x
ad
Sat, 7 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​ല്‍​പ്പ​ള്ളി മേ​ഖ​ല​യി​ല്‍ കു​രു​മു​ള​കി​ന് മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​കം

വെബ്ഡെസ്ക്
Published: November 7, 2026 04:08 AM IST | Updated: November 7, 2026 04:08 AM IST

മു​ള്ള​ന്‍​കൊ​ല്ലി​യി​ലെ തോ​ട്ട​ത്തി​ല്‍ മ​ഞ്ഞ​ളി​പ്പ് രോ​ഗം ബാ​ധി​ച്ച കു​രു​മു​ള​ക് ചെ​ടി.

പു​ല്‍​പ്പ​ള്ളി: വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ ആ​രം​ഭി​ക്കാ​നി​രി​ക്കെ കു​ടി​യേ​റ്റ മേ​ഖ​ല​യി​ല്‍ കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളി​ല്‍ മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​കു​ന്നു പു​ല്‍​പ്പ​ള്ളി, മു​ള്ള​ന്‍​കൊ​ല്ലി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ത​നി​വി​ള​യാ​യി പു​ന​ര്‍​കൃ​ഷി ചെ​യ്ത കു​രു​മു​ള​ക് തോ​ട്ട​ങ്ങ​ളി​ലാ​ണ് മ​ഞ്ഞ​ളി​പ്പ് രോ​ഗം വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ത്. കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ കൃ​ഷി​യി​ട​ത്തി​ലെ​ത്തി മ​ണ്ണ് പ​രി​ശോ​ധി​ച്ച ശേ​ഷം നി​ര​വ​ധി കീ​ട​നാ​ശി​നി​ക​ള്‍ കു​രു​മു​ള​കി​ന്‍റെ ചു​വ​ട്ടി​ലും ത​ണ്ടി​ലും ത​ളി​ച്ചി​ട്ടും രോ​ഗം വ​ര്‍​ധി​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.
മൂ​ന്നും നാ​ലും വ​ര്‍​ഷ​മാ​യ കു​രു​മു​ള​ക് ചെ​ടി​ക​ളാ​ണ് ആ​ദാ​യം ല​ഭി​ക്കും മു​ന്‍​പേ രോ​ഗം വ​ന്ന് ന​ശി​ക്കു​ന്ന​ത്.

വി​ള​വെ​ടു​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്ര​മു​ള്ള​പ്പോ​ഴാ​ണ് കു​രു​മു​ള​കി​ന്‍റെ ഇ​ല​ക​ളും ത​ണ്ടു​ക​ളും പ​ഴു​ത്ത് ന​ശി​ക്കു​ന്ന​തു​മൂ​ലം കു​രു​മു​ള​ക് തി​രി​ക​ള്‍ മു​മ്പെ​ത്തും മു​ന്‍​പ് പ​റി​ച്ചു ഒ​ഴി​വാ​ക്കേ​ണ്ട അ​വ​സ്ഥ​വ​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി മ​ഞ്ഞ​ളി​പ്പ് രോ​ഗം പ്ര​തി​രോ​ധി​ക്കാ​നാ​വ​ശ്യ​മാ​യ കീ​ട​നാ​ശി​ക​ള്‍ ക​ണ്ടെ​ത്താ​ന്‍ കൃ​ഷി വ​കു​പ്പ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ കു​രു​മു​ള​ക് കൃ​ഷി വീ​ണ്ടും ഇ​ല്ലാ​താ​കു​മെ​ന്ന അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്ന​ത്.

പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ ക​ര്‍​ഷ​ക​രെ സ​ഹാ​യി​ക്കേ​ണ്ട കൃ​ഷി​വ​കു​പ്പ് രോ​ഗ പ്ര​തി​രോ​ധ​ത്തി​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​ര്‍ പ​രാ​തി.

Tags : Yellowing disease Nattuvishesham DistrictNews DeepikaNews

Recent News

Corehub Up