Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Gathering

Kannur

കെ​സി​വൈ​എം പൈ​സ​ക്ക​രി​യി​ൽ യു​വ​ജ​ന കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു

പ​യ്യാ​വൂ​ർ: കെ​സി​വൈ​എം പൈ​സ​ക്ക​രി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച യു​വ​ജ​ന കൂ​ട്ടാ​യ്മ പൈ​സ​ക്ക​രി ദേ​വ​മാ​താ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പൈ​സ​ക്ക​രി ദേ​വ​മാ​താ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​നോ​ബി​ൾ ഓ​ണം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​സി​വൈ​എം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മി​ല​ൻ മു​തു​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന സ​ഹ​വി​കാ​രി റി​ബി​ൻ ക​ള​പ്പു​ര​യ്ക്ക​ൽ, കെ​സി​വൈ​എം ത​ല​ശേ​രി അ​തി​രൂ​പ​ത മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ തൊ​ട്ടി​യി​ൽ, സി​സ്റ്റ​ർ ആ​ൻ​സി ക​ടു​പ്പി​ൽ, കൗ​ൺ​സി​ല​ർ ഡോ​ണ ചേ​ന്നാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. തു​ട​ർ​ന്ന് ആ​ത്മ​ബോ​ധി ഡ​യ​റ​ക്ട​ർ ഫാ. ​ക്ലി​ന്‍റ് ക​പ്പൂ​ച്ചി​ൻ, ഫാ. ​സ​ച്ചി​ൻ ക​പ്പൂ​ച്ചി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക്ലാ​സും മ്യൂ​സി​ക്ക​ൽ പ​രി​പാ​ടി​യും ന​ട​ന്നു. ജി​തി​ൻ ചേ​ല​നി​ര​പ്പേ​ൽ, ജോ​ർ​ട്ടി​ൻ തോ​ണ്ടു​പ​റ​മ്പി​ൽ, ദി​യ ചേ​ന്നാ​ട്ട്, ബി​ബി​ൻ മു​ണ്ട​യ്ക്ക​ൽ, എ​ബി​ൻ വെ​ണ്മ​റ​കോ​ട്ടി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up