കൊച്ചി: പ്രീമിയം ബൈക്ക് നിര വിപുലീകരിച്ച് ഹീറോ മോട്ടോകോർപ് പുതിയ എക്സ്ട്രീം 160 ആർ 4വി, എക്സ്ട്രീം 250 ആർ മോഡലുകൾ പുറത്തിറക്കി.
ആകർഷകമായ സൈബർ ഷാർപ് ഡിസൈനിലും സെഗ്മെന്റിലെ ആദ്യ ക്രൂയിസ് കൺട്രോൾ, റൈഡ്-ബൈ-വയർ, 3 റൈഡ് മോഡുകൾ, ഡ്യുവൽ-ചാനൽ എബിഎസ് എന്നീ ഫീച്ചറുകളോടെയുമാണ് 163 സിസി എൻജിനുള്ള എക്സ്ട്രീം 160 ആർ 4 വി അവതരിപ്പിച്ചത്.