x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഊ​ട്ട​റ ലെ​വ​ൽ​ക്രോ​സി​ൽ രൂ​പ​പ്പെ​ട്ട കു​ഴി അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: August 18, 2026 02:42 AM IST | Updated: August 18, 2026 02:42 AM IST

ഊ​ട്ട​റ ലെ​വ​ൽ ക്രോ​സി​ൽ ഇ​ൻ​ർ​ലോ​ക്ക് സ്ലാ​ബു​ക​ൾ താ​ഴ്ന്ന് രൂ​പ​പ്പെ​ട്ട കു​ഴി.

കൊ​ല്ല​ങ്കോ​ട്: ഊ​ട്ട​റ ലെ​വ​ൽ ക്രോ​സി​ന​ക​ത്ത് ഇ​ന്‍റ​ലോ​ക്ക് താ​ഴ്‌​ന്ന് രൂ​പ​പ്പെ​ട്ട കു​ഴി വാ​ഹ​ന​യാ​ത്രി​ക​ർ​ക്കു വി​ന​യാ​യി. കാ​റു​ക​ളു​ടെ അ​ടി​ഭാ​ഗം ഇ​ടി​ച്ചു ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​യി​ട്ടു​ണ്ട്. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് കു​ഴി ഏ​റെ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്ര​യി​ൽ ര​ണ്ടു ബൈ​ക്കു​ക​ൾ കു​ഴി​യി​ലി​റ​ങ്ങി വീ​ണ​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ആ​റു​മാ​സ​ങ്ങ​ൾ മു​ന്പാ​ണ് ഊ​ട്ട​റ, കു​ത്ത​മ്പാ​ക്കം, ക​രി​പ്പോ​ട് ലെ​വ​ൽ ക്രോ​സു​ക​ളി​ൽ റെ​യി​ൽ​വേ അ​ധി​കൃ​ത​ർ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ഇ​ന്‍റ​ർ​ലോ​ക്ക് സ്ഥാ​പി​ച്ച് വാ​ഹ​ന​സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കി​യ​ത്.

നാ​ല്പ​തു ട​ണ്ണി​ല​ധി​കം ഭാ​രം ക​യ​റ്റി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കു​ന്ന​താ​ണ് ഊ​ട്ട​റ ലെ​വ​ൽ​ക്രോ​സി​ലെ റോ​ഡു​ത​ക​ർ​ച്ച​യ്ക്കു കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

Tags : Accident Risk NattuVishasham DistrictNews

Recent News

Corehub Up