മുണ്ടൂർ: യുവക്ഷേത്ര കോളജ് ഐക്യുഎസിയുടെ നേതൃത്വത്തിൽ ആനക്കൽ ട്രൈബൽ സ്കൂളുമായി ചേർന്നുനടത്തിയ സ്കൂൾ അഡോപ്ഷൻ പ്രോഗ്രാമിന്റെയും പഠനോപകരണത്തിന്റേയും വിതരണോദ്ഘാടനവും വൈസ് പ്രിൻസിപ്പൽ ഫാ.ഡോ. ജോസഫ് ഓലിക്കൽകൂനൽ നിർവഹിച്ചു.
സ്കൂൾ ഹെഡ്മിസ്ട്രസ് കെ. കവിത അധ്യക്ഷയായിരുന്നു. പിടിഎ പ്രസിഡന്റ് വിദ്യാധരൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഗണിതശാസ്ത്ര വിഭാഗം മേധാവി ടി.എസ്. ശ്രീജ സ്വാഗതവും സ്കൂൾ സ്റ്റാഫ് സെക്രട്ടറി സെബാസ്റ്റ്യൻ നന്ദിയും പറഞ്ഞു.