Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YamunaRani

ന​ടി​മാ​രു​ടെ പ്ര​സ്മീ​റ്റ് കോ​മ​ഡി ഷോ; ​വി​മ​ർ​ശ​ന​വു​മാ​യി യ​മു​ന റാ​ണി

അ​മ്മ​യി​ലെ ആ​ഭ്യ​ന്ത​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ ദി​വ​സം വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തി​യ ന​ടി​മാ​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ന​ടി യ​മു​ന റാ​ണി.

ന​ടി​മാ​രു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം കോ​മ​ഡി ഷോ​യാ​ണെ​ന്നും ഈ ​ച​ക്ക​ള​ത്തി പോ​ര് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യ​മു​ന റാ​ണി പ​റ​ഞ്ഞു.

‘‘ഇ​ന്ന് രാ​വി​ലെ ഒ​രു കോ​മ​ഡി ഷോ ​ക​ണ്ടു​കൊ​ണ്ടാ​ണ് എ​ന്‍റെ സു​പ്ര​ഭാ​തം ആ​രം​ഭി​ച്ച​ത്. അ​തി​ന് പ​ശ്ചാ​ത്ത​ലം പ​റ​യാം. ര​ണ്ട് ഉ​റ്റ സു​ഹൃ​ത്തു​ക്ക​ള്‍ ത​മ്മി​ലു​ള്ള പ​ട​ല​പി​ണ​ക്കം. ഒ​രു ചെ​റി​യ തീ​പ്പൊ​രി.

ഒ​രു ഫോ​ണ്‍​കോ​ളി​ലൂ​ടെ​യോ ഒ​രു​മി​ച്ചി​രു​ന്ന് കോ​ഫി കു​ടി​ച്ചോ തീ​രാ​വു​ന്ന ഒ​രു വി​ഷ​യം. ആ ​ചെ​റി​യ തീ​പ്പൊ​രി​യെ ചി​ല​രെ​ല്ലാം കൂ​ടി എ​ടു​ത്ത് ‘അ​മ്മ’ എ​ന്ന മ​ഹാ​സം​ഘ​ട​ന​യു​ടെ ന​ടു​ക്ക് കൊ​ണ്ട് വ​ച്ചു. ആ ​ചെ​റി​യ തീ​പ്പൊ​രി​യെ വ​ലി​യ തീ​യാ​ക്കി മാ​റ്റി. ഒ​രു ഭ​ര​ണ​സ​മി​തി​യെ മു​ഴു​വ​ന്‍ താ​ഴെ​യി​റ​ക്കാ​ന്‍ സാ​ധി​ച്ചു.

പ​ക്ഷേ ഇ​തൊ​ന്നു​മ​ല്ല കോ​മ​ഡി. അ​തി​ന്‍റെ ഊ​ര്‍​ജ​ത്തി​ലാ​വ​ണം, ഇ​ന്നി​പ്പോ​ള്‍ കേ​ര​ള സ​ര്‍​ക്കാ​രി​നേ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യേ​യും പോ​ലീ​സ് വി​ഭാ​ഗ​ത്തെ മു​ഴു​വ​ന്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ലൂ​ടെ വെ​ല്ലു​വി​ളി​ച്ചി​രി​ക്കു​ക​യാ​ണ്. സം​ഘ​ടി​ക്ക​ണ​മെ​ന്ന് ജ​ന​ങ്ങ​ളോ​ട് ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ക​യാ​ണ്. എ​ന്താ​ണീ ന​ട​ക്കു​ന്ന​ത്. ഇ​ങ്ങ​നെ പോ​യാ​ല്‍ ജ​ന​ങ്ങ​ള്‍ സം​ഘ​ടി​ക്കും.

ഈ ​ച​ക്ക​ള​ത്തി പോ​രാ​ട്ടം ഇ​നി വേ​ണ്ട. കൈ​യി​ലി​രി​ക്കു​ന്ന കാ​ശ് കൊ​ടു​ത്ത് സി​നി​മ കാ​ണ​ണ്ട എ​ന്ന് ജ​ന​ങ്ങ​ള്‍ അ​ങ്ങ് തീ​രു​മാ​നി​ക്കും. അ​തോ​ടെ ഇ​തെ​ല്ലാം അ​വ​സാ​നി​ക്കും. തി​യ​റ്റ​റി​ല്‍ പോ​യി ജ​ന​ങ്ങ​ള്‍ സി​നി​മ കാ​ണാ​തി​രു​ന്ന ഒ​രു കാ​ലം ഉ​ണ്ടാ​യി​രു​ന്നെ​ന്ന് മ​റ​ക്ക​രു​ത്. അ​തു​കൊ​ണ്ട് ഇ​തെ​ല്ലാം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത​ല്ലേ ന​ല്ല​ത്. ബു​ദ്ധി​യും വി​വേ​ക​വു​മു​ള്ള​വ​ര്‍ അ​ത​ല്ലേ ചെ​യ്യേ​ണ്ട​ത്.’’ യ​മു​ന റാ​ണി പ​റ​ഞ്ഞു.

