Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YamiGautam

‘ആ​ർ​ട്ടി​ക്കി​ൾ 370’ലൂ​ടെ യാ​മി ഗൗ​തം

ഗ്ലാ​​​​​മ​​​​​ർ വേ​​​​​ഷ​​​​​ങ്ങ​​​​​ളി​​​​​ൽ മാ​​​​​ത്രം ഒ​​​​​തു​​​​​ങ്ങു​​​​​ന്ന നാ​​​​​യി​​​​​കാ​​​​സ​​​​​ങ്ക​​​​​ൽ​​​​​പ്പ​​​​​ങ്ങ​​​​​ളെ തി​​​​​രു​​​​​ത്തി​​​​​ക്കു​​​​​റി​​​​​ച്ച് ഇ​​​​​ന്ത്യ​​​​​ൻ ച​​​​​ല​​​​​ച്ചി​​​​​ത്ര ലോ​​​​​ക​​​​​ത്ത് ത​​​​​ന്‍റേ​​​​​താ​​​​​യ സു​​​​​വ​​​​​ർ​​​​​ണ​​​​സിം​​​​​ഹാ​​​​​സ​​​​​നം തീ​​​​​ർ​​​​​ത്ത ന​​​​​ടി യാ​​​​​മി ഗൗ​​​​​ത​​​​​മി​​​​​ന് ദേ​​​​​ശീ​​​​​യ ച​​​​​ല​​​​​ച്ചി​​​​​ത്ര അ​​​​​വാ​​​​​ർ​​​​​ഡ് തി​​​​​ള​​​​​ക്കം.

72-ാമ​​​​​ത് ദേ​​​​​ശീ​​​​​യ ച​​​​​ല​​​​​ച്ചി​​​​​ത്ര അ​​​​​വാ​​​​​ർ​​​​​ഡി​​​​​ൽ മി​​​​​ക​​​​​ച്ച ന​​​​​ടി​​​​​യാ​​​​​യാ​​​​​ണ് യാ​​​​​മി ഗൗ​​​​​ത​​​​​മി​​​​​നെ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.

2024ൽ ​​​​​പു​​​​​റ​​​​​ത്തി​​​​​റ​​​​​ങ്ങി വ​​​​​ലി​​​​​യ​​​​രീ​​​​​തി​​​​​യി​​​​​ൽ ച​​​​​ർ​​​​​ച്ച ചെ​​​​​യ്യ​​​​​പ്പെ​​​​​ട്ട ബോ​​​​​ളി​​​​​വു​​​​​ഡ് പൊ​​​​​ളി​​​​​റ്റി​​​​​ക്ക​​​​​ൽ ആ​​​​​ക്‌​​​​ഷ​​​​​ൻ ത്രി​​​​​ല്ല​​​​​ർ ചി​​​​​ത്രം ‘ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 370’ലെ ​​​​​മി​​​​​ക​​​​​ച്ച അ​​​​​ഭി​​​​​ന​​​​​യ​​​​​ത്തി​​​​​നാ​​​​​ണ് ഈ ​​​​​പ​​​​​ര​​​​​മോ​​​​​ന്ന​​​​​ത പു​​​​​ര​​​​​സ്കാ​​​​​രം താ​​​​​ര​​​​​ത്തെ തേ​​​​​ടി​​​​​യെ​​​​​ത്തി​​​​​യ​​​​​ത്.

യാ​​​​​മി​​​​​യു​​​​​ടെ ക​​​​​രി​​​​​യ​​​​​റി​​​​​ലെ ഏ​​​​​റ്റ​​​​​വും മി​​​​​ക​​​​​ച്ച പ്ര​​​​​ക​​​​​ട​​​​​ന​​​​​ങ്ങ​​​​​ളി​​​​​ലൊ​​​​​ന്നാ​​​​​യി വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​പ്പെ​​​​​ടു​​​​​ന്ന ഈ ​​​​​ചി​​​​​ത്രം സം​​​​​വി​​​​​ധാ​​​​​നം ചെ​​​​​യ്ത​​​​​ത് ആ​​​​​ദി​​​​​ത്യ സു​​​​​ഹാ​​​​​സ് ജം​​​​​ഭാ​​​​​ലെ​​​​​യാ​​​​​ണ്. യാ​​​​​മി​​​​​യു​​​​​ടെ ഭ​​​​​ർ​​​​​ത്താ​​​​​വും ‘ഉ​​​​​റി’ (ഉ​​​​റി: ദ ​​​​സ​​​​ർ​​​​ജി​​​​ക്ക​​​​ർ സ്ട്രൈ​​​​ക്ക്) എ​​​​​ന്ന ചി​​​​​ത്ര​​​​​ത്തി​​​​​ന്‍റെ സം​​​​​വി​​​​​ധാ​​​​​യ​​​​​ക​​​​​നു​​​​​മാ​​​​​യ ആ​​​​​ദി​​​​​ത്യ ധ​​​​​റാ​​​​​ണ് ഈ ​​​​​ചി​​​​​ത്രം നി​​​​​ർ​​​​​മി​​​​​ച്ച​​​​​ത്.

