Mon, 9 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Years Since The Inauguration

Alappuzha

മ​ത്സ്യവി​പ​ണ​നകേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല

ചാ​രും​മൂ​ട്: കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടും പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ലെ ആ​ധു​നി​ക മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്രം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ല്ല.

അ​സൗ​ക​ര്യ​ങ്ങ​ളാ​ൽ വീ​ർ​പ്പു​മു​ട്ടി മാ​ലി​ന്യം നി​റ​ഞ്ഞ് കി​ട​ന്ന ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര പ​ബ്ലി​ക്ക് മാ​ർ​ക്ക​റ്റി​നെ ന​വീ​ക​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് 1.78 കോ​ടി രൂ​പ മു​ട​ക്കി പു​തി​യ കെ​ട്ടി​ടം നി​ർ​മി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞി​ട്ട് ഏ​ഴു​വ​ർ​ഷ​മാ​യി​ട്ടും പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. കെ​പി റോ​ഡ​രി​കി​ൽ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര ജം​ഗ്‌​ഷ​നു സ​മീ​പ​മാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ്യ​വി​പ​ണ​ന​ക്കാ​ർ ആ​ദി​ക്കാ​ട്ടു​കു​ള​ങ്ങ​ര​യി​ൽ ഉ​ള്ള​തി​നാ​ലാ​ണ് ഇ​വി​ടം കേ​ന്ദ്ര​മാ​ക്കി വി​പ​ണ​ന​കേ​ന്ദ്രം സ്ഥാ​പി​ച്ച​ത്. സം​സ്ഥാ​ന തീ​ര​ദേ​ശ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​നും നാ​ഷ​ണ​ൽ ഫി​ഷ​റീ​സ് ഡ​വ​ല​പ്പ്മെ​ന്റ് ബോ​ർ​ഡും ചേ​ർ​ന്ന് 1.75 കോ​ടി​രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ഇ​വി​ടെ ആ​ധു​നി​ക മ​ത്സ്യ​വി​പ​ണ​ന സ​മു​ച്ച​യം നി​ർ​മി​ച്ച​ത്.

2013 ന​വം​ബ​ർ നാ​ലി​ന് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത് മു​ൻ ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി​രു​ന്ന കെ. ​ബാ​ബു​വാ​ണ് യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​നാ​ണ് അ​ന്ന് ല​ക്ഷ്യ​മി​ട്ട​തെ​ങ്കി​ലും ന​ട​ന്നി​ല്ല. മ​ത്സ്യം കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നു​ള്ള വ​ലി​യ ഫ്രീ​സ​ർ,മി​നി ഐ​സ് പ്ലാ​ന്റ്, മ​ത്സ്യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മ മു​റി, ആ​ധു​നി​ക മാ​ലി​ന്യ സം​സ്ക്ക​ര​ണ യൂ​ണി​റ്റ്, ശൗ​ചാ​ല​യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് മ​ത്സ്യ​വി​പ​ണ​ന കേ​ന്ദ്ര​ത്തി​ൽ ആ​രം​ഭി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.

90 ശ​ത​മാ​നം തു​ക കേ​ന്ദ്ര​സ​ര്‍​ക്കാ​രും ബാ​ക്കി​ത്തു​ക സം​സ്ഥാ​ന സ​ര്‍​ക്കാ​രു​മാ​ണ് മു​ട​ക്കി​യ​ത്. 28 സെ​ന്‍റ്് സ്ഥ​ല​ത്ത് ര​ണ്ടു നി​ല​ക​ളി​ലാ​യാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.

ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി​രു​ന്ന ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ 2019 ഓ​ഗ​സ്റ്റ് 12നാ​ണ് കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. വി​പ​ണ​ന​കേ​ന്ദ്രം പൂ​ർ​ണ​മാ​യി സ​ജീ​ക​രി​ക്കാ​തെ​യാ​യി​രു​ന്നു അ​ന്ന് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​ത്.

ഉ​ട​ൻ​ത​ന്നെ മ​ത്സ്യ​വി​പ​ണ​ന​കേ​ന്ദ്രം പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​മെ​ന്നും മ​ത്സ്യ​ഫെ​ഡി​ന്‍റെ ഉ​ൾ​പ്പെ​ടെ​യു​ള്ള മ​ത്സ്യം ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു. മ​ലി​ന​ജ​ല​സം​സ്‌​ക​ര​ണ കേ​ന്ദ്രം സ്ഥാ​പി​ക്കാ​ത്ത​താ​ണ് വി​പ​ണ​ന​കേ​ന്ദ്രം തു​റ​ന്നു​കൊ​ടു​ക്കാ​ൻ വൈ​കു​ന്ന​തി​നു കാ​ര​ണം.

ര​ണ്ടു​വ​ർ​ഷം മു​മ്പ് ഇ​തി​നാ​യി 30 ല​ക്ഷം രൂ​പ പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ അ​നു​വ​ദി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ​ണി​ന​ട​ന്നി​ല്ല.

ആ​ധു​നി​ക മ​ത്സ്യ വി​പ​ണ​ന കേ​ന്ദ്രം ഉ​ട​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങ​ണ​മെ​ന്നാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

Latest News

Corehub Up