Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accident:

 മി​നി കൂ​പ്പ​ര്‍ കാ​റ​പ​ക​ടം: അ​പ​ക​ട​കാ​ര​ണംഡ്രൈ​വ​റു​ടെ മ​ദ്യ​പാ​ന​വും അ​മി​ത​വേ​ഗ​വും;  അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് കൈമാറി 

കാ​​​ക്ക​​​നാ​​​ട്: നെ​​​ടു​​​മ്പാ​​​ശി​​​രി​​​യി​​​ലെ വി​​​ഐ പി ​​​റോ​​​ഡി​​​ൽ മൂ​​​ന്ന്പേ​​​രു​​​ടെ മ​​​ര​​​ണ​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ മി​​​നി കൂ​​​പ്പ​​​ര്‍ കാ​​​റ​​​പ​​​ക​​​ട​​​ത്തി​​​ല്‍ ഡ്രൈ​​​വ​​​റു​​​ടെ മ​​​ദ്യ​​​പാ​​​ന​​​വും അ​​​മി​​​ത​​​വേ​​​ഗ​​​വു​​​മാ​​​ണു കാ​​​ര​​​ണ​​​മെ​​​ന്ന് മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പി​​​ന്‍റെ(​​​എം​​​വി​​​ഡി) പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ര്‍​ട്ട്. എ​​​റ​​​ണാ​​​കു​​​ളം എ​​​ന്‍​ഫോ​​​ഴ്സ്മെ​​​ന്‍റ് ആ​​​ര്‍​ടി​​​ഒ ബി​​​ജു ഐ​​​സ​​​ക് ട്രാ​​​ന്‍​സ്പോ​​​ര്‍​ട്ട് ക​​​മ്മി​​​ഷ​​​ണ​​​ര്‍​ക്കു റി​​​പ്പോ​​​ര്‍​ട്ട് കൈ​​​മാ​​​റി.

സി​​​യാ​​​ല്‍-​​​അ​​​ത്താ​​​ണി എ​​​ക്‌​​​സ്പ്ര​​​സ് വേ​​​യി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 60 കി​​​ലോ​​​മീ​​​റ്റ​​​റാ​​​ണ് വേ​​​ഗ​​​പ​​​രി​​​ധി. ഇ​​​ത് ലം​​​ഘി​​​ച്ച് അ​​​ശ്ര​​​ദ്ധ​​​മാ​​​യി വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​താ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നും റോ​​​ഡി​​​ന്‍റെ ഘ​​​ട​​​ന​​​യി​​​ലോ വെ​​​ളി​​​ച്ച​​​ത്തി​​​ലോ അ​​​പാ​​​ക​​​മി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ര്‍​ട്ടി​​​ലു​​​ണ്ട്. ഞാ​​​യ​​​റാ​​​ഴ്ച പു​​​ല​​​ര്‍​ച്ചെ 1.30ഓ​​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ള റോ​​​ഡി​​​ലെ ഇ​​​റാ​​​നി ക​​​ഫേ​​​യി​​​ല്‍​നി​​​ന്ന് ചാ​​​യ കു​​​ടി​​​ച്ചു മ​​​ട​​​ങ്ങു​​​ക​​​യാ​​​യി​​​രു​​​ന്ന സ്‌​​​കൂ​​​ട്ട​​​ർ യാ​​​ത്രി​​​ക​​​ർ​​​ക്കു​​​മേ​​​ൽ മി​​​നി കൂ​​​പ്പ​​​ര്‍ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ര്‍​ണാ​​​ട​​​ക കു​​​ട​​​ക് സ്വ​​​ദേ​​​ശി ഇ​​​യാ​​​സ്, വ​​​യ​​​നാ​​​ട് സ്വ​​​ദേ​​​ശി ദേ​​​വി​​​ക, പാ​​​ല​​​ക്കാ​​​ട് ക​​​ല്ല​​​ടി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി ഗോ​​​പി​​​ക എ​​​ന്നി​​​വ​​​രാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത്.

