Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : XavierBoard

സേവ്യര്‍ ബോര്‍ഡ് ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വാര്‍ഷിക പൊതുയോഗവും നാളെ മുതല്‍

പാ​​​ലാ: ഇ​​​ന്ത്യ​​​യി​​​ലെ ക​​​ത്തോ​​​ലി​​​ക്കാ ഉ​​​ന്ന​​​തവി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ കൂ​​​ട്ടാ​​​യ്മ​​​യാ​​​യ സേ​​​വ്യ​​​ര്‍ ബോ​​​ര്‍ഡ് ഓ​​​ഫ് ഹ​​​യ​​​ര്‍ എ​​​ഡ്യൂ​​​ക്കേ​​​ഷ​​​ന്‍ ഇ​​​ന്‍ ഇ​​​ന്ത്യ​​​യു​​​ടെ പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​ങ്ങ​​​ളും 2026ലെ ​​​വാ​​​ര്‍ഷി​​​ക പൊ​​​തു​​​യോ​​​ഗ​​​വും നാ​​ളെ മു​​ത​​ൽ ഞാ​​യ​​ർ​​വ​​രെ പാ​​​ലാ സെ​​​ന്‍റ് ജോ​​​സ​​​ഫ് കോ​​​ള​​​ജ് ഓ​​​ഫ് എ​​​ന്‍ജ​​​നി​​യ​​​റിം​​​ഗ് ആ​​​ന്‍ഡ് ടെ​​​ക്‌​​​നോ​​​ള​​​ജി​​​യി​​​ല്‍ ന​​​ട​​​ക്കും. ആ​​​റി​​​ന് രാ​​​വി​​​ലെ എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ബോ​​​ര്‍ഡ് യോ​​​ഗ​​​ത്തോ​​​ടെ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ക്ക് തു​​​ട​​​ക്ക​​​മാ​​​കും.

ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് ര​​​ണ്ടി​​​ന് സി​​​ബി​​​സി​​​ഐ പ്ര​​​സി​​​ഡ​​​ന്‍റും ഹൈ​​​ദ​​​രാ​​​ബാ​​​ദ് ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പു​​​മാ​​​യ ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​ആ​​​ന്‍റ​​​ണി പൂ​​​ല​​യു​​​ടെ മു​​​ഖ്യ​​​കാ​​​ര്‍മി​​​ക​​​ത്വ​​​ത്തി​​​ല്‍ വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​നസ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ക​​​ര്‍ദി​​​നാ​​​ള്‍ ഡോ. ​​ആ​​​ന്‍റ​​ണി പൂ​​​ല, ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി റോ​​​ജി എം. ​​​ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ മു​​​ഖ്യാ​​​തി​​​ഥി​​​ക​​​ളാ​​​യി​​​രി​​​ക്കും. സേ​​​വ്യ​​​ര്‍ ബോ​​​ര്‍ഡ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​ഫാ. പ്ര​​​വീ​​​ണ്‍ മാ​​​ര്‍ട്ടി​​​സ് എ​​​സ്ജെ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ നാ​​​ഗ്പുർ‍ ആ​​​ര്‍ച്ച്ബി​​​ഷ​​​പ്പും സി​​​ബി​​​സി​​​ഐ വി​​​ദ്യാ​​​ഭ്യാ​​​സ-​​​സാം​​​സ്‌​​​കാ​​​രി​​​ക സ​​​മി​​​തി ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ ഡോ. ​​ഏ​​​ലി​​​യാ​​​സ് ഗോ​​​ണ്‍സാ​​​ല്‍വ​​​സ് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് ജൂ​​​ബി​​​ലി സ​​​ന്ദേ​​​ശം ന​​​ല്‍കും. പ്ലാ​​​റ്റി​​​നം ജൂ​​​ബി​​​ലി സു​​​വ​​​നീ​​​ര്‍, സേ​​​വ്യ​​​ര്‍ ബോ​​​ര്‍ഡി​​ന്‍റെ ച​​​രി​​​ത്രം വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന പു​​​സ്ത​​​കം എ​​​ന്നി​​​വ​​​യു​​​ടെ പ്ര​​​കാ​​​ശ​​​ന​​​വും മു​​​ന്‍ ഭാ​​​ര​​​വാ​​​ഹി​​​ക​​​ളെ ആ​​​ദ​​​രി​​​ക്ക​​​ലും ന​​​ട​​​ക്കും. പാ​​​ലാ രൂ​​​പ​​​ത മു​​​ഖ്യ വി​​​കാ​​​രി ജ​​​ന​​​റാ​​​ളും കോ​​​ള​​​ജ് ചെ​​​യ​​​ര്‍മാ​​​നു​​​മാ​​​യ മോ​​​ണ്‍. ഡോ. ​​​ജോ​​​സ​​​ഫ് ത​​​ട​​​ത്തി​​​ല്‍ ​പ്ര​​​സം​​​ഗി​​ക്കും. സേ​​​വ്യ​​​ര്‍ ബോ​​​ര്‍ഡ് വൈ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​സി​​സ്റ്റ​​ർ പേ​​​ള്‍ ഡി​​​സൂ​​​സ ന​​ന്ദി പ​​​റ​​​യും.

