കൊല്ലങ്കോട്: കരിപ്പോട്- വടവന്നൂർ റോഡിൽ വാഹനയാത്രികരുടെ നടുവൊടിക്കുന്ന കുഴി അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന ആവശ്യം ശക്തം.
ഇരുചക്രവാഹനങ്ങൾ കുഴിയിലിറങ്ങി മറിയുന്ന സംഭവങ്ങൾ ഏറിവരികയാണെന്നു സമീപവാസികൾ പറഞ്ഞു. കുഴി ഒഴിവാക്കാൻ വാഹനങ്ങൾ മറുവശം ചേർന്നു പോകുന്നതും അപകടഭീഷണിയിലാണ്.
കൊല്ലങ്കോട്- പാലക്കാട് പ്രധാന പാതയായതിനാൽ നിരന്തരം വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപായം അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.