെ ജീ​വി​ക്കു​ന്ന 35 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഇ​ന്ത്യ​ക്കാ​രെ, പ്ര​ത്യേ​കി​ച്ച് ജ​ര്‍​മ​നി​യി​ലും ഫ്രാ​ന്‍​സി​ലും ഇ​റ്റ​ലി​യി​ലു​മൊ​ക്കെ​യു​ള്ള ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ കാ​ത്തി​രി​ക്കു​ന്ന​ത് എ​ന്താ​ണ്?

ഈ ​തെ​രു​വ് ക​ലാ​പ​ങ്ങ​ളു​ടെ മ​റ​വി​ല്‍ അ​തി​വേ​ഗം വ​ള​രു​ന്ന കു​ടി​യേ​റ്റ വി​രു​ദ്ധ​ത​യു​ടെ​യും വം​ശീ​യ​ത​യു​ടെ​യും ഇ​ര​ക​ളാ​യി നാ​ളെ മാ​റ്റ​പ്പെ​ടു​ന്ന​ത് മാ​ന്യ​മാ​യി ജീ​വി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സ​മൂ​ഹ​മാ​യി​രി​ക്കു​മോ? യൂ​റോ​പ്പ് കണ്ട ​സു​ന്ദ​ര​മാ​യ സ്വ​പ്ന​ങ്ങ​ള്‍ ക​രി​ഞ്ഞു​ണ​ങ്ങി, ഇ​നി​യൊ​രു തി​രി​ച്ചു​പോ​ക്കി​നെ​ക്കു​റി​ച്ച് ഇ​ന്ത്യ​ക്കാ​ര്‍ ആ​ലോ​ചി​ക്കേ​ണ്ട സ​മ​യ​മാ​യോ?

ഫ്രാ​ന്‍​സി​ല്‍ നി​ന്ന് പ​ട​രു​ന്ന ഈ ​ക​ലാ​പ​ത്തീ യൂ​റോ​പ്പി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്‍റെ ഭാ​വി​യെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന, ഓ​രോ മ​ല​യാ​ളി പ്ര​വാ​സി​യും നി​ര്‍​ബ​ന്ധ​മാ​യും ക​ണ്ടി​രി​ക്കേ​ണ്ട, നെ​ഞ്ചി​ല്‍ ത​ട്ടു​ന്ന ആ ​യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളി​ലേ​ക്ക്...​

പാ​രീ​സി​ലെ​യും മാ​ര്‍​സെ​യി​ലി​ലെ​യും ലി​മോ​ഷി​ലെ​യും തെ​രു​വു​ക​ള്‍ ക​ത്തി​യെ​രി​യു​മ്പോ​ള്‍, 143 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള ച​രി​ത്ര സ്മാ​ര​ക​ങ്ങ​ള്‍ ചാ​ര​മാ​യി നി​ലം​പ​തി​ക്കു​മ്പോ​ള്‍, ഫ്രാ​ന്‍​സി​ന്‍റെ അ​തി​ര്‍​ത്തി​ക​ള്‍​ക്ക​പ്പു​റ​ത്തേ​ക്ക് ആ ​ക​ലാ​പ​ത്തീ പ​ട​രു​മ്പോ​ള്‍ യൂ​റോ​പ്പി​ല്‍ ജീ​വി​ക്കു​ന്ന ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും പ്ര​ത്യേ​കി​ച്ച് ല​ക്ഷ​ക്ക​ണ​ക്കി​ന് മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ​യും ഉ​ള്ളി​ല്‍ ഉ​യ​രു​ന്ന അ​ത്യ​ന്തം ഗൗ​ര​വ​ക​ര​മാ​യ ഒ​രു ചോ​ദ്യ​മു​ണ്ട്:

"ന​മ്മ​ള്‍ ഇ​വി​ടെ സു​ര​ക്ഷി​ത​രാ​ണോ? യൂ​റോ​പ്പ് ക​ണ്ട സു​ന്ദ​ര​മാ​യ ആ ​സ്വ​പ്ന​ഭൂ​മി ഒ​രു പേ​ടി​സ്വ​പ്ന​മാ​യി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണോ? ഇ​ന്ത്യ​ക്കാ​ര്‍ ഇ​നി യൂ​റോ​പ്പ് വി​ട്ടൊ​ഴി​ഞ്ഞു പോ​കേ​ണ്ടി വ​രു​മോ?'

