Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldYouthSkillsDay

'സ്കിൽ പവർ' ജൂ​ലൈ 15 ലോ​ക യൂ​ത്ത് സ്‌​കി​ല്‍ ഡേ

കാ​ല​ത്തി​ന്‍റെ മാ​റ്റം ഉ​ള്‍​ക്കൊ​ണ്ട് യു​വ​ത്വ​ത്തി​ന്‍റെ കാ​ല്‍​വ​യ്പി​നാ​യി ഒ​രു ദി​നം. ജൂ​ലൈ 15 ലോ​ക യൂ​ത്ത് സ്‌​കി​ല്‍ ഡേ (World Youth Skill Day). ​തൊ​ഴി​ല്‍, സം​രം​ഭ​ക​ത്വം എ​ന്നി​വ​യ്ക്കാ​യു​ള്ള സാ​ങ്കേ​തി​ക, തൊ​ഴി​ല്‍, ഡി​ജി​റ്റ​ല്‍ പ​രി​ശീ​ല​നം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 2014ല്‍ ​ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യാ​ണ് ജൂ​ലൈ 15 ലോ​ക യു​വ​ജ​ന നൈ​പു​ണ്യ ദി​ന​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

പ​തി​റ്റാ​ണ്ട് മാ​ത്രം പി​ന്നി​ടു​മ്പോ​ള്‍ ഈ ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം ഇ​ന്ന് നാം ​തി​രി​ച്ച​റി​യു​ന്നു​ണ്ട്. ലേ​ബ​ര്‍ മാ​ര്‍​ക്ക​റ്റ്, ദീ​ര്‍​ഘ​കാ​ല ക​രി​യ​ര്‍ സാ​ധ്യ​ത, സാ​ല​റി എ​ന്നി​വ​യ്ക്ക് ഇ​ന്ന് ആ​വ​ശ്യം ബി​രു​ദ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ അ​ല്ലെ​ന്ന് വ​ന്‍​കി​ട സ്ഥാ​പ​ന​ങ്ങ​ള്‍ വ​രെ വ്യ​ക്ത​മാ​ക്കു​ന്നു. പ​രി​ച​യ​സ​മ്പ​ത്തു​പോ​ലും പി​ന്നി​ലാ​കും വി​ധം സ്‌​കി​ല്‍​ഡ് എം​പ്ലോ​യീ​സി​ന് പ്രാ​ധാ​ന്യം വ​ര്‍​ധി​ച്ചു. അ​ഡാ​പ്റ്റ​ബി​ലി​റ്റി (കാ​ല​ത്തി​ന​നു​സ​രി​ച്ച് മാ​റാ​നു​ള്ള മി​ക​വ്) ഉ​ള്ള​വ​ര്‍​ക്ക് മാ​ത്രം മു​ന്നേ​റാ​ന്‍ ക​ഴി​യു​ന്ന കാ​ലം.

പ​ഠ​നം, ജോ​ലി, റി​ട്ട​യ​ര്‍​മെ​ന്‍റ് പ​ര​മ്പ​രാ​ഗ​ത കാ​ഴ്ച​പ്പാ​ടി​ന്‍റെ കാ​ലം അ​വ​സാ​നി​ച്ചു. പ​ഠ​നം, ജോ​ലി, സ്‌​കി​ല്‍ അ​പ്‌​ഡേ​ഷ​ന്‍, വ്യ​ത്യ​സ്ത ജോ​ലി​ക​ള്‍ ഒ​ന്നി​ല​ധി​കം വ​രു​മാ​നം എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ കാ​ല​മാ​ണ് ഇ​നി​യു​ള്ള​ത്. എ​ന്ത് പ​ഠി​ച്ചു എ​ന്ന​ല്ല, "നി​ങ്ങ​ള്‍​ക്ക് എ​ന്ത് ചെ​യ്യാ​ന്‍ സാ​ധി​ക്കും' എ​ന്നാ​ണ് ഇ​ന്ന് ക​മ്പ​നി​ക​ള്‍ നോ​ക്കു​ന്ന​ത്.

എ​ന്തു​കൊ​ണ്ട് സ്‌​കി​ല്‍ ഡേ?

