Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Accidents.

Wayanad

സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു

കോ​ട്ട​ത്ത​റ: ചെ​ന്ന​ലോ​ട്-​ഊ​ട്ടു​പാ​റ റോ​ഡി​ല്‍ വെ​ണ്ണി​യോ​ട് പു​ഴ​യോ​ര​ത്തെ സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കാ​ത്ത​ത് അ​പ​ക​ട​സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു.
റോ​ഡി​ല്‍​നി​ന്നു നാ​ല് മീ​റ്റ​റി​ല​ധി​കം താ​ഴ്ച​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി കെ​ട്ടി​നി​ര്‍​ത്തി​യി​ട്ട് ഒ​ന്ന​ര​മാ​സ​മാ​യി. പ്ര​വൃ​ത്തി പൂ​ര്‍​ത്തി​യാ​ക്കു​ന്ന​തി​ല്‍ ക​രാ​റു​കാ​ര​ന്‍ ഉ​ദാ​സീ​ന​ത കാ​ട്ടു​ക​യാ​ണ്. ദി​നേ​ന നി​ര​വ​ധി വ​ലി​യ വാ​ഹ​ന​ങ്ങ​ള്‍ ഇ​തു​വ​ഴി ഓ​ടു​ന്നു​ണ്ട്.
സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണം ഉ​ട​ന്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് കോ​ര്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​യ​ര്‍​മാ​ന്‍ അ​ബ്ദു​ള്ള വൈ​പ്പ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ണ്‍​വീ​ന​ര്‍ സു​രേ​ഷ്ബാ​ബു വാ​ള​ല്‍, സി.​സി. ത​ങ്ക​ച്ച​ന്‍, പി.​സി. അ​ബ്ദു​ള്ള, മാ​ണി ഫ്രാ​ന്‍​സി​സ്, പി.​എ​ല്‍. ജോ​സ്, വി.​സി. അ​ബൂ​ബ​ക്ക​ര്‍ ഹാ​ജി, വി. ​അ​ബ്ദു​ള്‍​നാ​സ​ര്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​സി. ര​ജി​ത, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ ഇ.​സി. അ​ജീ​ഷ്, പി.​പി. റെ​നീ​ഷ്, ഇ.​ആ​ര്‍. പു​ഷ്പ, റം​ല അ​സീ​സ്, ജ​സ്റ്റി​ന്‍ സി​റി​യ​ക്, പി.​കെ. ജോ​ണ്‍, വി.​ആ​ര്‍. ബാ​ല​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up