യൂ​റോ​പ്പി​ലെ വ​ര്‍​ത്ത​മാ​ന​കാ​ല അ​രാ​ജ​ക​ത്വ​ങ്ങ​ളും, അ​വി​ടെ വി​യ​ര്‍​പ്പൊ​ഴു​ക്കു​ന്ന ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന്റെ കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ളും ഇ​നി​യ​ങ്ങോ​ട്ടു​ള്ള അ​വ​രു​ടെ ഭാ​വി​യും പ​രി​ശോ​ധി​ക്കു​ന്ന ഒ​രു തു​റ​ന്ന വി​ല​യി​രു​ത്ത​ല്‍.

1. യൂ​റോ​പ്പി​ല്‍ ആ​കെ എ​ത്ര ഇ​ന്ത്യ​ക്കാ​രു​ണ്ട്?

ഇ​ന്ത്യ​ന്‍ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം യൂ​റോ​പ്പി​ലു​ട​നീ​ളം ഏ​ക​ദേ​ശം 35 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രാ​ണ് (പ്ര​വാ​സി ഇ​ന്ത്യ​ക്കാ​രും, ഇ​ന്ത്യ​ന്‍ വം​ശ​ജ​രും - പിഐഒഎസ്) ജീ​വി​ക്കു​ന്ന​ത്.

ബ്രി​ട്ട​നെ/​യു​കെ​യെ മാ​റ്റി​നി​ര്‍​ത്തി​യാ​ല്‍, പ്ര​ധാ​ന യൂ​റോ​പ്യ​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ രാ​ജ്യ​ങ്ങ​ളി​ല്‍ മാ​ത്രം 15 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ണ്ട്. ഇ​തി​ല്‍ ഭൂ​രി​ഭാ​ഗ​വും വി​ദ്യാ​ര്‍​ഥി​ക​ളും ഐടി വി​ദ​ഗ്ധ​രും ശാ​സ്ത്ര​ജ്ഞ​രും ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രും വ്യ​വ​സാ​യി​ക​ളു​മാ​ണ്.

പ്ര​ധാ​ന രാ​ജ്യ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ സാ​ന്നി​ധ്യം:

ജ​ര്‍മ​നി: യൂ​റോ​പ്പി​ല്‍ ഇ​ന്ന് ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹം വ​ള​രു​ന്ന രാ​ജ്യം. 2,60,000ത്തില​ധി​കം ഇ​ന്ത്യ​ക്കാ​രാ​ണ് ജ​ര്‍​മ​നി​യി​ലു​ള്ള​ത്. ഇ​തി​ല്‍ 60,000ത്തി​ല​ധി​കം ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍ഥിക​ളും പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി ന​ഴ്സു​മാ​രും, ഐടി -​ എ​ൻജിനി​യ​റിം​ഗ് പ്ര​ഫ​ഷ​ണ​ലു​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു.

ഇ​റ്റ​ലി: പ്ര​ധാ​ന യൂ​റോ​പ്പി​ലെ ഏ​റ്റ​വും വ​ലി​യ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ങ്ങ​ളി​ലൊ​ന്ന്. 2,10,000ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​രാ​ണ് ഇ​റ്റ​ലി​യി​ല്‍ അ​ധ്വാ​നി​ക്കു​ന്ന​ത്. ലൊം​ബാ​ര്‍​ഡി, ലാ​സി​യോ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ ക്ഷീ​ര​മേ​ഖ​ല​യി​ലും കാ​ര്‍​ഷി​ക-​വ്യാ​വ​സാ​യി​ക രം​ഗ​ങ്ങ​ളി​ലും ഇ​ന്ത്യ​ക്കാ​ര്‍ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​ണ്.

ഫ്രാ​ന്‍​സ്: ഫ്ര​ഞ്ച് മെ​യി​ന്‍​ലാ​ന്‍​ഡി​ല്‍ ഏ​ക​ദേ​ശം 1,20,000ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ണ്ട് (വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രും പ്ര​വാ​സി​ക​ളും ഉ​ള്‍​പ്പെ​ടെ). ഫ്രാ​ന്‍​സി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള റീ​യൂ​ണി​യ​ന്‍ ഐ​ല​ന്‍​ഡ് (റീയൂണിയൻ) പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഇ​ന്ത്യ​ന്‍ വം​ശ​ജ​രെ​ക്കൂ​ടി ചേ​ര്‍​ത്താ​ല്‍ ഇ​ത് നാല് ല​ക്ഷ​ത്തി​ന് മു​ക​ളി​ലാ​ണ്.

