പുല്‍പ്പള്ളി: വിളവെടുപ്പ് സീസണ് ആരംഭിക്കാനിരിക്കെ കുടിയേറ്റ മേഖലയില്‍ കുരുമുളക് തോട്ടങ്ങളില്‍ മഞ്ഞളിപ്പ് രോഗം വ്യാപകമാകുന്നു പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായിരിക്കുന്നത്.
വര്‍ഷങ്ങള്‍ക്ക് ശേഷം തനിവിളയായി പുനര്‍കൃഷി ചെയ്ത കുരുമുളക് തോട്ടങ്ങളിലാണ് മഞ്ഞളിപ്പ് രോഗം വ്യാപകമായിരിക്കുന്നത്. കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ കൃഷിയിടത്തിലെത്തി മണ്ണ് പരിശോധിച്ച ശേഷം നിരവധി കീടനാശിനികള്‍ കുരുമുളകിന്റെ ചുവട്ടിലും തണ്ടിലും തളിച്ചിട്ടും രോഗം വര്‍ധിക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്.
മൂന്നും നാലും വര്‍ഷമായ കുരുമുളക് ചെടികളാണ് ആദായം ലഭിക്കും മുന്‍പേ രോഗം വന്ന് നശിക്കുന്നത്.
വിളവെടുക്കാന്‍ മാസങ്ങള്‍ മാത്രമുള്ളപ്പോഴാണ് കുരുമുളകിന്റെ ഇലകളും തണ്ടുകളും പഴുത്ത് നശിക്കുന്നതുമൂലം കുരുമുളക് തിരികള്‍ മുമ്പെത്തും മുന്‍പ് പറിച്ചു ഒഴിവാക്കേണ്ട അവസ്ഥവന്നത്. അടിയന്തരമായി മഞ്ഞളിപ്പ് രോഗം പ്രതിരോധിക്കാനാവശ്യമായ കീടനാശികള്‍ കണ്ടെത്താന്‍ കൃഷി വകുപ്പ് തയാറായില്ലെങ്കില്‍ കുരുമുളക് കൃഷി വീണ്ടും ഇല്ലാതാകുമെന്ന അവസ്ഥയുണ്ടാകുമെന്നാണ് കര്‍ഷകര്‍ പറയുന്നത്.
പ്രതിസന്ധി ഘട്ടത്തില്‍ കര്‍ഷകരെ സഹായിക്കേണ്ട കൃഷിവകുപ്പ് രോഗ പ്രതിരോധത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പരാതി.