Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : A Wild Elephant Destroyed The Wall.

Thrissur

ക​ള്ളി​ച്ചി​ത്ര ഉ​ന്ന​തി​യി​ൽ കാ​ട്ടാ​ന മ​തി​ൽ ത​ക​ർ​ത്തു

പാ​ല​പ്പി​ള്ളി: ന​ടാ​ന്പാ​ടം ക​ള്ളി​ച്ചി​ത്ര ആ​ദി​വാ​സി ഉ​ന്ന​തി​യി​ൽ കാ​ട്ടാ​ന മ​തി​ൽ ത​ക​ർ​ത്തു. വ​നാ​തി​ർ​ത്തി​യി​ൽ കാ​ട്ടാ​ന​യി​റ​ങ്ങി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ൽ. അ​തി​ർ​ത്തി​യി​ലെ കാ​ട​ത്ത് രാ​ജ​ൻ, ജ​ല​ജ എ​ന്നി​വ​രു​ടെ വീ​ടി​നു നേ​രെ​യാ​ണ് ഒ​റ്റ​യാ​ൻ വ​ന്ന​ത്. രാ​ജ​ന്‍റെ പു​ര​യി​ട​ത്തി​ലെ മ​തി​ൽ ത​ക​ർ​ത്തു.

അ​തി​രാ​വി​ലെ ഉ​ണ​ർ​ന്ന രാ​ജ​ൻ വീ​ടി​നു പി​ൻ​വ​ശ​ത്ത് നി​ൽ​ക്കു​ന്ന ആ​ന​യെ​യാ​ണ് ക​ണ്ട​ത്. നാ​യ്ക്ക​ൾ കു​ര​യ്ക്കു​ക​യും നാ​ട്ടു​കാ​ർ ഒ​ച്ച​വ​യ്ക്കു​ക​യും ചെ​യ്ത​തോ​ടെ ആ​ന തി​രി​കെ​പ്പോ​യി. സ​മീ​പ​ത്തെ കൈ​ലാ​ത്ത് വ​ള​പ്പി​ൽ അ​ജി​ത്തി​ന്‍റെ പ​റ​ന്പി​ലെ മ​തി​ലും ആ​ന ത​ക​ർ​ത്തു. പ​റ​ന്പി​ലെ കാ​ർ​ഷി​ക​വി​ള​ക​ളും ആ​ന ന​ശി​പ്പി​ച്ചു.
എ​സ്റ്റേ​റ്റി​ന്‍റെ​യും വ​ന​മേ​ഖ​ല​യു​ടെ​യും അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​പ്പോ​ൾ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഈ ​മേ​ഖ​ല​ക​ളി​ൽ അ​ധി​കൃ​ത​രു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ​യും ജാ​ഗ്ര​ത​യും വേ​ണ​മെ​ന്ന് മ​ല​യോ​ര ക​ർ​ഷ​ക സ​മി​തി പ്ര​സി​ഡ​ന്‍റ് ഇ.​എ. ഓ​മ​ന ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up