നെ​ത​ര്‍​ല​ന്‍​ഡ്സ്: സു​രി​നാ​മീ​സ് ഇ​ന്ത്യ​ന്‍ വം​ശ​ജ​രും ടെ​ക് പ്ര​ഫ​ഷ​ണ​ലു​ക​ളു​മ​ട​ക്കം 2,30,000-ത്തോ​ളം ഇ​ന്ത്യ​ക്കാ​രു​ടെ കേ​ന്ദ്രം.

അ​യ​ര്‍​ല​ന്‍​ഡ്: മ​ല​യാ​ളി​ക​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന നാ​ട്. ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ന​ഴ്സു​മാ​രും ഐടി പ്ര​ഫ​ഷ​ണ​ലു​ക​ളു​മാ​യി 70,000-ത്തി​ല​ധി​കം ഇ​ന്ത്യ​ക്കാ​ര്‍.

പോ​ര്‍​ച്ചു​ഗ​ല്‍ (1,00,000+), സ്പെ​യി​ന്‍ (68,000+), ഓ​സ്ട്രി​യ, ബെ​ല്‍​ജി​യം, സ്വീ​ഡ​ന്‍, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, പോ​ള​ണ്ട് തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലാ​യി ല​ക്ഷ​ക്ക​ണ​ക്കി​ന് ഇ​ന്ത്യ​ക്കാ​ര്‍ വേ​റെ​യും അ​ധ്വാ​നി​ക്കു​ന്നു.

2. ഫ്രാ​ന്‍​സി​ലെ ക​ലാ​പം യൂ​റോ​പ്പി​ലെ ഇ​ന്ത്യ​ക്കാ​രെ എ​ങ്ങ​നെ ബാ​ധി​ക്കും?

ഫ്രാ​ന്‍​സി​ല്‍ ന​ട​ക്കു​ന്ന​ത് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റ​ത്തി​നും ഇ​ന്ധ​ന​വി​ല വ​ര്‍ധ​ന​വി​നു​മെ​തി​രേ​യു​ള്ള സ​മ​ര​മാ​ണെ​ങ്കി​ലും അ​ത് യൂ​റോ​പ്പി​ലെ വി​ദേ​ശി​ക​ളെ​യും കു​ടി​യേ​റ്റ​ക്കാ​രെ​യും ബാ​ധി​ക്കു​ന്ന​ത് മൂ​ന്ന് ത​ല​ങ്ങ​ളി​ലാ​ണ്.

ഒ​ന്ന്: പ്ര​ത്യ​ക്ഷ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ള്‍

പൊ​തു​സ്ഥാ​പ​ന​ങ്ങ​ളും സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റു​ക​ളും ത​ക​ര്‍​ക്ക​പ്പെ​ടു​ക​യും ന​ഗ​ര​ങ്ങ​ളി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്യു​മ്പോ​ള്‍, അ​ത് ദൈ​നം​ദി​ന ജീ​വി​ത​ത്തെ ബാ​ധി​ക്കു​ന്നു.

ജോ​ലി​സ്ഥ​ല​ത്തേ​ക്കും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും യാ​ത്ര ചെ​യ്യു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളും ജീ​വ​ന​ക്കാ​രും അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ങ്ങ​ളി​ലോ ടി​യ​ര്‍​ഗ്യാ​സ് - ​പൊ​ലിസ് ന​ട​പ​ടി​ക​ളി​ലോ പെ​ട്ടു​പോ​കാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ര​ണ്ട്: അ​തി​വേ​ഗം പ​ട​രു​ന്ന വി​ദേ​ശി വി​രു​ദ്ധ​ത

ഫ്രാ​ന്‍​സി​ല്‍ ക​ത്തി​യ​മ​ര്‍​ന്ന​ത് ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ സി​റ്റി ഹാ​ളും സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളു​മാ​ണ്. തെ​രു​വി​ല്‍ ഉ​യ​ര്‍​ന്ന​ത് ഫ്ര​ഞ്ച് പ​താ​ക​യ്ക്ക് പ​ക​രം വി​ദേ​ശ പ​താ​ക​ക​ളാ​യി​രു​ന്നു. ഇ​തി​ന്‍റെ രാ​ഷ്ട്രീ​യ പ്ര​ത്യാ​ഘാ​തം അ​തി​ഭീ​ക​ര​മാ​ണ്.

