Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident In Kollam

കൊ​​​ല്ല​​​ത്ത് വീ​​​ണ്ടും അ​​​പ​​​ക​​​ടം; മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യെ കാ​​​യ​​​ലി​​​ല്‍ വീ​​​ണ് കാ​​​ണാ​​​താ​​​യി

കൊ​​​ല്ലം: കൊ​​​ല്ല​​​ത്ത് അ​​​ഷ്ട​​​മു​​​ടിക്കാ​​​യ​​​ലി​​​ല്‍ ബോ​​​ട്ടു​​​ക​​​ള്‍​ക്കി​​​ട​​​യി​​​ല്‍ വീ​​​ണ് മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​യെ കാ​​​ണാ​​​താ​​​യി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പാ​​​റ​​​ശാ​​​ല ആ​​​ഞ്ച​​​ലി​​​ക്കോ​​​ണം ലോ​​​ട്ട​​​സ് ക്യാ​​​ബി​​​നി​​​ല്‍ കി​​​ര​​​ണ്‍ (28) എ​​​ന്നയാ​​ളെ​​യാ​​​ണ് അ​​​ഷ്ട​​​മു​​​ടിക്കാ​​​യ​​​ലി​​​ല്‍ വീ​​​ണ് കാ​​​ണാ​​​താ​​​യ​​​ത്. ഞാ​​​യ​​​റാ​​​ഴ്ച രാ​​​ത്രി പ​​​തി​​​നൊ​​​ന്നോ​​​ടെ​​​യാ​​​ണ് നീ​​​ണ്ട​​​ക​​​ര, ശ​​​ക്തി​​​കു​​​ള​​​ങ്ങ​​​ര ഭാ​​​ഗ​​​ത്ത് കാ​​​യ​​​ലി​​​ല്‍ ന​​​ങ്കൂ​​​ര​​​മി​​​ട്ടി​​​രു​​​ന്ന ഒ​​​രു മ​​​ത്സ്യ​​​ബ​​​ന്ധ​​​ന ബോ​​​ട്ടി​​​ല്‍​നി​​​ന്ന് മ​​​റ്റൊ​​​രു ബോ​​​ട്ടി​​​ലേ​​​ക്ക് ക​​​യ​​​റാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കി​​​ര​​​ണ്‍ കാ​​​ല്‍​വ​​​ഴു​​​തി കാ​​​യ​​​ലി​​​ല്‍ വീ​​​ണ​​​ത്.

അ​​​ര​​​വി​​​ള ക​​​ട​​​വി​​​ന് സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. ഇ​​​വി​​​ടു​​​ത്തെ ബോ​​​ട്ട് ജെ​​​ട്ടി​​​യി​​​ല്‍ ബോ​​​ട്ടു​​​ക​​​ള്‍ കൂ​​​ട്ടി​​​ക്കെ​​​ട്ടി​​​യി​​​ട്ടി​​​രു​​​ന്ന സ്ഥ​​​ല​​​ത്തു​​​വ​​​ച്ച് എ​​​ഫ് ആ​​​ന്‍​ഡ് എ​​​ഫ് എ​​​ന്ന ബോ​​​ട്ടി​​​ല്‍​നി​​​ന്ന് മ​​​റ്റൊ​​​രു ബോ​​​ട്ടി​​​ലേ​​​ക്കു ക​​​യ​​​റാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ കി​​​ര​​​ണ്‍ കാ​​​യ​​​ലി​​​ലേ​​​ക്കു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ​​​യു​​​ട​​​ന്‍ ത​​​ന്ന പ്ര​​​ദേ​​​ശ​​​ത്ത് തെ​​​ര​​​ച്ചി​​​ല്‍ ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.

 

Latest News

Corehub Up