Wed, 7 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : WorldofLetters

അ​ക്ഷ​ര​ലോ​ക​ത്തെ വി​സ്മ​യം

ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള ദ​​​​ശ​​​​ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​ന് വാ​​​​യ​​​​ന​​​​ക്കാ​​​​രു​​​​ടെ മ​​​​ന​​​സ് കീ​​​​ഴ​​​​ട​​​​ക്കി​​​​യ എ​​​ഴു​​​ത്തു​​​കാ​​​ര​​​നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​ന്ത​​​രി​​​ച്ച ജ​​​​ഫ്രി ആ​​​​ർ​​​​ച്ച​​​​ർ (86). ത്രി​​​​ല്ല​​​​ർ നോ​​​​വ​​​​ലു​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യും ഉ​​​​ദ്വേ​​​​ഗം നി​​​​റ​​​​ഞ്ഞ ക​​​​ഥാ​​​​പാ​​​​ത്ര​​​​സൃ​​​ഷ്‌​​​ടി​​​യി​​​​ലൂ​​​​ടെ​​​​യും ലോ​​​​ക സാ​​​​ഹി​​​​ത്യ​​​​ത്തി​​​​ൽ അ​​​ദ്ദേ​​​ഹം സ്വ​​​ന്തം ഇ​​​​ടം ക​​​​ണ്ടെ​​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു.

1969ൽ ​ ​​​ബ്രി​​​​ട്ടീ​​​​ഷ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​ലെ ഏ​​​​റ്റ​​​​വും പ്രാ​​​​യം കു​​​​റ​​​​ഞ്ഞ എം​​​പി​​​​മാ​​​​രി​​​​ൽ ഒ​​​​രാ​​​​ളാ​​​​യി തെര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട അ​​​​ദ്ദേ​​​​ഹം ക​​​ൺ​​​സ​​​ർ​​​വേ​​​റ്റീ​​​വ് പാ​​​ർ​​​ട്ടി അം​​​ഗ​​​മാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, ബി​​​സി​​​ന​​​സ് പ​​​രാ​​​ജ​​​യ​​​ത്തെ​​​ത്തുടർ​​​ന്ന് സാ​​​​മ്പ​​​​ത്തി​​​​ക ബാ​​​​ധ്യ​​​​ത​​​​യി​​​​ൽ അ​​​ക​​​പ്പെ​​​ട്ടു. തു​​​ട​​​ർ​​​ന്ന് ജീ​​​​വി​​​​തം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കാ​​​​നാ​​​​യി അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​ത്തി​​​​ന്‍റെ ലോ​​​​ക​​​​ത്തേ​​​​ക്കു തി​​​​രി​​​​ഞ്ഞു.

ക​​​​ട​​​​ബാ​​​​ധ്യ​​​​ത​​​​ക​​​​ളി​​​​ൽനി​​​​ന്ന് ക​​​​ര​​​​ക​​​​യ​​​​റാ​​​​ൻ എ​​​​ഴു​​​​തി​​​​യ ആ​​​​ദ്യ നോ​​​​വ​​​​ലാ​​​​യ ‘നോ​​​​ട്ട് എ ​​​​പെ​​​​ന്നി മോ​​​​ർ, നോ​​​​ട്ട് എ ​​​​പെ​​​​ന്നി ലെ​​​​സ്’ (1976) വ​​​​ലി​​​​യ വി​​​​ജ​​​​യ​​​​മാ​​​​യി. തു​​​​ട​​​​ർ​​​​ന്ന് 1979ൽ ​​​​പു​​​​റ​​​​ത്തി​​​​റ​​​​ങ്ങി​​​​യ ‘കെ​​​​യി​​​​ൻ ആ​​​​ൻ​​​​ഡ് ഏ​​​​ബ​​​​ൽ’ എ​​​​ന്ന നോ​​​​വ​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ ലോ​​​​ക​​​​ത്തി​​​​ലെ ജ​​​​ന​​​​പ്രി​​​​യ എ​​​​ഴു​​​​ത്തു​​​​കാ​​​​രു​​​​ടെ നി​​​​ര​​​​യി​​​​ലെ​​​ത്തി​​​ച്ചു. ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും കോ​​​​ടി​​​​ക്ക​​​​ണ​​​​ക്കി​​​​ന് കോ​​​പ്പി​​​ക​​​ൾ വി​​​​റ്റ​​​​ഴി​​​​ഞ്ഞ​ കെ​​​​യി​​​​ൻ ആ​​​​ൻ​​​​ഡ് ഏ​​​​ബ​​​​ൽ എ​​​ന്ന മാ​​​സ്റ്റ​​​ർ​​​പീ​​​സ് നോ​​​വ​​​ലി​​​നു പി​​​ന്നാ​​​ലെ ക്ലി​​​​ഫ്റ്റ​​​​ൻ ക്രോ​​​​ണി​​​​ക്കി​​​​ൾ​​​​സ് എ​​​ന്ന ഏ​​​​ഴ് ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ള്ള പ​​​​ര​​​​മ്പ​​​​ര വാ​​​​യ​​​​ന​​​​ക്കാ​​​​ർ​​​​ക്കി​​​​ട​​​​യി​​​​ൽ വ​​​​ൻ ത​​​​രം​​​​ഗ​​​മാ​​​യി.