ജ​​​​​മ്മു​​​​കാ​​​​ഷ്മീ​​​​രി​​​​ന് പ്ര​​​​​ത്യേ​​​​​ക പ​​​​​ദ​​​​​വി ന​​​​​ൽ​​​​​കി​​​​​യി​​​​​രു​​​​​ന്ന ഇ​​​​​ന്ത്യ​​​​​ൻ ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യി​​​​​ലെ ‘ആ​​​​​ർ​​​​​ട്ടി​​​​​ക്കി​​​​​ൾ 370’ റ​​​​​ദ്ദാ​​​​​ക്കി​​​​​യ​​​​​തു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട യ​​​​​ഥാ​​​​​ർ​​​​​ഥ സം​​​​​ഭ​​​​​വ​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​തി​​​​​നു​​​​പി​​​​​ന്നി​​​​​ലെ രാ​​​​​ഷ്‌​​​​ട്രീ​​​​​യ-​​​​​ന​​​​​യ​​​​​ത​​​​​ന്ത്ര നീ​​​​​ക്ക​​​​​ങ്ങ​​​​​ളെ​​​​​യും അ​​​​​ടി​​​​​സ്ഥാ​​​​​ന​​​​​മാ​​​​​ക്കി​​​​​യാ​​​​​ണ് ചി​​​​​ത്രം ഒ​​​​​രു​​​​​ക്കി​​​​​യ​​​​​ത്.

കാ​​​​ഷ്മീ​​​​​ലെ തീ​​​​​വ്ര​​​​​വാ​​​​​ദ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ൾ അ​​​​​ടി​​​​​ച്ച​​​​​മ​​​​​ർ​​​​​ത്താ​​​​​നും ക്ര​​​​​മ​​​​​സ​​​​​മാ​​​​​ധാ​​​​​നം ഉ​​​​​റ​​​​​പ്പാ​​​​​ക്കാ​​​​​നും കേ​​​​​ന്ദ്ര​​​​​സ​​​​​ർ​​​​​ക്കാ​​​​​ർ ന​​​​​ട​​​​​ത്തു​​​​​ന്ന ര​​​​​ഹ​​​​​സ്യ നീ​​​​​ക്ക​​​​​ങ്ങ​​​​​ളാ​​​​​യി​​​​​രു​​​​​ന്നു സി​​​​​നി​​​​​മ​​​​​യു​​​​​ടെ പ്ര​​​​​ധാ​​​​​ന ഇ​​​​​തി​​​​​വൃ​​​​​ത്തം.

ഹി​​​​​മാ​​​​​ച​​​​​ൽ​​​​പ്ര​​​​​ദേ​​​​​ശ് സ്വ​​​​​ദേ​​​​​ശി​​​​​നി​​​​​യാ​​​​​യ യാ​​​​​മി ച​​​​​ണ്ഡി​​​​​ഗ​​​​​ഡിലാ​​​​​ണു വ​​​​​ള​​​​​ർ​​​​​ന്ന​​​​​ത്. ഒ​​​​​രു ഐ​​​​എ​​​​എ​​​​​സ് ഓ​​​​​ഫീ​​​​​സ​​​​​റാ​​​​​കാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ച്ച അ​​​​​വ​​​​​ർ നി​​​​​യ​​​​​മ​​​​​പ​​​​​ഠ​​​​​ന​​​​​ത്തി​​​​​നി​​​​​ട​​​​​യി​​​​​ലാ​​​​​ണ് അ​​​​​പ്ര​​​​​തീ​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി മോ​​​​​ഡ​​​​​ലിം​​​​​ഗ് രം​​​​​ഗ​​​​​ത്തേ​​​​​ക്ക് എ​​​​​ത്തു​​​​​ന്ന​​​​​ത്.

 

Latest News

Corehub Up