ആലുവ: ഹൈക്കോടതി ജഡ്ജിയും കുടുംബവും യാത്ര ചെയ്ത ഔദ്യോഗിക വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ രണ്ട് യുവാക്കൾ പിടിയിൽ.
കഴിഞ്ഞ ഞായറാഴ്ച ദേശീയപാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷനു സമീപമായിരുന്നു സംഭവം. സ്കൂട്ടറിൽ സഞ്ചരിച്ച യുവാക്കളാണ് ആലുവ ടൗൺ പോലീസിന്റെ പിടിയിലായത്.