കാ​​​ർ ഓ​​​ടി​​​ച്ചി​​​രു​​​ന്ന സു​​​ഹൈ​​​ല്‍ സ​​​ജീ​​​വി​​​ന്‍റെ ര​​​ക്ത​​​ത്തി​​​ന്‍റെ​​​യും മൂ​​​ത്ര​​​ത്തി​​​ന്‍റെ​​​യും സാം​​പി​​ളു​​​ക​​​ള്‍ ഫോ​​​റ​​​ന്‍​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഫ​​​ലം വ​​​രു​​​ന്ന​​​തോ​​​ടെ കൂ​​​ടു​​​ത​​​ല്‍ ക​​​ര്‍​ശ​​​ന വ​​​കു​​​പ്പു​​​ക​​​ള്‍ ചു​​​മ​​​ത്തു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കും. കൂ​​​ടാ​​​തെ, വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റു​​​ക​​​ള്‍, അ​​​ന​​​ധി​​​കൃ​​​ത രൂ​​​പ​​​മാ​​​റ്റ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി വി​​​ദ​​​ഗ്ധ​​​രു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ സൂ​​​പ്പ​​​ര്‍ ഇ​​​ന്‍​സ്‌​​​പെ​​​ക്ഷ​​​നും ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ന്നു​​​ണ്ട്.

വി​​​മാ​​​നാ​​​പ​​​ക​​​ട​​​ങ്ങ​​​ളി​​​ലെ ബ്ലാ​​​ക്ക് ബോ​​​ക്‌​​​സ് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് സ​​​മാ​​​ന​​​മാ​​​യി വാ​​​ഹ​​​ന​​​ത്തി​​​ലെ ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ക​​​ണ്‍​ട്രോ​​​ള്‍ മൊ​​​ഡ്യൂ​​​ള്‍(​​​ഇ​​​സി​​​എം) പ​​​രി​​​ശോ​​​ധി​​​ച്ചാ​​​കും വേ​​​ഗ​​​ത​​​യും മ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ളും ശേ​​​ഖ​​​രി​​​ക്കു​​​ക. ഇ​​​ത്ത​​​രം സം​​​ഭ​​​വ​​​ങ്ങ​​​ള്‍ ആ​​​വ​​​ർ​​​ത്തി​​​ക്കാ​​​തി​​​രി​​​ക്കാ​​​ൻ വി​​​മാ​​​ന​​​ത്താ​​​വ​​​ള റോ​​​ഡു​​​ക​​​ളി​​​ല്‍ പ​​​ക​​​ലും രാ​​​ത്രി​​​യും പ​​​രി​​​ശോ​​​ധ​​​ന ശ​​​ക്ത​​​മാ​​​ക്കു​​​മെ​​​ന്ന് എം​​​വി​​​ഡി അ​​​റി​​​യി​​​ച്ചു.

മി​​​നി കൂ​​​പ്പ​​​റി​​​ന് സ​​​മീ​​​പ​​​മെ​​​ത്തി​​​ച്ച് തെ​​​ളി​​​വെ​​​ടു​​​ത്തു

പൊ​​​ലി​​​സ്‌ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള മി​​​നി​​​ കൂ​​​പ്പ​​​റി​​​നു സ​​​മീ​​​പം ഇ​​​ന്ന​​​ലെ പി​​​ടി​​​കൂ​​​ടി​​​യ പ്ര​​​തി​​​ക​​​ളെ എ​​​ത്തി​​​ച്ച്‌ തെ​​​ളി​​​വെ​​​ടു​​​ത്തു. സി​​​സി​​​ടി​​​വി തെ​​​ളി​​​വു​​​ക​​​ൾ, ബാ​​​റി​​​ൽ പ​​​ണം അ​​​ട​​​ച്ച​​​തി​​​ന്‍റെ ബി​​​ല്ലു​​​ക​​​ൾ, ഫോ​​​ണി​​​ൽ​​നി​​​ന്നു ല​​​ഭി​​​ച്ച ദൃ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തി​​​രേ തെ​​​ളി​​​വു​​​ക​​​ളാ​​​യി ശേ​​​ഖ​​​രി​​​ച്ചി​​​ട്ടു​​​ണ്ട്‌.