ഈ ​അ​ക്ര​മ​ങ്ങ​ളെ ആ​യു​ധ​മാ​ക്കി ഫ്രാ​ന്‍​സി​ലെ മ​റൈ​ന്‍ ലെ ​പെ​ന്‍, ജ​ര്‍​മ​നി​യി​ലെ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എഎഫ്ഡി), ഇ​റ്റ​ലി​യി​ലെ ഭ​ര​ണ​പ​ക്ഷം എ​ന്നി​വ​രു​ള്‍​പ്പെ​ടെ​യു​ള്ള തീ​വ്രവ​ല​തു​പ​ക്ഷ പാ​ര്‍​ട്ടി​ക​ള്‍ കു​ടി​യേ​റ്റ വി​രു​ദ്ധ വി​കാ​രം ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ല്‍ ആ​ളി​ക്ക​ത്തി​ക്കും.

അ​ക്ര​മം കാ​ട്ടി​യ​ത് ആ​ര് ത​ന്നെ​യാ​യാ​ലും പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ക​ണ്ണി​ല്‍ "വി​ദേ​ശി​ക​ള്‍ മു​ഴു​വ​ന്‍ ഒ​രു​പോ​ലെ​യാ​ണ്" എ​ന്ന തെ​റ്റാ​യ സാ​മാ​ന്യ​വ​ത്ക​ര​ണം ഉ​ണ്ടാ​കും. ഇ​ത് ഏ​റ്റ​വും മാ​ന്യ​മാ​യി ജീ​വി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് നേ​രെ​യും വി​വേ​ച​ന​പ​ര​മാ​യ നോ​ട്ട​ങ്ങ​ള്‍​ക്കും പെ​രു​മാ​റ്റ​ങ്ങ​ള്‍​ക്കും വ​ഴി​വയ്​ക്കും.

മൂ​ന്ന്: ക​ര്‍​ശ​ന​മാ​കു​ന്ന വീ​സ, റെ​സി​ഡ​ന്‍​സ് നി​യ​മ​ങ്ങ​ള്‍

സാ​മ്പ​ത്തി​ക ഞെ​രു​ക്ക​വും തെ​രു​വ് അ​ക്ര​മ​ങ്ങ​ളും കൂ​ടു​മ്പോ​ള്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ത​ങ്ങ​ളു​ടെ ഇ​മി​ഗ്രേ​ഷ​ന്‍ ന​യ​ങ്ങ​ള്‍ ക​ടു​പ്പി​ക്കും. ഷെ​ഞ്ച​ന്‍ അ​തി​ര്‍​ത്തി​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍​ശ​ന​മാ​കും. പിആ​ര്‍, ഫാ​മി​ലി റീ​യൂ​ണി​യ​ന്‍, വ​ര്‍​ക്ക് പെ​ര്‍​മി​റ്റ് എ​ന്നി​വ ല​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കൂ​ടു​ത​ല്‍ സ​ങ്കീ​ര്‍​ണ്ണ​മാ​കും.

3. ഇ​ന്ത്യ​ക്കാ​ര്‍ യൂ​റോ​പ്പ് വി​ട്ടൊ​ഴി​ഞ്ഞു പോ​ക​ണോ? ഒ​രു യാ​ഥാ​ര്‍​ഥ്യ പ​രി​ശോ​ധ​ന

ഈ ​ചോ​ദ്യ​ത്തി​ന് വൈ​കാ​രി​ക​മാ​യ​ല്ല, മ​റി​ച്ച് സാ​മ്പ​ത്തി​ക​വും സാ​മൂ​ഹി​ക​വു​മാ​യ യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​രം ക​ണ്ടെ​ത്തേ​ണ്ട​ത്. ഇ​ന്ത്യ​ക്കാ​ര്‍ യൂ​റോ​പ്പ് വി​ട്ട് ഭ​യ​ന്നോ​ടേ​ണ്ട യാ​തൊ​രു സാ​ഹ​ച​ര്യ​വും നി​ല​വി​ലി​ല്ല. എ​ന്തു​കൊ​ണ്ട്?

