സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്ത നിലയില്‍.
കോട്ടത്തറ: ചെന്നലോട്-ഊട്ടുപാറ റോഡില്‍ വെണ്ണിയോട് പുഴയോരത്തെ സംരക്ഷണഭിത്തി നിര്‍മാണം പൂര്‍ത്തിയാകാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുന്നു.
റോഡില്‍നിന്നു നാല് മീറ്ററിലധികം താഴ്ചയില്‍ സംരക്ഷണഭിത്തി കെട്ടിനിര്ത്തിയിട്ട് ഒന്നരമാസമായി. പ്രവൃത്തി പൂര്‍ത്തിയാക്കുന്നതില്‍ കരാറുകാരന് ഉദാസീനത കാട്ടുകയാണ്. ദിനേന നിരവധി വലിയ വാഹനങ്ങള്‍ ഇതുവഴി ഓടുന്നുണ്ട്.
സംരക്ഷണഭിത്തി നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് യുഡിഎഫ് പഞ്ചായത്ത് കോര്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ചെയര്മാന് അബ്ദുള്ള വൈപ്പടി അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ സുരേഷ്ബാബു വാളല്‍, സി.സി. തങ്കച്ചന്, പി.സി. അബ്ദുള്ള, മാണി ഫ്രാന്‍സിസ്, പി.എല്‍. ജോസ്, വി.സി. അബൂബക്കര്‍ ഹാജി, വി. അബ്ദുള്‍നാസര്‍, പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, ജനപ്രതിനിധികളായ ഇ.സി. അജീഷ്, പി.പി. റെനീഷ്, ഇ.ആര്. പുഷ്പ, റംല അസീസ്, ജസ്റ്റിന് സിറിയക്, പി.കെ. ജോണ്‍, വി.ആര്. ബാലന് എന്നിവര്‍ പ്രസംഗിച്ചു.