യു​വാ​ക്ക​ള്‍​ക്ക് വ്യ​ക്തി​പ​ര​മാ​യ വി​ജ​യ​വും സം​തൃ​പ്തി​യും കൈ​വ​രി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന ക​ഴി​വു​ക​ള്‍ നേ​ടി​യെ​ടു​ക്കാ​ന്‍ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന​താ​ണ് വേ​ള്‍​ഡ് യൂ​ത്ത് സ്‌​കി​ല്‍ ഡേ​യു​ടെ ല​ക്ഷ്യം. യു​വാ​ക്ക​ളി​ല്‍ ജോ​ലി​ക്കും ക​രി​യ​ര്‍ മു​ന്നേ​റ്റ​ത്തി​നും ത​ട​സ​മാ​കു​ന്ന ക​ഴി​വു​ക​ളു​ടെ അ​ഭാ​വ​ത്തെ​ക്കു​റി​ച്ച് അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക. സ്‌​കി​ല്ലു​ക​ള്‍ നേ​ടി മു​ന്നേ​റാ​ന്‍ അ​വ​ര്‍​ക്ക് പി​ന്തു​ണ ന​ല്‍​കു​ക തു​ട​ങ്ങി വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വം കൂ​ടി​യാ​ണ് ഈ ​ദി​നം ഓ​ര്‍​മി​പ്പി​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ ഭാ​വി തൊ​ഴി​ലി​നാ​യു​ള്ള ശ​രി​യാ​യ വി​ദ്യാ​ഭ്യാ​സ​മോ പ​രി​ശീ​ല​ന​മോ നേ​ടാ​ന്‍ യു​വാ​ക്ക​ള്‍​ക്ക് ക​ഴി​യു​ന്നി​ല്ല എ​ന്ന​തി​ലും ആ​ശ​ങ്ക നി​ല​നി​ല്‍​ക്കു​ന്നു.

ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം

ലോ​ക​മെ​മ്പാ​ടും യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ പ്ര​ധാ​ന സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക വെ​ല്ലു​വി​ളി​യാ​യി തു​ട​രു​ന്നു. ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ലേ​ബ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റെ (ഐ​എ​ല്‍​ഒ) ഗ്ലോ​ബ​ല്‍ എം​പ്ലോ​യ്മെ​ന്‍റ് ട്രെ​ന്‍​ഡ്സ് ഫോ​ര്‍ യൂ​ത്ത് 2024 പ്ര​കാ​രം ആ​ഗോ​ള യു​വാ​ക്ക​ളു​ടെ തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് 2023ല്‍ 13 % ​ആ​യി കു​റ​ഞ്ഞു.

ഇ​ത് 15 വ​ര്‍​ഷ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കും കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് മു​മ്പു​ള്ള 13.8 ശതമാനത്തില്‍ ​താ​ഴെ​യു​മാ​ണ്. എ​ന്നി​രു​ന്നാ​ലും അ​റ​ബ് രാ​ജ്യ​ങ്ങ​ള്‍, കി​ഴ​ക്ക​ന്‍ ഏ​ഷ്യ, തെ​ക്കു​കി​ഴ​ക്ക​ന്‍ ഏ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 2019നെ ​അ​പേ​ക്ഷി​ച്ച് 2023ല്‍ ​തൊ​ഴി​ലി​ല്ലാ​യ്മ നി​ര​ക്ക് കൂ​ടു​ത​ലാ​യി​രു​ന്നു.

നി​ങ്ങ​ള്‍​ക്ക​റി​യാ​മോ?

15-24നും ​ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള അ​ഞ്ചി​ല്‍ ഒ​രാ​ള്‍ തൊ​ഴി​ല്‍ ര​ഹി​ത​നാ​ണ്. വി​ദ്യാ​ഭ്യാ​സ​മോ പ​രി​ശീ​ല​ന​മോ നേ​ടാ​ന്‍ ഇ​വ​ര്‍​ക്ക് സാ​ധി​ക്കു​ന്നി​ല്ല.

28.2 % (ഏ​ക​ദേ​ശം മൂ​ന്നി​ല്‍ ഒ​ന്ന്) യു​വ​തി​ക​ള്‍ തൊ​ഴി​ലി​ലോ വി​ദ്യാ​ഭ്യാ​സ​ത്തി​ലോ പ​രി​ശീ​ല​ന​ത്തി​ലോ ഏ​ര്‍​പ്പെ​ട്ടി​ട്ടി​ല്ല. യു​വാ​ക്ക​ളി​ല്‍ ഇ​ത് 13.1% ആ​ണ്.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ നി​ല​വി​ലു​ള്ള സ്‌​കി​ല്ലി​ല്‍ 40 ശ​ത​മാ​ന​വും തൊ​ഴി​ല്‍ വി​പ​ണി​യു​ടെ ആ​വ​ശ്യ​ങ്ങ​ളു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്നി​ല്ല.

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ള്‍ 2030ഓ​ടെ 22 % തൊ​ഴി​ല്‍ മേ​ഖ​ല​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ള്‍​ക്ക് കാ​ര​ണ​മാ​കും.

86 % വി​ദ്യാ​ര്‍​ഥി​ക​ളും എ​ഐ അ​ധി​ഷ്ഠി​ത തൊ​ഴി​ലി​ട​ത്തി​നാ​യി ത​യാ​റെ​ടു​പ്പ് ന​ട​ത്തി​യി​ട്ടി​ല്ല.