ഇ​ന്ത്യ​ക്കാ​ര്‍ ബാ​ധ്യ​ത​യ​ല്ല, യൂ​റോ​പ്പി​ന്‍റെ നി​ല​നി​ല്‍​പ്പാ​ണ്:

യൂ​റോ​പ്പി​ലേ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി നു​ഴ​ഞ്ഞു​ക​യ​റി സ​ര്‍​ക്കാ​ര്‍ സൗ​ജ​ന്യ​ങ്ങ​ള്‍ പ​റ്റി ജീ​വി​ക്കു​ന്ന ഒ​രു വി​ഭാ​ഗ​മ​ല്ല ഭൂ​രി​ഭാ​ഗം ഇ​ന്ത്യ​ക്കാ​രും. ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​കു​തി കൃ​ത്യ​മാ​യി ന​ല്‍​കു​ന്ന, അ​ച്ച​ട​ക്ക​മു​ള്ള, വി​ദ്യാ​സ​മ്പ​ന്ന​രാ​യ തൊ​ഴി​ലാ​ളി​ക​ളാ​ണ് ന​മ്മ​ള്‍.

ജ​ര്‍​മ​നി​യി​ലെ ആ​രോ​ഗ്യ​മേ​ഖ​ല മ​ല​യാ​ളി ന​ഴ്സു​മാ​രി​ല്ലാ​തെ ഒ​രു ദി​വ​സം പോ​ലും മു​ന്നോ​ട്ട് പോ​കി​ല്ല. ഇ​റ്റ​ലി​യി​ലെ കാ​ര്‍​ഷി​ക - ​ക്ഷീ​ര മേ​ഖ​ല​ക​ള്‍ ഇ​ന്ത്യ​ന്‍ ക​ര്‍​ഷ​ക​രി​ല്ലാ​തെ സ്തം​ഭി​ക്കും. നെ​ത​ര്‍​ല​ന്‍​ഡ്സി​ലെ​യും ജ​ര്‍​മനി​യി​ലെ​യും ഹൈ​ടെ​ക് സാ​ങ്കേ​തി​ക ക​മ്പ​നി​ക​ള്‍ ഇ​ന്ത്യ​ന്‍ എ​ൻജിനി​യ​ര്‍​മാ​രു​ടെ ചു​മ​ലി​ലാ​ണ്.

യൂ​റോ​പ്പി​ന്‍റെ ജ​ന​സം​ഖ്യാ​പ​ര​മാ​യ ത​ക​ര്‍​ച്ച:

യൂ​റോ​പ്പി​ല്‍ ജ​ന​ന​നി​ര​ക്ക് കു​ത്ത​നെ ഇ​ടി​യു​ക​യും വ​യോ​ജ​ന​ങ്ങ​ളു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി കൂ​ടു​ക​യും ചെ​യ്യു​ക​യാ​ണ്. ജ​ര്‍​മ​നി​യി​ല്‍ മാ​ത്രം വി​ര​മി​ക്കു​ന്ന​വ​ര്‍​ക്ക് പ​ക​ര​മാ​യി പ്ര​തി​വ​ര്‍​ഷം നാ​ല് ല​ക്ഷം പു​തി​യ വി​ദേ​ശ പ്ര​ഫ​ഷ​ണ​ലു​ക​ളെ ആ​വ​ശ്യ​മു​ണ്ട്.

അ​തി​നാ​ല്‍, എ​ത്ര വ​ലി​യ വ​ല​തു​പ​ക്ഷ ഭ​ര​ണം വ​ന്നാ​ലും പ്രഫ​ഷ​ണ​ലു​ക​ളാ​യ ഇ​ന്ത്യ​ക്കാ​രെ യൂ​റോ​പ്പി​ന് മാ​റ്റി​നി​ര്‍​ത്താ​നാ​വി​ല്ല.

സാ​മ്പ​ത്തി​ക​മാ​യ ദൃ​ഢ​ത:

ഫ്രാ​ന്‍​സി​ലും ബ്രി​ട്ട​നി​ലും സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ണ്ടെ​ങ്കി​ലും ജ​ര്‍​മനി, സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, നോ​ര്‍​ഡി​ക് രാ​ജ്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ഇ​പ്പോ​ഴും ലോ​ക​ത്ത് മു​ന്‍​പ​ന്തി​യി​ല്‍ ത​ന്നെ​യാ​ണ്.

