x
ad
Mon, 26 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ളി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: ഏ​ഴാം വാ​ര​ത്തി​ൽ വ​മ്പ​ൻ വി​ജ​യ​ങ്ങ​ളു​മാ​യി നാ​ല് ടീ​മു​ക​ൾ

വെബ്ഡെസ്ക്
Published: October 26, 2026 03:48 PM IST | Updated: October 26, 2026 03:48 PM IST

ര​ത്ന​ഗി​രി റോ​യ​ൽ​സി​ന്‍റെ ജു​നൈ​ദി​ന് സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി അ​നി​രു​ദ്ധ​ൻ കീ​ച്ചേ​രി മെ​മ​ന്‍റോ ന​ൽ​കു​ന്നു

റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ദു - കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് രണ്ടാം സീ​സ​ൺ സ​ഫ മ​ക്ക ക​പ്പി​ന്‍റെ ഏ​ഴാം വാ​ര​ത്തി​ൽ നാ​ല് മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു.

സ്പാ​ർ​കെ​ൻ​സ് സി​സി, എ​ഫ്സിആ​ർ ക്രി​ക്ക​റ്റ് ക്ല​ബ്, ര​ത്ന​ഗി​രി റോ​യ​ൽ​സ്, ഈ​ഗി​ൾ സ്ട്രൈ​ക്കേ​ഴ്സ് ടീ​മു​ക​ൾ വി​ജ​യി​ക​ളാ​യി. ആ​ദ്യ മ​ത്സ​ര​ത്തി​ൽ സ്പാ​ർ​കെ​ൻ​സ് സിസി 36 റ​ൺ​സി​ന് കേ​ര​ള കിംഗ്സ് റി​യാ​ദി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

ആ​ദ്യം ബാ​റ്റ് ചെ​യ്ത സ്പാ​ർ​കെ​ൻ​സ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 155 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റിംഗി​നി​റ​ങ്ങി​യ കേ​ര​ള കിംഗ്സി​ന്‍റെ ഇന്നിംഗ്സ് എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 119 റ​ൺ​സിലൊതുങ്ങി. 19 റ​ൺ​സും മൂ​ന്ന് വി​ക്ക​റ്റും നേ​ടി​യ കി​ച്ചു പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ എ​ഫ്സിആ​ർ ക്രി​ക്ക​റ്റ് ക്ല​ബ് 66 റ​ൺ​സി​ന് ഒ​ല​യ്യ ക്രി​ക്ക​റ്റ് ക്ല​ബി​നെ തോ​ൽ​പ്പി​ച്ചു. എ​ഫ്സിആ​ർ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 170 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ ഒ​ല​യ്യ​യ്ക്ക് ഒ​മ്പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 104 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 77 റ​ൺ​സ് നേ​ടി​യ അ​സ്ലം പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ ര​ത്ന​ഗി​രി റോ​യ​ൽ​സ് പ​ത്ത് വി​ക്ക​റ്റി​ന് കു​ദു നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീ​മി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കു​ദു നാ​ഷ​ണ​ൽ ക്രി​ക്ക​റ്റ് ടീം ​ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 90 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ ര​ത്ന​ഗി​രി റോ​യ​ൽ​സ് വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ ല​ക്ഷ്യം മ​റി​ക​ട​ന്നു. 59 റ​ൺ​സ് നേ​ടി​യ ജൂ​നൈ​ദ് പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി.

നാ​ലാം മ​ത്സ​ര​ത്തി​ൽ ഈ​ഗി​ൾ സ്ട്രൈ​ക്കേ​ഴ്സ് ഏ​ഴ് വി​ക്ക​റ്റി​ന് ഡെ​സേ​ർ​ട്ട് ഡെ​മ​ൺ​സി​നെ തോ​ൽ​പ്പി​ച്ചു. ഡെ​സേ​ർ​ട്ട് ഡെ​മ​ൺ​സ് 58 റ​ൺ​സി​ന് പു​റ​ത്താ​യ​പ്പോ​ൾ ഈ​ഗി​ൾ സ്ട്രൈ​ക്കേ​ഴ്സ് മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം നേ​ടി.

38 റ​ൺ​സ് നേ​ടി​യ ഷ​ക്കീ​ൽ പ്ലെയർ ഓ​ഫ് ദ ​മാ​ച്ചാ​യി. ന​വാ​സ്, ഉ​നൈ​സ് ഖാ​ൻ, ചാ​ക്കോ, നം​ഷീ​ർ, ഖൈ​സ്, ഷ​ഫീ​ഖ് മ​ഞ്ചേ​രി, ന​ഈ​മു​ദ്ദീ​ൻ, റി​ജേ​ഷ് എ​ന്നി​വ​ർ അ​മ്പ​യ​ർ​മാ​രാ​യി.

24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റിൽ ആ​റ് ഗ്രൂ​പ്പു​ക​ളി​ലാ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. ന​വം​ബ​ർ പ​കു​തി​യോ​ടെ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​കും. സെ​മി ഫൈ​ന​ൽ, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ ഡി​സം​ബ​റി​ൽ ന​ട​ക്കും.

Tags : Cricket Keli Tournament BigWins NRINews

Recent News

Corehub Up