തൊ​ഴി​ല്‍ വി​പ​ണി​ക്ക് ആ​വ​ശ്യ​മാ​യ നൈ​പു​ണ്യ​ങ്ങ​ളു​ടെ അ​ഭാ​വം മൂ​ലം 70 ശ​ത​മാ​നം യു​വാ​ക്ക​ളും പ്ര​തി​സ​ന്ധി നേ​രി​ടു​ന്നു.

2026 @ ല​ക്ഷ്യം

2026ലെ ​പ്ര​മേ​യം Skill for a shared future എ​ന്ന​താ​ണ്. യു​വ​ത​ല​മു​റ​യെ ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, സോ​ഷ്യ​ല്‍- ഇ​മോ​ഷ​ണ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് തു​ട​ങ്ങി ഭാ​വി​ക്ക് യോ​ജി​ക്കു​ന്ന ക​ഴി​വു​ക​ള്‍ ഉ​ള്ള​വ​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​മാ​ണു​ള്ള​ത്. യു​വാ​ക്ക​ള്‍​ക്ക് എ​ഐ​യോ​ടും സാ​ങ്കേ​തി​ക മാ​റ്റ​ങ്ങ​ളോ​ടും പൊ​രു​ത്ത​പ്പെ​ടാ​ന്‍ ക​ഴി​യു​മെ​ന്ന് ഉ​റ​പ്പാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

വൈ​ദ​ഗ്ധ്യം (Skill) & പൊ​രു​ത്ത​പ്പെ​ട​ല്‍(Adaptability)

പ്ര​ഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തി​ലും സോ​ഷ്യ​ല്‍ ലൈ​ഫി​ലും ഒ​രു വ്യ​ക്തി നേ​ടി​യെ​ടു​ക്കു​ന്ന അ​റി​വും ആ ​അ​റി​വി​നെ പ്രാ​യോ​ഗി​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​നു​ള്ള ക​ഴി​വു​മാ​ണ് സ്‌​കി​ല്‍. സ്‌​കി​ല്ലു​ക​ള്‍ ര​ണ്ടു ത​രം ഉ​ണ്ട്. ഹാ​ര്‍​ഡ് സ്‌​കി​ല്‍, സോ​ഫ്റ്റ് സ്‌​കി​ല്‍. ഒ​രു പ്ര​ത്യേ​ക ജോ​ലി ചെ​യ്യാ​ന്‍ ആ​വ​ശ്യ​മു​ള്ള സാ​ങ്കേ​തി​ക അ​റി​വ് നേ​ട​ലാ​ണ് ഹാ​ര്‍​ഡ് സ്‌​കി​ല്‍. വ്യ​ക്തി​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണ് സോ​ഫ്റ്റ് സ്‌​കി​ല്‍. പ്ര​ഫ​ഷ​ണ​ല്‍- സോ​ഷ്യ​ല്‍ ജീ​വി​ത​ത്തി​ല്‍ അ​നി​വാ​ര്യം. ആ​ശ​യ​വി​നി​മ​യ​ശേ​ഷി, നേ​തൃ​പാ​ട​വം, പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ക​ഴി​വ്, സ​മ​യ​വി​നി​യോ​ഗം തു​ട​ങ്ങി​യ​വ.

അ​ഡാ​പ്റ്റ​ബി​ലി​റ്റി

കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം ഉ​ള്‍​ക്കൊ​ണ്ട് അ​തി​നൊ​പ്പം സ​ഞ്ച​രി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ സ്‌​കി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​താ​ണ് അ​ഡാ​പ്റ്റ​ബി​ലി​റ്റി. സ്‌​കി​ല്ലും ക്രി​യേ​റ്റി​വി​റ്റി​യു​മാ​ണ് ഇ​ന്ന​ത്തെ പ്ര​ഫ​ഷ​ണ​ലി​സം. ദൈ​നം​ദി​നം അ​പ്‌​ഡേ​റ്റ് ചെ​യ്യു​ക എ​ന്ന ഭാ​രി​ച്ച ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ് ഓ​രോ ഉ​ദ്യോ​ഗാ​ര്‍​ഥി​ക്കു​മു​ള്ള​ത്.

സ്‌​കി​ല്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യു​ന്ന​തി​ലൂ​ടെ ക​രി​യ​ര്‍ ഷി​ഫ്റ്റ് ഇ​ന്ന് സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യാ​ണ്. വ​രും കാ​ലം ഒ​രേ ഒ​രു ക​രി​യ​ര്‍ എ​ന്ന​തി​ന്‍റെ അ​സ്ത​മ​യ​വും എ​ഐ അ​ട​ക്ക​മു​ള്ള ക​ലാ​നു​സൃ​ത മാ​റ്റ​ത്തി​ന്‍റെ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കു​ന്ന​വ​രു​ടെ മു​ന്നേ​റ്റ​വു​മുണ്ടാ​കും.

Latest News

Corehub Up