താ​ല്‍​ക്കാ​ലി​ക തി​രി​ച്ച​ടി​ക​ള്‍​ക്ക് അ​പ്പു​റം ഉ​യ​ര്‍​ന്ന ജീ​വി​ത​നി​ല​വാ​ര​വും സാ​മൂ​ഹി​ക സു​ര​ക്ഷ​യും ഈ ​രാ​ജ്യ​ങ്ങ​ള്‍ ഇ​പ്പോ​ഴും ഉ​റ​പ്പു​ന​ല്‍​കു​ന്നു​ണ്ട്.

4. എ​ന്നാ​ല്‍ പ്ര​വാ​സി​ക​ള്‍ മ​റ​ക്ക​രു​താ​ത്ത ക​യ്പേ​റി​യ പാ​ഠ​ങ്ങ​ള്‍ (ഇ​നി​യെ​ന്ത് ചെ​യ്യ​ണം?)

ഭ​യ​ന്ന് നാ​ടു​വി​ടേ​ണ്ട​തി​ല്ലെ​ങ്കി​ലും യൂ​റോ​പ്പ് പ​ഴ​യ​തു​പോ​ലെ ശാ​ന്ത​മാ​യ ഒ​രു ​രാ​ജ്യമ​ല്ലെ​ന്ന് ഇ​ന്ത്യ​ന്‍ പ്ര​വാ​സി​ക​ള്‍ തി​രി​ച്ച​റി​ഞ്ഞേ മ​തി​യാ​കൂ. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി മാ​റു​ന്ന യൂ​റോ​പ്പി​ല്‍ നി​ല​നി​ല്‍​ക്കാ​ന്‍ നാം ​ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ അ​തീ​വ ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണം:

"വി​ദേ​ശി​ക​ള്‍' എ​ന്ന ലേ​ബ​ല്‍ തി​രി​ച്ച​റി​യു​ക:

എ​ത്ര വ​ര്‍​ഷം താ​മ​സി​ച്ചാ​ലും ന​മ്മ​ള്‍ ഒ​രു അ​ന്യ​രാ​ജ്യ​ത്താ​ണ് ജീ​വി​ക്കു​ന്ന​ത്.

ഭാ​ഷ​യും സം​സ്കാ​ര​വും പ​ഠി​ച്ച് ഇ​ന്‍റ​ഗ്രേ​റ്റ് ചെ​യ്യു​ക

ഭാ​ഷ അ​റി​യാ​തെ ഇം​ഗ്ലീഷ് കൊ​ണ്ട് മാ​ത്രം പി​ടി​ച്ചു​നി​ല്‍​ക്കാ​മെ​ന്ന ധാ​ര​ണ മാ​റ്റി​വയ്​ക്കു​ക. ജ​ര്‍​മനി​യി​ലാ​ണെ​ങ്കി​ല്‍ ജ​ര്‍​മനും ഫ്രാ​ന്‍​സി​ലാ​ണെ​ങ്കി​ല്‍ ഫ്ര​ഞ്ചും ന​ന്നാ​യി പ​ഠി​ച്ച് പ്രാ​ദേ​ശി​ക സ​മൂ​ഹ​വു​മാ​യി ഇ​ഴു​കി​ച്ചേ​രു​ക.

നി​യ​മ​ങ്ങ​ളെ​യും ഹൗ​സ് റൂ​ളു​ക​ളെ​യും അ​ങ്ങേ​യ​റ്റം ബ​ഹു​മാ​നി​ക്കു​ക.

സാ​മ്പ​ത്തി​ക മു​ന്‍​ക​രു​ത​ല്‍:

യൂ​റോ​പ്യ​ന്‍ സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ചാ​ഞ്ചാ​ട്ട​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി, കു​റ​ഞ്ഞ​ത് ആ​റു​മാ​സ​ത്തെ ജീ​വി​ത​ച്ചെ​ല​വി​നു​ള്ള പ​ണം അ​ടി​യ​ന്ത​ര ഫ​ണ്ടാ​യി സൂ​ക്ഷി​ക്കു​ക. ജോ​ലി ന​ഷ്ട​പ്പെ​ട​ലോ വാ​ട​ക വ​ര്‍ധ​ന​വോ ഉ​ണ്ടാ​യാ​ല്‍ പ​ത​റാ​തെ നി​ല്‍​ക്കാ​ന്‍ ഇ​ത് സ​ഹാ​യി​ക്കും.

