Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Arrested With MDMA

Idukki

എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

തൊ​ടു​പു​ഴ: പോ​ലീ​സി​ന്‍റെ ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ ക​രി​ങ്കു​ന്നം കു​ഴി​മ​റ്റ​ത്ത് വാ​ട​കവീ​ട്ടി​ല്‍നി​ന്നു മാ​ര​ക ല​ഹ​രി​യാ​യ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യി. തൊ​ടു​പു​ഴ മു​ത​ലി​യാ​ര്‍​മ​ഠം കു​ഴി​മ​റ്റ​ത്ത് ശ്രീ​കു​മാ​റി​നെ​ (45) ആണ് ​ക​രി​ങ്കു​ന്നം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളു​ടെ പ​ക്കി​ല്‍നി​ന്ന് 5.610 ഗ്രാം ​എം​ഡി​എം​എ​യാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. വാ​ട​കവീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും ന​ട​ക്കു​ന്നു​ണ്ടെ​ന്ന് പോ​ലീ​സി​ന് ര​ഹ​സ്യവി​വ​രം ല​ഭി​ച്ചി​രു​ന്നു.

ക​രി​ങ്കു​ന്നം എ​സ്എ​ച്ച്ഒ മ​ഹേ​ഷ് പി​ള്ള​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ എ​സ്‌​ഐ​മാ​രാ​യ പി.​ജി.​ രാ​ജേ​ഷ്, അ​രു​ണ്‍ സി. ​ഗോ​വി​ന്ദ്, എ​എ​സ്‌​ഐ​മാ​രാ​യ കെ.​പി.​ അ​നി​ല്‍, മ​ജീ​ഷ്, എ​സ്‌​സി​പി​ഒ ശ്യാം, ​സി​പി​ഒ​മാ​രാ​യ സു​നീ​ഷ്, അ​ഞ്ജ​ന എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up