Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Zakir Naik

സാക്കിര്‍ നായിക്കിന്‍റെ സംഘടനയ്‌ക്കെതിരേ നടപടിയെടുക്കാന്‍ സംസ്ഥാനങ്ങള്‍ക്കും അധികാരം

ന്യൂ​ഡ​ല്‍ഹി: നി​രോ​ധി​ത സം​ഘ​ട​ന​യാ​യ ഐ​ആ​ര്‍എ​ഫി​നെ​തി​രേ (ഇ​സ‌്‌ലാ​മി​ക് റി​സ​ര്‍ച്ച് ഫൗ​ണ്ടേ​ഷ​ന്‍) ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ യു​എ​പി​എ നി​യ​മ​ത്തി​ലെ 42-ാം വ​കു​പ്പ് പ്ര​കാ​രം സം​സ്ഥാ​ന​ങ്ങ​ള്‍ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍ക്കും അ​ധി​കാ​രം ന​ല്‍കു​ന്ന വി​ജ്ഞാ​പ​നം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. മ​ലേ​ഷ്യ​യി​ല്‍ ക​ഴി​യു​ന്ന മ​ത​പ്ര​ഭാ​ഷ​ക​ന്‍ സാ​ക്കി​ര്‍ നാ​യി​ക് 1991ല്‍ ​മും​ബൈ​യി​ല്‍ സ്ഥാ​പി​ച്ച സം​ഘ​ട​ന​യാ​ണ് ഐ​ആ​ര്‍എ​ഫ്.

നി​യ​മ​ത്തി​ലെ ഏ​ഴ്, എ​ട്ട് വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മു​ള്ള അ​ധി​കാ​ര​ങ്ങ​ള്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക് ല​ഭി​ച്ച​തോ​ടെ, കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​ത്യേ​ക അ​നു​മ​തി​യി​ല്ലാ​തെ​ത​ന്നെ സം​ഘ​ട​ന​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും മ​ര​വി​പ്പി​ക്കാ​നും സ്വ​ത്തു​ക്ക​ള്‍ ക​ണ്ടു​കെ​ട്ടാ​നും സാ​ധി​ക്കും. കൂ​ടാ​തെ, സം​ഘ​ട​നാ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന കെ​ട്ടി​ട​ങ്ങ​ള്‍, സ്ഥാ​പ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യ്ക്ക് നോ​ട്ടീ​സ് ന​ല്‍കാ​നും പ്ര​വേ​ശ​നം നി​യ​ന്ത്രി​ക്കാ​നും ജി​ല്ലാ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ക്ക് അ​ധി​കാ​ര​മു​ണ്ടാ​കും.

ഐ​ആ​ര്‍എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ല്‍ സ​ബ് ഇ​ന്‍സ്പെ​ക്‌​ട​ര്‍ മു​ത​ലു​ള്ള പൊ​ലി​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താം. ഗ​സ​റ്റ​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് സാ​മ്പ​ത്തി​ക രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കാ​നും ഇ​നി​മു​ത​ല്‍ സാ​ധി​ക്കും.

ന​വം​ബ​ര്‍ 13ന് ​സം​ഘ​ന​യ്‌​ക്കെ​തി​രാ​യ നി​രോ​ധ​നം അ​ഞ്ച് വ​ര്‍ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടി കേ​ന്ദ്രം വി​ജ്ഞാ​പ​ന​മി​റ​ക്കി​യി​രു​ന്നു. രാ​ജ്യ​ത്ത് മ​ത​സ്പ​ര്‍ധ വ​ള​ര്‍ത്തു​ന്നു​വെ​ന്നും രാ​ജ്യ​സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി 2016 ലാ​ണ് ഐ​ആ​ര്‍എ​ഫി​നെ ആ​ദ്യ​മാ​യി നി​രോ​ധി​ച്ച​ത്.

Latest News

Corehub Up