നി​യ​മ​പ​ര​മാ​യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക:

ജ​ര്‍​മനി പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ല്‍ ലീ​ഗ​ല്‍ ഇ​ന്‍​ഷു​റ​ന്‍​സു​ക​ള്‍ എ​ടു​ക്കു​ന്ന​ത് ഭാ​വി​യി​ലെ അ​പ്ര​തീ​ക്ഷി​ത തൊ​ഴി​ല്‍ - ​താ​മ​സ ത​ര്‍​ക്ക​ങ്ങ​ളി​ല്‍ വ​ലി​യ തു​ണ​യാ​കും.

സ​മൂ​ഹ​ത്തി​ന്‍റെ ഐ​ക്യം:

മ​ല​യാ​ളി കൂ​ട്ടാ​യ്മ​ക​ളും ഇ​ന്ത്യ​ന്‍ സം​ഘ​ട​ന​ക​ളും കേ​വ​ലം ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലും ക്രി​സ്മ​സ് പ​രി​പാ​ടി​ക​ളി​ലും മാ​ത്രം ഒ​തു​ങ്ങാ​തെ, നി​യ​മ​സ​ഹാ​യം, കൗ​ണ്‍​സി​ലിം​ഗ്, അ​ടി​യ​ന്ത​ര സ​ഹാ​യ ശൃം​ഖ​ല​ക​ള്‍ എ​ന്നി​വ​യി​ലേ​ക്ക് മാ​റ​ണം.

ബോ​ഹു​മി​ല്‍ സം​ഭ​വി​ച്ച​തു​പോ​ലു​ള്ള അ​ത്യാ​ഹി​ത​ങ്ങ​ള്‍ ഉ​ണ്ടാ​കു​മ്പോ​ള്‍ താ​ങ്ങാ​യി നി​ല്‍​ക്കാ​ന്‍ ഇ​ത്ത​രം നെ​റ്റ്‌വ​ര്‍​ക്കു​ക​ള്‍​ക്ക് മാ​ത്ര​മേ സാ​ധി​ക്കൂ. ഫ്രാ​ന്‍​സി​ല്‍ ക​ത്തു​ന്ന തീ ​ഒ​രു ഓ​ര്‍​മ​പ്പെ​ടു​ത്ത​ലാ​ണ്.

ആ​ഗോ​ള സാ​മ്പ​ത്തി​ക ക്ര​മ​വും യൂ​റോ​പ്പി​ന്‍റെ ആ​ഭ്യ​ന്ത​ര രാ​ഷ്ട്രീ​യ​വും വ​ലി​യൊ​രു വ​ഴി​ത്തി​രി​വി​ലാ​ണ് എ​ത്തി​നി​ല്‍​ക്കു​ന്ന​ത്.

പ്ര​തി​സ​ന്ധി​ക​ള്‍ ക​ണ്ട് ഭ​യ​ന്ന് ഒ​ളി​ച്ചോ​ടു​ക​യ​ല്ല പ്ര​വാ​സി ചെ​യ്യേ​ണ്ട​ത്; മ​റി​ച്ച് വി​വേ​ക​ത്തോ​ടെ, നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ച്, സ്വ​ന്തം പ്രഫ​ഷ​ണ​ല്‍ മി​ക​വി​നെ അ​നി​വാ​ര്യ​മാ​യ ശ​ക്തി​യാ​ക്കി മാ​റ്റി മു​ന്നോ​ട്ട് പോ​വു​ക​യാ​ണ് വേ​ണ്ട​ത്.

കാ​റ്റ് പ്ര​ക്ഷു​ബ്ധ​മാ​ണ്; എ​ന്നാ​ല്‍ സ​മ​ചി​ത്ത​ത​യോ​ടെ തു​ഴ​ഞ്ഞാ​ല്‍ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ഈ ​കൊ​ടു​ങ്കാ​റ്റും അ​തി​ജീ​വി​ക്കാ​ന്‍ ക​ഴി​യും.

Tags : Europe France IndiansInEurope Safety IndianDiaspora

Recent News

Corehub Up