കൊടുങ്ങല്ലൂർ: നഗരസഭയും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിച്ച കേരളോത്സവം സമാപിച്ചു. യുവജനങ്ങളുടെ സർഗാത്മകതയും കായികക്ഷമതയും കൂട്ടായ്മയും ഒരുപോലെ പ്രകടമാക്കിയ കേരളോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുനേടി നഗരസഭ സ്ഥിരം ട്രോഫിയും വി. കെ. രാജൻ മെമ്മറിയൽ എവർറോളിംഗ് ട്രോഫിയും യുവ കൊടുങ്ങല്ലൂർ കരസ്ഥമാക്കി.
ഐലൻഡ് ഫ്രണ്ട്സ് ക്ലബ് രണ്ടാം സ്ഥാനവും അശ്വമേത ചാപ്പാറ മൂന്നാംസ്ഥാനവും കരസ്ഥമാക്കി. കലാതിലകമായി കൃഷ്ണപ്രിയ മഹേഷ് (യുവ കൊടുങ്ങല്ലൂർ ), ചൈത്ര (ഐലൻഡ് ഫ്രണ്ട്സ് )എന്നിവരെ തെരഞ്ഞെടുത്തു. വിജയികൾക്ക് ചെ യർപേഴ്സൺ ട്രോഫികൾ സമ്മാനിച്ചു.