മുഹമ്മദ് ജാസിം.
കയ്പമംഗലം: വിദ്യാർഥികൾക്കും യുവാക്കൾക്കും വിൽപ്പന നടത്താനായി സൂക്ഷിച്ച എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
എടത്തിരുത്തി ചൂലൂർ വലിയകത്ത് വീട്ടിൽ മുഹമ്മദ് ജാസി(27) മിനെയാണ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ശനിയാഴ്ച വൈകീട്ട് 4.30ഓടെ കയ്പമംഗലം എൽബിഎസ് ഉന്നതിക്ക് സമീപത്താണ് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കയ്പമംഗലം പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിക്കെതിരേ ബാലനീതി നിയമത്തിലെ ജാമ്യമില്ലാവകുപ്പുകൂടി ചേർത്ത് കേസെടുത്തു.
നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം എസ്ഐ ഋഷിപ്രസാദ് , ഗ്രേഡ് എഎസ്ഐ വിപിൻ, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍ സിനോജ്, ഡാൻസാഫ് അംഗങ്ങളായ ഗ്രേഡ് എസ്ഐ പ്രദീപ്, ഗ്രേഡ് എഎസ്ഐ ലിജു ഇയ്യാനി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിജു, സിവില്‍ പോലീസ് ഓഫീസര്‍ സുർജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Tags : Youth arrested with MDMA nattuvishesham local news