x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

"ഋ​തു' അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തിച​ല​ച്ചി​ത്രമേ​ള​ തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 25, 2026 03:13 AM IST | Updated: July 25, 2026 03:13 AM IST

ച​ല​ച്ചി​ത്ര മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം ഡോ. ​മേ​തി​ല്‍ ദേ​വി​ക നി​ര്‍​വ​ഹി​ക്കു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട: മൂ​ന്നാ​മ​ത് ഋ​തു അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര മേ​ള​യ്ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ തു​ട​ക്ക​മാ​യി. പ്ര​ശ​സ്ത ന​ര്‍​ത്ത​കി​യും ഡോ​ക്യു​മെ​ന്‍റ​റി സം​ വി​ധാ​യി​ക​യു​മാ​യ ഡോ. ​മേ​തി​ല്‍ ദേ​വി​ക ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.
മാ​സ് തി​യേ​റ്റ​റി​ല്‍ ന​ട​ന്ന ഉ​ദ്ഘാ​ട​ന സെ​ഷ​നി​ല്‍ ഡോ. ​മേ​തി​ല്‍ ദേ​വി​ക​യു​ടെ കാ​വ​ട്ടം, ഹാ​ര്‍​ട്ട്‌ സൂ​ത്ര എ​ന്നീ ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍ ഉ​ദ്ഘാ​ട​ന​ചി​ത്ര​ങ്ങ​ളാ​യി പ്ര​ദ​ര്‍​ശി​പ്പി​ച്ചു.
തു​ട​ര്‍​ന്ന് ചി​ത്ര​ങ്ങ​ളു​ടെ സൃ​ഷ്ടി​പ​ശ്ചാ​ത്ത​ല​വും പ​രി​സ്ഥി​തി, സം​സ്‌​കാ​രം, ക​ല എ​ന്നി​വ​യു മാ​യു​ള്ള ബ​ന്ധ​വും പ​ങ്കു​വ​ച്ച് അ​വ​ര്‍ പ്രേ​ക്ഷ​ക​രു​മാ​യി സം​വ​ദി​ച്ചു. തു​ട​ര്‍​ന്ന് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ഡോ. ​മേ​തി​ല്‍ ദേ​വി​ക ഋ​തു പ​രി​സ്ഥി​തി ച​ല​ച്ചി​ത്ര​മേ​ള ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള​ത്തി​ന്‍റെ ത​ന​തു ക​ലാ​രൂ​പ​മാ​യ ച​വി​ട്ടു​നാ​ട​ക​ത്തി​ന്‍റെ ആ​ക​ര്‍​ഷ​ക മാ​യ അ​വ​ത​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു ച​ട​ങ്ങു​ക​ള്‍​ക്കു തു​ട​ക്ക​മാ​യ​ത്.

സെ​ന്‍റ് ജോ​സ​ഫ്‌​സ് കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ഫി​ലിം സൊ​സൈ​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ഭ​ര​ ത​ന്‍, തൃ​ശൂ​ര്‍ ച​ല​ച്ചി​ത്ര കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ ജോ​സ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.
ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ക്യാ​പ്റ്റ​ന്‍ ലി​റ്റി ചാ​ക്കോ സ്വാ​ഗ​ത​വും ഋ​തു സ്റ്റു​ഡ​ന്റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ റെ​യ്ച്ച​ല്‍ റോ​സ് ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.
അ​ധ്യാ​പ​ക അ​ന​ധ്യാ​പ​ക​ര്‍​ക്കു​ള്ള മു​റം ചേ​റ്റ​ല്‍ മ​ത്സ​രം, കോ​ള​ജി​ന്‍റെ മ്യൂ​സി​ക് ബാ​ന്‍​ഡ് രാ​

ഗ​യു​ടെ ജാ​ന​കി​യ​മ്മ അ​നു​സ്മ​ര​ണ ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റി.
വി​വി​ധ ഫു​ഡ് സ്റ്റാ​ളു​ക​ള്‍, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​നം തു​ട​ങ്ങി​യ​വ മേ​ള​യു​ടെ ആ​ക​ര്‍​ഷ​ക ങ്ങ​ളാ​യി. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും ഹ​രി​ത​ചി​ന്ത​ക​ളും സി​നി​മ​യി​ലൂ​ടെ​യും ക​ല​ക​ളി​ലൂ​ടെ​യും ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ന​ട​ക്കു​ന്ന മേ​ള​യി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര്‍​മി​ച്ച പ​രി​സ്ഥി​തി ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍, വി​വി​ധ ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍, സം​വി​ധാ​യ​ക​രു​മാ​യു​ള്ള സംവാ​ദ​ങ്ങ​ള്‍, സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ ന​ട​ന്നു.
വ​യ​നാ​ട്ടി​ലെ ഗോ​ത്ര ജീ​വി​ത​ത്തെ പ​റ്റി​യു​ള്ള ചൂ​തു​മ​ണി, വ​യ​നാ​ട്ടി​ലെ ഗോ​ത്ര ജീ​വി​തം, ക​ട​മ​ക്കു​ടി, പ​രു​ന്താ​ട്ടം എ​ന്നീ ഡൊ​ക്യു​മെ​ന്‍റ​റി​ക​ളാ​ണു പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത്.

Tags : Nattuvishesham DistrictNews DeepikaNews 'Rithu'

Recent News

Corehub Up