ര​​​ണ്ടാം ദി​​​ന​​​ത്തി​​ൽ ന​​​ട​​​ക്കു​​​ന്ന അ​​​ക്കാ​​​ദ​​​മി​​​ക് സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ ഡോ. ​​​എ.​​​പി.​​​ജെ. അ​​​ബ്ദു​​​ള്‍ ക​​​ലാം സെ​​​ന്‍റ​​​ര്‍ സ്ഥാ​​​പ​​​ക​​​നും ഹോ​​​മി ലാ​​​ബ് സി​​​ഇ​​​ഒ​​​യു​​​മാ​​​യ ശ്രി​​​ജ​​​ന്‍ പാ​​​ല്‍ സിം​​​ഗ് ഇ​​​ന്ത്യ 2047 ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മേ​​​ഖ​​​ല​​​യു​​​ടെ പു​​​ന​​​രാ​​​വി​​​ഷ്‌​​​കാ​​​രം എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ എ.​​​എ​​​ച്ച്. സാ​​​ഗ​​​ര്‍, ക്രൈ​​​സ്റ്റ് യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി മു​​​ന്‍ വൈ​​​സ് ചാ​​​ന്‍സ​​​ല​​​ര്‍ ഫാ. ​​ഡോ. തോ​​​മ​​​സ് സി. ​​​മാ​​​ത്യു, കേ​​​ര​​​ള ഇ​​​ല​​​ക്‌​​ട്രി​​​സി​​​റ്റി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മി​​​ഷ​​​ന്‍ ചെ​​​യ​​​ര്‍മാ​​​ന്‍ ടി.​​​കെ. ജോ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ത്തും.

എ​​​ട്ടി​​​ന് സേ​​​വ്യ​​​ര്‍ ബോ​​​ര്‍ഡി​​​ന്‍റെ വാ​​​ര്‍ഷി​​​ക പൊ​​​തു​​​യോ​​​ഗം ന​​ട​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12ന് ​​​സ​​​മാ​​​പി​​ക്കും. പ​​​ത്ര​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ ഫാ. ​​ഡോ.​ പ്ര​​​വീ​​​ണ്‍ മാ​​​ര്‍ട്ടി​​​സ് എ​​​സ്ജെ, ​ഡോ. ​​​സി​​​സ്റ്റ​​​ര്‍ പ​​​ള്‍ ഡി​​​സൂ​​​സ, സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ല്‍ ഡോ. ​​​സി​​​സ്റ്റ​​​ര്‍ ദീ​​​പ്തി, ജോ​​​യി​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി​ ഫാ. ​​​ഡോ. ജെ​​​യിം​​​സ് ജോ​​​ണ്‍ മം​​​ഗ​​​ല​​​ത്ത്, പ്രോ​​​ഗ്രാം കോ-ഓ​​​ര്‍ഡി​​​നേ​​​റ്റ​​​ര്‍ ഡോ. ​​​രാ​​​ജേ​​​ഷ് ബേ​​​ബി, കോ​​​ള​​​ജ് പി​​ആ​​​ര്‍ഒ ഡോ. ​​​നേ​​​വി ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Latest News

Corehub Up