x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​രി​ശി​ട്ട സ്ഥ​ല​ത്ത് വി​വി​ധ കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​യി പ​ന്നി​യൂ​ർ കു​രു​മു​ള​ക് ഗ​വേ​ഷ​ണ​കേ​ന്ദ്രം

വെബ് ഡെസ്ക്
Published: July 25, 2026 01:57 AM IST | Updated: July 25, 2026 01:57 AM IST

ത​ട്ടു​മ്മ​ലി​ലെ പ്ര​ദ​ർ​ശ​ന തോ​ട്ടം

ചെ​റു​പു​ഴ: ത​രി​ശി​ട്ട സ്ഥ​ല​ത്ത് വി​വി​ധ കാ​ർ​ഷി​ക ഗ​വേ​ഷ​ണ​ങ്ങ​ളു​മാ​യി പ​ന്നി​യൂ​ർ കു​രു​മു​ള​ക് ഗ​വേ​ഷ​ണ​കേ​ന്ദ്രം. ചേ​ന​യെ ബാ​ധി​ക്കു​ന്ന ചീ​യ​ൽ രോ​ഗ​ത്തി​ന്‍റെ ജൈ​വ പ്ര​തി​രോ​ധ മാ​ർ​ഗ​ത്തി​നാ​യി പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചു. ത​ട്ടു​മ്മ​ലി​ലെ കൃ​ഷി​യി​ട​മാ​ണ് പ​ന്നി​യൂ​ർ കു​രു​മു​ള​ക് ഗ​വേ​ഷ​ണ​കേ​ന്ദ്രം പ​രീ​ക്ഷ​ണ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ക​ർ​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​രി​ശാ​യി കി​ട​ന്ന ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് കി​ഴ​ങ്ങു വി​ള​ക​ൾ കൃ​ഷി ചെ​യ്യു​ക​യാ​യി​രു​ന്നു. ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ലെ 19 -ാം വാ​ർ​ഡി​ൽ​പ്പെ​ടു​ന്ന ഇ​വി​ടെ ചേ​ന​യും മ​ഞ്ഞ​ളു​മാ​ണ് പ്ര​ധാ​ന​മാ​യി കൃ​ഷി ചെ​യ്യു​ന്ന​ത്.
മ​ല​യോ​ര​ത്തെ പ്ര​ധാ​ന കി​ഴ​ങ്ങു കൃ​ഷി​യാ​യ ചേ​ന​യെ ബാ​ധി​ക്കു​ന്ന കു​മി​ൾ​രോ​ഗ​മാ​യ കോ​ള​ർ റോ​ട്ടി​നെ​തി​രെ​യു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​ണ് പ​രീ​ക്ഷ​ണ വി​ധേ​യ​മാ​ക്കു​ന്ന​ത്. ചേ​ന​ത്ത​ണ്ട് മ​ണ്ണു​മാ​യി തൊ​ട്ടു​രു​മ്മി നി​ൽ​ക്കു​ന്ന ഭാ​ഗം ചീ​ഞ്ഞു​പോ​കു​ന്ന രോ​ഗ​മാ​ണ് കോ​ള​ർ റോ​ട്ട്.

രോ​ഗ​ത്തെ ജൈ​വി​ക​മാ​യി നി​യ​ന്ത്രി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ് ഇ​വി​ടെ പ​രീ​ക്ഷി​ക്കു​ന്ന​ത്. പ​ന്നി​യൂ​ർ കു​രു​മു​ള​ക് ഗ​വേ​ഷ​ണ​കേ​ന്ദ്രം അ​സി​സ്റ്റ​ന്‍റ് പ്ര​ഫ. ഡോ. ​സ​ഞ്ജു ബാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക്ക് ചെ​റു​പു​ഴ അ​സി​സ്റ്റ​ന്‍റ് കൃ​ഷി ഓ​ഫീ​സ​ർ സു​രേ​ഷ് കു​റ്റൂ​രാ​ണു മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന​ത്.

Tags : Nattuvishesham DistrictNews DeepikaNews Panniyur

Recent News

Corehub Up