Fri, 2 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : YezhuKadhalYezhuMalai

നി​വി​ൻ പോ​ളി​യു​ടെ 'യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ' തി​യ​റ്റ​റു​ക​ളി​ൽ; ആ​ദ്യ​ദി​ന ക​ള​ക്ഷ​ൻ വി​വ​ര​ങ്ങ​ൾ പു​റ​ത്ത്

നിവിൻ പോളിയെ നായകനാക്കി റാം സംവിധാനം ചെയ്ത പു​തി​യ ത​മി​ഴ് ചി​ത്രം 'യേ​ഴ് ക​ട​ൽ യേ​ഴ് മ​ലൈ' ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു. റി​ലീ​സി​നാ​യി ര​ണ്ട​ര വ​ർ​ഷ​ത്തോ​ള​മാ​ണ് സി​നി​മ പ്രേ​ക്ഷ​ക​ർ കാ​ത്തി​രു​ന്ന​ത്. അ​ഞ്ജ​ലി​യും സൂ​രി​യും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലെ ആ​ദ്യ​ദി​ന ക​ള​ക്ഷ​ൻ 60.63 ല​ക്ഷം രൂ​പ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

തി​യ​റ്റ​റു​ക​ളി​ൽ എ​ത്തു​ന്ന​തി​ന് മു​മ്പ് ത​ന്നെ നി​ര​വ​ധി പ്ര​മു​ഖ ച​ല​ച്ചി​ത്രോ​ത്സ​വ​ങ്ങ​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശി​പ്പി​ച്ചി​രു​ന്നു. 2024 മെ​യ് 15 ന് ​റോ​ട്ട​ർ​ഡാം അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വ​ത്തി​ൽ പ്രീ​മി​യ​ർ ചെ​യ്തു. 46-ാമ​ത് മോ​സ്കോ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫി​ലിം ഫെ​സ്റ്റി​വ​ലി​ലെ 'ബ്ലോ​ക്ക്ബ​സ്റ്റേ​ഴ്സ് ഫ്രം ​എ​റൗ​ണ്ട് ദ ​വേ​ൾ​ഡ്' കാ​റ്റ​ഗ​റി​യി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഏ​കാം​ബ​രം. പേ​ര​ൻ​പ്, ത​ങ്ക​മീ​ൻ​ക​ൾ, ക​ട്ര​ത് ത​മി​ഴ്, ത​ര​മ​ണി എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്ക് ശേ​ഷം ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ റാം ​സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

ത​ന്‍റെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ സം​വി​ധാ​ന​ത്തി​ൽ വ്യ​ക്ത​മാ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ആ​ളാ​ണ് റാം. ​മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി അ​ദ്ദേ​ഹം ഒ​രു​ക്കി​യ 'പേ​ര​ൻ​പ്' മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ലും വ​ലി​യ ച​ർ​ച്ച​യാ​വു​ക​യും മ​മ്മൂ​ട്ടി​യു​ടെ ക​രി​യ​റി​ലെ മി​ക​ച്ച പ്ര​ക​ട​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി മാ​റു​ക​യും ചെ​യ്തി​രു​ന്നു.

Latest News

Corehub Up