x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കോ​ലം​ക​ത്തി​ച്ച് യു​വ​മോ​ർ​ച്ച

വെബ് ഡെസ്ക്
Published: July 25, 2026 02:34 AM IST | Updated: July 25, 2026 02:34 AM IST

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ കോ​ലം​ക​ത്തി​​ക്കു​ന്ന യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​ർ

തൃ​ശൂ​ർ: രാ​ജ്യ​ത്ത് അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കാ​നും ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​ത്തെ അ​ട്ടി​മ​റി​ക്കാ​നും രാ​ഹു​ൽ ഗാ​ന്ധി​യും കോ​ണ്‍​ഗ്ര​സും ശ്ര​മി​ക്കു​ക​യാ​ണെ​ന്നാ​രോ​പി​ച്ച് യു​വ​മോ​ർ​ച്ച തൃ​ശൂ​ർ സി​റ്റി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ർ​പ​റേ​ഷ​നു​മു​ന്നി​ൽ രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ കോ​ലം ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് അ​ക്ര​മ​രാ​ഷ്ട്രീ​യ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന കോ​ണ്‍​ഗ്ര​സി​നെ​തി​രേ ദേ​ശീ​യ​ത​യു​ടെ യു​വ​ശ​ക്തി പ്ര​തി​ഷേ​ധം ഉ​യ​ർ​ത്തു​മെ​ന്ന് യു​വ​മോ​ർ​ച്ച സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​നു പ​ള്ള​ത്ത് പ​റ​ഞ്ഞു.

ബി​ജെ​പി തൃ​ശൂ​ർ സി​റ്റി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജേ​ക്ക​ബ്, യു​വ​മോ​ർ​ച്ച ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ഹു​ൽ ന​ന്ദി​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​വ​മോ​ർ​ച്ച ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ന​ന്ദു ഒ​ല്ലൂ​ർ, അ​ഞ്ജ​ലി ഇ​ട​ക്കാ​ട്ടി​ൽ, അ​മൃ​ത ശ്രീ​ജി​ത്ത്, അ​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham DistrictNews DeepikaNews Rahul Gandhi'

Recent News

Corehub Up