ഫ​​​​സ്റ്റ് അ​​​​മം​​​​ഗ് ഈ​​​​ക്വ​​​​ൽ​​​​സ്, ആ​​​​സ് ദി ​​​​ക്രോ ഫ്ലൈ​​​​സ് തു​​​​ട​​​​ങ്ങി​​​​യ നോ​​​​വ​​​​ലു​​​​ക​​​​ളും അ​​​​നേ​​​​കം ചെ​​​​റു​​​​ക​​​​ഥാ സ​​​​മാ​​​​ഹാ​​​​ര​​​​ങ്ങ​​​​ളും അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റേ​​​താ​​​​യി​​​​ട്ടു​​​​ണ്ട്.
ജ​​​​യി​​​​ൽ​​​​വാ​​​​സ​​​​ക്കാ​​​​ല​​​​ത്തെ അ​​​​നു​​​​ഭ​​​​വ​​​​ങ്ങ​​​​ൾ കോ​​​​ർ​​​​ത്തി​​​​ണ​​​​ക്കി അ​​​​ദ്ദേ​​​​ഹം എ​​​​ഴു​​​​തി​​​​യ ‘എ ​​​​പ്രി​​​​സ​​​​ൺ ഡ​​​​യ​​​​റി’ ശ്ര​​​ദ്ധേ​​​യ​​​മാ​​​യി​​​രു​​​ന്നു.

അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ നോ​​​​വ​​​​ൽ​​​ പോ​​​​ലെ നാ​​​​ട​​​​കീ​​​​യ​​​​ത​​​​ക​​​​ൾ നി​​​​റ​​​​ഞ്ഞ​​​​താ​​​​യി​​​​രു​​​​ന്നു ആ ​​​ജീ​​​വി​​​ത​​​വും. രാ​​​​ഷ്‌​​​ട്രീ​​​​യ​​​​ത്തി​​​​ൽ തി​​​​ള​​​​ങ്ങി​​​​നി​​​​ൽ​​​​ക്കു​​​​മ്പോഴും കോ​​​​ട​​​​തി​​​​യ​​​​ല​​​​ക്ഷ്യക്കേ​​​​സി​​​​ൽ ജ​​​​യി​​​​ൽശി​​​​ക്ഷ അ​​​​നു​​​​ഭ​​​​വി​​​​ക്കേ​​​​ണ്ടിവ​​​​ന്നു. വീ​​​​ഴ്ച​​​​ക​​​​ളി​​​​ൽനി​​​​ന്നെ​​​​ല്ലാം അ​​​​തി​​​​ശ​​​​ക്ത​​​​മാ​​​​യി തി​​​​രി​​​​ച്ചു​​​​വ​​​​രാ​​​​നു​​​​ള്ള ക​​​​ഴി​​​​വ് ഒ​​​​രു എ​​​​ഴു​​​​ത്തു​​​​കാ​​​​ര​​​​ൻ എ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​ശ​​​​സ്ത​​​​നാ​​​​ക്കി.

30 കോ​​​​ടി​​​​യി​​​​ല​​​​ധി​​​​കം പു​​​​സ്ത​​​​ക​​​​ങ്ങ​​​​ൾ വി​​​​റ്റ​​​​ഴി​​​​ച്ച, നൂ​​​റി​​​ല​​​​ധി​​​​കം രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ വാ​​​​യ​​​​ന​​​​ക്കാ​​​​രു​​​​ള്ള ജ​​​​ഫ്രി ആ​​​​ർ​​​​ച്ച​​​​ർ, ഉ​​​​ദ്വേ​​​​ഗ​​​​ജ​​​​ന​​​​ക​​​​മാ​​​​യ ക​​​​ഥ​​​​പ​​​​റ​​​​ച്ചി​​​​ൽ ശൈ​​​​ലികൊ​​​​ണ്ടാ​​​​ണ് ഓ​​​​ർ​​​​മി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. മ​​​​ര​​​​ണ​​​​ത്തി​​​​ന് ത​​​​ലേ​​​​ന്നു​​​​വ​​​​രെ എ​​​​ഴു​​​​ത്തി​​​​ൽ സ​​​​ജീ​​​​വ​​​​മാ​​​​യി​​​​രു​​​​ന്ന അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ അ​​​​വ​​​​സാ​​​​ന നോ​​​​വ​​​​ലാ​​​​യ ‘ആ​​​​ദം ആ​​​​ൻ​​​​ഡ് ഈ​​​​വ്’ പ്ര​​​​കാ​​​​ശി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു തൊ​​​​ട്ടു​​​​മു​​​​മ്പാ​​​​ണ് വി​​​ട​​​വാ​​​ങ്ങ​​​ൽ.

Latest News

Corehub Up