ഈ ​പ്ര​തി​ക​ര​ണ​ത്തെ തു​ട​ർ​ന്ന് യ​മു​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു. ഒ​രു പ്ര​ത്യേ​ക വി​ഭാ​ഗ​ത്തി​നോ​ടാ​ണ് യ​മു​ന​യു​ടെ എ​തി​ർ​പ്പെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ടി വീ​ണ്ടും വി​ശ​ദീ​ക​ര​ണ​വു​മാ​യി എ​ത്തി.

‘‘ഞാ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു വീ​ഡി​യോ ചെ​യ്തി​രു​ന്നു. അ​തി​ൽ ചി​ല ക​മ​ന്‍റു​ക​ൾ ക​ണ്ടു. അ​ത് കാ​ണു​മ്പോ​ൾ മ​ന​സി​ലാ​കും കാ​ര്യ​ങ്ങ​ൾ അ​റി​യാ​തെ​യാ​ണ് ഇ​വ​ർ പ്ര​തി​ക​രി​ക്കു​ന്ന​തെ​ന്ന്. അ​വ​രോ​ടൊ​ന്നും ഒ​രു പ​രി​ഭ​വ​മോ വി​രോ​ധ​മോ പി​ണ​ക്ക​മോ ഒ​ന്നു​മി​ല്ല.

ജാ​തി​മ​ത രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നും ബാ​ധി​ക്കാ​ത്ത ആ​ളാ​ണ് ഞാ​ൻ.
ഒ​രു മ​ത​പ്പ​ട്ട​വും ഞാ​ൻ അ​ർ​ഹി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി സീ​രി​യി​ൽ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. ഞാ​നെ​ന്‍റെ മ​ക്ക​ളോ​ട് പ​റ​ഞ്ഞി​ട്ടു​ണ്ട്, എ​നി​ക്കെ​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചാ​ൽ ‘അ​മ്മ’ എ​ന്ന സം​ഘ​ട​ന​യി​ലേ​ക്ക് ഉ​ട​ൻ വി​ളി​ക്ക​ണ​മെ​ന്ന്.

‘അ​മ്മ’​യു​ടെ പേ​രി​ൽ ഒ​രു റീ​ത്ത് വ​ച്ച് ശാ​ന്തി​ക​വാ​ട​ത്തി​ൽ എ​ന്നെ എ​ത്തി​ച്ച് അ​ന്ത​സാ​യി അ​വ​ർ യാ​ത്ര​യാ​ക്കു​മെ​ന്ന് അ​റി​യാം. ക​ഴി​ഞ്ഞ 30 വ​ർ​ഷ​ത്തെ ക​ഷ്ട​പ്പാ​ടി​ന്‍റെ ഫ​ല​മാ​ണ് ‘അ​മ്മ’​യി​ൽ നി​ന്ന് കി​ട്ടു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ. ഇ​തെ​ന്‍റെ സ്വ​കാ​ര്യ അ​ഭി​മാ​ന​മാ​ണ്.

മ​റ്റ് ആ​രു​ടെ മു​ന്നി​ലും കൈ ​നീ​ട്ടാ​തെ അ​ഭി​മാ​ന​പൂ​ർ​വ​മാ​ണ് അ​ത് കൈ​പ്പ​റ്റു​ന്ന​ത്. ഈ ​സം​ഘ​ട​ന ന​ശി​ച്ചാ​ൽ ന​ഷ്ടം ഞ​ങ്ങ​ൾ​ക്കു മാ​ത്ര​മാ​ണ്. വ്യ​ക്തി​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്നം ര​മ്യ​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്നും അ​ത് സം​ഘ​ട​നാ ത​ല​ത്തി​ൽ എ​ത്തി​ക്ക​രു​തെ​ന്നു​മാ​ണ് ഞാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ഈ ​ത​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​രെ​ല്ലാം എ​ന്‍റെ സ​ഹോ​ദ​രി​മാ​രാ​ണ്. അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ആ​ളു​മാ​ണ്. പ​ക്ഷേ അ​റി​ഞ്ഞോ അ​റി​യാ​തെ​യോ അ​വ​രു​ടെ കൈ​ക​ളി​ൽ നി​ന്ന് കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കു​ന്ന​താ​യി എ​നി​ക്ക് തോ​ന്നു​ന്നു. ഞാ​നെ​ന്‍റെ ന​യം വ്യ​ക്ത​മാ​ക്കാം. ഞാ​ൻ ആ​രു​ടെ​യും പ​ക്ഷ​ത്ത​ല്ല, ‘അ​മ്മ’​യു​ടെ പ​ക്ഷ​ത്താ​ണ്.’’–​യ​മു​ന വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up