വാ​​​ഹ​​​നം അ​​​മി​​​തവേ​​​ഗ​​​ത്തിലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നു തെ​​​ളി​​​വെ​​​ടു​​​പ്പി​​​നി​​​ടെ ഇ​​​വ​​​രും പൊ​​​ലി​​​സി​​​നോ​​​ടു പ​​​റ​​​ഞ്ഞു. അ​​​പ​​​ക​​​ട​​​ത്തി​​​നു മു​​​മ്പാ​​​യി മൂ​​​ന്നു ബാ​​​റു​​​ക​​​ളി​​​ൽ ക​​​യ​​​റി മ​​​ദ്യപിച്ചു. ആ​​​ദ്യ ര​​​ണ്ടു ബാ​​​റു​​​ക​​​ളി​​​ൽ ക​​​യ​​​റു​​​മ്പോ​​​ൾ സു​​​ഹൃ​​​ത്ത്‌ നി​​​ന​​​വു​​​ണ്ടാ​​​യി​​​രു​​​ന്നു. നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ ബാ​​​റി​​​ൽ ഇ​​​രു​​​വ​​​ർ​​​ക്കുമൊ​​​പ്പം അ​​​മീ​​​റും ജോ​​​യ​​​ലു​​​മു​​​ണ്ടാ​​​യിരുന്നെങ്കിലും അ​​​മീ​​​ർ മ​​​ദ്യം ക​​​ഴി​​​ച്ചി​​​രു​​​ന്നി​​​ല്ല.

ലൈ​​​സ​​​ന്‍​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി തു​​​ട​​​ങ്ങി

അ​​​തേ​​​സ​​​മ​​​യം, സു​​​ഹൈ​​​ലി​​​ന്‍റെ ലൈ​​​സ​​​ന്‍​സ് റ​​​ദ്ദാ​​​ക്കാ​​​ന്‍ മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​പ​​​ടി​​​ക​​​ള്‍ തു​​​ട​​​ങ്ങി. അ​​​മി​​​ത​​​വേ​​​ഗ​​​ത്തി​​​ല്‍ വാ​​​ഹ​​​ന​​​മോ​​​ടി​​​ച്ച​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ള്‍ പ​​​രി​​​ശോ​​​ധി​​​ക്കും. അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ പൊ​​​ലി​​​സ് റി​​​പ്പോ​​​ര്‍​ട്ട് കി​​​ട്ടി​​​യാ​​​ല്‍ ലൈ​​​സ​​​ന്‍​സ് റ​​​ദ്ദാ​​​ക്കാ​​​നാ​​​ണു നീ​​​ക്കം. വാ​​​ഹ​​​ന​​​ത്തി​​​ന്‍റെ ഇ​​​വ​​​ന്‍റ് ഡാ​​​റ്റാ റി​​​ക്കാ​​​ര്‍​ഡ​​​ര്‍ (ഇ​​​ഡി​​​ആ​​​ര്‍) പൊ​​​ലി​​​സ് പ​​​രി​​​ശോ​​​ധി​​​ക്കും.

കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചുമത്തുന്നതടക്കം പരിശോധിക്കും:എ​സ്പി

ആ​​​ലു​​​വ: നെ​​​ടു​​​മ്പാ​​​ശേ​​​രി വാ​​​ഹ​​​നാ​​​പ​​​ക​​​ട​​​ത്തി​​​ൽ പ​​​രി​​​ശോ​​​ധ​​​നാ ഫ​​​ല​​​ങ്ങ​​​ൾ ല​​​ഭി​​​ച്ച​​​ശേ​​​ഷം കൂ​​​ടു​​​ത​​​ൽ വ​​​കു​​​പ്പു​​​ക​​​ൾ ചു​​​മ​​​ത്തു​​​ന്ന​​​ത​​​ട​​​ക്ക​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് എ​​​സ്പി കെ.​​​എ​​​സ്. സു​​​ദ​​​ർ​​​ശ​​​ൻ പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ക​​​ളി​​​ൽ ര​​​ണ്ടു​ പേ​​​രെ ഇ​​​ന്ന​​​ലെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. മ​​​റ്റു ര​​​ണ്ടു ​പേ​​​രെ ഇ​​​ന്നു കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കും.

പ്ര​​​തി​​​യു​​​ടെ മെ​​​ഡി​​​ക്ക​​​ൽ സാം​​പി​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ച് പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ഫോ​​​റ​​​ൻ​​​സി​​​ക് പ​​​രി​​​ശോ​​​ധ​​​ന​​​യും പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ആ​​​ലു​​​വ ഡി​​​വൈ​​​എ​​​സ്പി​​​യു​​​ടെ മേ​​​ൽ​​​നോ​​​ട്ട​​​ത്തി​​​ലാ​​ണു കേ​​​സി​​​ന്‍റെ അ​​​ന്വേ​​​ഷ​​​ണം.

 

 

Latest News

Corehub Up